കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലപ്പെട്ട മാവോയിസ്റ്റ് കാർത്തിയുടെ മൃതദേഹം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും, തൃശൂരിൽ അനുമതിയില്ല

Google Oneindia Malayalam News

തൃശൂർ: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ തണ്ടർ ബോൾട്ട് സംഘത്തിന്റെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് കാർത്തിയുടെ മൃതദേഹം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും. മൃതദേഹം തൃശൂരിൽ തന്നെ സംസ്കരിക്കാൻ നീക്കം നടത്തിയെങ്കിലും ജില്ലാ കളക്ടർ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നത്.

ബിജെപിക്ക് സുവർണാവസരം, സിപിഎമ്മിന് നവോത്ഥാനം, ഇരുതോണിയിലും കാലിട്ട് കോൺഗ്രസുംബിജെപിക്ക് സുവർണാവസരം, സിപിഎമ്മിന് നവോത്ഥാനം, ഇരുതോണിയിലും കാലിട്ട് കോൺഗ്രസും

നാട്ടിൽ പ്രതിഷേധം ഉയരുന്നതിനാൽ മൃതദേഹം തൃശൂരിൽ തന്നെ സംസ്കരിക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ ജില്ലാ കളക്ടർ തയ്യാറായില്ല. കാർത്തിയോടൊപ്പം കൊല്ലപ്പെട്ട മറ്റൊരു മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതദേഹം സേലത്തേയ്ക്ക് കൊണ്ടുപോയി. മൃതദേഹം ബന്ധുക്കളാണ് ഏറ്റുവാങ്ങിയത്. മോർച്ചറിക്ക് മുമ്പിൽ മൃതദേഹം അൽപ്പസമയം പൊതു ദർശനത്തിന് വെച്ചിരുന്നു. ഇതിനിടെ മുഖ്യമന്ത്രിക്കും പോലീസിനും എതിരെ ചിലർ മുദ്രാവാക്യം മുഴക്കി.

maoist

അരവിന്ദിന്റെ മൃതദേഹം തിരിച്ചറിയാനായി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇത് ചെന്നൈ സ്വദേശി ശ്രീനിവാസന്റേതാണെന്നാണ് ബന്ധുക്കളുടെ അവകാശവാദം. രമ എന്ന പേരിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കന്യാകുമാരി സ്വദേശി അജിതയുടേതാണെന്നും സംശയം ഉയർന്നിരുന്നു.

ഇത്തവണ ശബരിമലയിലേക്ക് ഇല്ലെന്ന് ബിന്ദുവും കനക ദുർഗയും; വിധി പുന:പരിശോധിക്കാൻ സാധ്യതയില്ലഇത്തവണ ശബരിമലയിലേക്ക് ഇല്ലെന്ന് ബിന്ദുവും കനക ദുർഗയും; വിധി പുന:പരിശോധിക്കാൻ സാധ്യതയില്ല

'' ചൗക്കിദാർ ചോർ ഹേ'' പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യക്കേസിലും നാളെ വിധി'' ചൗക്കിദാർ ചോർ ഹേ'' പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യക്കേസിലും നാളെ വിധി

English summary
Attappadi maoist encounter: Collector denied permission tocremate Karthi's body in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X