Get Updates
Get notified of breaking news, exclusive insights, and must-see stories!

മധുവിന് നീതി ലഭിക്കണം! ഹൈക്കോടതിയുടെ ഇടപെടൽ; അമിക്കസ് ക്യൂറിയെ നിയോഗിച്ചു...

കേസിൽ കോടതിയെ സഹായിക്കാൻ വേണ്ടിയാണ് പി ദീപക്കിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചത്.

കൊച്ചി: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ ഹൈക്കോടതിയും ഇടപെടുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, അമിക്കസ് ക്യൂറിയെ നിയോഗിച്ചു. കേസിൽ കോടതിയെ സഹായിക്കാൻ വേണ്ടിയാണ് പി ദീപക്കിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചത്.

ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ ചുമതലയുള്ള ഹൈക്കോടതി ജസ്റ്റിസ് സുരേന്ദ്രമോഹൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് കേസെടുക്കാൻ നിർദേശം നൽകിയത്. അട്ടപ്പാടിയിൽ സംഭവിച്ചത് അതീവഗൗരവമുള്ള വിഷയമാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.

madhu

മധുവിന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതിനു മറുപടി നൽകിയ സ്റ്റേറ്റ് അറ്റോർണി, അട്ടപ്പാടിയിലെ സംഭവത്തിൽ റിപ്പോർട്ട് നൽകാമെന്നും, എന്നാൽ കൊല്ലപ്പെട്ട മധുവിന്റെ മാനസികാവസ്ഥ കൂടി പരിഗണിക്കമെന്നും ഹൈക്കോടതിയെ അറിയിച്ചു.

ഒരാഴ്ച മുൻപാണ് ആദിവാസി യുവാവായ മധുവിനെ ഒരു സംഘമാളുകൾ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഇവർ മധുവിനെ മർദ്ദിച്ചത്. തുടർന്ന് മുക്കാലി വരെ ഉന്തിത്തള്ളി നടത്തിക്കുകയും ചെയ്തു. പിന്നീട് പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മധു മരണപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+