കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് പിണറായി; പോലീസ് നടപടിയില്‍ വീഴ്ച്ച ഉണ്ടെങ്കില്‍ തിരുത്തും

Google Oneindia Malayalam News

തിരുവന്തപുരം: അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയില്‍ നിയമസഭയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരച്ചില്‍ നടത്തുകയായിരുന്നു തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും സ്വയം രക്ഷക്ക് വേണ്ടിയാണ് സേന തിരിച്ചടിച്ചതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

'കൊല്ലുന്നത് കൊണ്ട് ആശയങ്ങള്‍ ഇല്ലാതാകുന്നില്ല'.. സര്‍ക്കാരിനെതിരെ ബിനീഷ് കോടിയേരി'കൊല്ലുന്നത് കൊണ്ട് ആശയങ്ങള്‍ ഇല്ലാതാകുന്നില്ല'.. സര്‍ക്കാരിനെതിരെ ബിനീഷ് കോടിയേരി

മാവോയിസ്റ്റുകളില്‍ നിന്ന് ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും പിണറായി സഭയില്‍ വ്യക്തമാക്കി. പോലീസ് നടപടിയില്‍ വീഴച്ച ഉണ്ടോയോ എന്ന് പരിശോധിക്കും. വീഴ്ച്ച ഉണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആരുടേതായാലും ജീവന്‍ നഷ്ടപ്പെടുന്നത് ദുഃഖകരമാണ്. മാവോയിസ്റ്റുകള്‍ക്ക് ആരും വീരപരിവേശം നല്‍കണ്ട. എല്ലാ വീടുകളിലും കയറി അല്‍പം അരി താ എന്ന് പറയുന്നത് മാത്രമല്ല മാവോയിസ്റ്റുകളുടെ രീതി എന്ന് എല്ലാവരും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 pinarayi

മാവോയിസ്റ്റുകളായുത് കൊണ്ട് മാത്രം സര്‍ക്കാര്‍ ആരേയും വെടിവെച്ചു കൊല്ലില്ല. പൊതുജീവിതത്തിലേക്ക് കടന്നുവരാന്‍ മാവോയിസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് ഒരുക്കിയിട്ടുണ്ട്. ആ പാക്കേജിനോട് മാവോയിസ്റ്റുകള്‍ പ്രതികരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ട്വിസ്റ്റ്? കേരള ബിജെപിയെ നയിക്കാന്‍ സുരേഷ് ഗോപി? അമിത് ഷായുടെ നിലപാട് നിര്‍ണായകംട്വിസ്റ്റ്? കേരള ബിജെപിയെ നയിക്കാന്‍ സുരേഷ് ഗോപി? അമിത് ഷായുടെ നിലപാട് നിര്‍ണായകം

പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. എന്‍ ഷംസുദ്ദീനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശൂന്യ വേളയിലായിരുന്നു മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

മഞ്ചക്കണ്ടിയില്‍ നടന്നത് നാടകീയ സംഭവങ്ങളാണെന്നും വ്യാജ ഏറ്റുമുട്ടലാണെന്നും നോട്ടീസ് അവതരിപ്പിച്ച ലീഗ് എംഎല്‍എ ഷംസുദ്ദീന്‍ പറഞ്ഞു. കാണുന്ന മാത്രയില്‍ വെടിവെച്ച് കൊല്ലുന്നതാണോ ഇടതുനയമെന്നും കൊല്ലപ്പെട്ടവര്‍ക്ക് ഒരു വശത്ത് മാത്രമേ പരിക്കുള്ളൂ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ഷംസുദ്ദീന്‍ വ്യക്തമാക്കി.

English summary
attappadi maoist encounter; cm pinarayi vijayan blames maoist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X