കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതല്ല, ഇതാണ് മധു! പ്രചരിച്ചത് വ്യാജ ചിത്രം; കൊച്ചിയിലെ ബർത്ത്ഡേ പാർട്ടിയിലെ ചിത്രം മധുവിന്റേതാക്കി?

ചിത്രത്തിലുള്ളത് മധുവല്ലെന്ന് തിരിച്ചറിഞ്ഞതോടെ വിവാദ ചിത്രം പങ്കുവെച്ചയാൾ അത് പിൻവലിക്കുകയും ചെയ്തു.

Google Oneindia Malayalam News

Recommended Video

cmsvideo
മധുവിൻറെ പേരിൽ പ്രചരിച്ചിരുന്ന ചിത്രം വ്യാജം | Oneindia Malayalam

പാലക്കാട്: അട്ടപ്പാടിയിൽ മർദ്ദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്റേതെന്ന പേരിൽ പ്രചരിച്ചത് വ്യാജ ചിത്രം. മധുവിന്റെ പഴയകാല ചിത്രമെന്ന വിവരണത്തോടെയാണ് മറ്റൊരാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നത്.

എന്നാൽ ചിത്രത്തിലുള്ളത് മധുവല്ലെന്ന് തിരിച്ചറിഞ്ഞതോടെ വിവാദ ചിത്രം പങ്കുവെച്ചയാൾ അത് പിൻവലിക്കുകയും ചെയ്തു. പഠനകാലത്ത് മധു കൂട്ടുകാർക്കൊപ്പം നിൽക്കുന്ന രംഗങ്ങൾ എന്ന പേരിലാണ് ഈ വിവാദ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

അത് വേറെ...

അത് വേറെ...

പാലക്കാട് ഐടിഡിപിയിലെ സാമ്പത്തിക സഹായം കൊണ്ട് മധു മുട്ടിക്കുളങ്ങര സ്ഥാപനത്തിൽ തൊഴിൽ പരിശീലനം നേടിയിരുന്നു. ഇക്കാലത്തുള്ള മധുവിന്റെ ചിത്രമെന്ന പേരിലാണ് വ്യാജ ചിത്രം പ്രചരിച്ചത്.

പ്രചരിച്ചു...

പ്രചരിച്ചു...

മധുവിന്റെ പഴയകാല കഥകൾക്കൊപ്പം പഴയ ചിത്രവും പുറത്തുവന്നതോടെ സോഷ്യൽമീഡിയയിൽ ഇത് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ മറ്റൊരാളുടെ മുഖമാണ് മധുവിന്റേതെന്ന് പറഞ്ഞ് ചിത്രത്തിൽ അടയാളപ്പെടുത്തിയിരുന്നത്. ചിത്രത്തിലുള്ളത് മധുവാണെന്ന് തെറ്റിദ്ധരിച്ച് നിരവധിപേർ ഈ വ്യാജ ചിത്രം ഷെയർ ചെയ്യുകയുമുണ്ടായി.

രംഗത്തെത്തി...

രംഗത്തെത്തി...

മധുവിന്റേതെന്ന പേരിൽ പ്രചരിച്ച വ്യാജ ചിത്രത്തിലുള്ള യഥാർഥ വ്യക്തി ഇക്കാര്യത്തിൽ പ്രതികരിച്ചതോടെയാണ് ചിത്രം വ്യാജമാണെന്ന് പലരും തിരിച്ചറിഞ്ഞത്. കൊച്ചിയിലെ ഹോട്ടൽ മാനേജ്മെന്റ് കോളേജിലെ പഠനകാലത്തുള്ള ജന്മദിന പാർട്ടിയുടെ ചിത്രമാണിതെന്നും, സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നതുപോലെ മധുവല്ല ചിത്രത്തിലുള്ളതും വ്യക്തമാക്കിയാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

പുതിയ ചിത്രം...

പുതിയ ചിത്രം...

മധുവിന്റേതെന്ന പേരിൽ പ്രചരിച്ചിരുന്ന ചിത്രത്തിലുള്ളവർ അവരുടെ ഇപ്പോഴത്തെ യഥാർഥ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് കഴിഞ്ഞദിവസങ്ങളിൽ പ്രചരിച്ച ചിത്രം വ്യാജമാണെന്ന് പലരും തിരിച്ചറിഞ്ഞത്.

ഫേസ്ബുക്കിൽ...

ഫേസ്ബുക്കിൽ...

ചിത്രം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ അത് പോസ്റ്റ് ചെയ്തവർ തന്നെ ചിത്രം ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ചു. സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്ന ചിത്രത്തിലുള്ളയാൾ മധുവല്ലെന്ന് ബന്ധുക്കളും നേരത്തെ സ്ഥിരീകരിച്ചിരുന്നു.

യഥാർഥ ചിത്രം...

യഥാർഥ ചിത്രം...

അതേസമയം, മധുവിന്റെ വ്യാജ ചിത്രത്തെ ചൊല്ലി ചർച്ച കൊഴുക്കുന്നതിനിടെ മധുവിന്റെ യഥാർഥ ചിത്രവും പുറത്തുവന്നു. മാതൃഭൂമി ദിനപ്പത്രമാണ് മധു സഹോദരി ചന്ദ്രികയോടൊപ്പം നിൽക്കുന്ന പഴയകാല ചിത്രം പുറത്തുവിട്ടത്.

മധു പട്ടിണിയുടെ രക്തസാക്ഷിയല്ല.. വീട്ടിൽ കറന്റും ടിവിയും ഫോണുമെന്ന് എംബി രാജേഷ് മധു പട്ടിണിയുടെ രക്തസാക്ഷിയല്ല.. വീട്ടിൽ കറന്റും ടിവിയും ഫോണുമെന്ന് എംബി രാജേഷ്

'മാണിക്യമലരായ പൂവി' തന്റെ കുഞ്ഞാണ്! ഗായകൻ എരഞ്ഞോളി മൂസയ്ക്കെതിരെ ഗുരുതര ആരോപണം...'മാണിക്യമലരായ പൂവി' തന്റെ കുഞ്ഞാണ്! ഗായകൻ എരഞ്ഞോളി മൂസയ്ക്കെതിരെ ഗുരുതര ആരോപണം...

മുസ്ലീംങ്ങൾക്കിടയിലെ സുന്നത്ത് കല്ല്യാണം പ്രാകൃതമാണെന്ന് പറയാൻ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോ? അലി അക്ബർ മുസ്ലീംങ്ങൾക്കിടയിലെ സുന്നത്ത് കല്ല്യാണം പ്രാകൃതമാണെന്ന് പറയാൻ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോ? അലി അക്ബർ

English summary
attappadi madhu murder;fake photo spreads in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X