കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുവിന് നീതി ലഭിക്കണം! ഹൈക്കോടതിയുടെ ഇടപെടൽ; അമിക്കസ് ക്യൂറിയെ നിയോഗിച്ചു...

കേസിൽ കോടതിയെ സഹായിക്കാൻ വേണ്ടിയാണ് പി ദീപക്കിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചത്.

Google Oneindia Malayalam News

കൊച്ചി: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ ഹൈക്കോടതിയും ഇടപെടുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, അമിക്കസ് ക്യൂറിയെ നിയോഗിച്ചു. കേസിൽ കോടതിയെ സഹായിക്കാൻ വേണ്ടിയാണ് പി ദീപക്കിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചത്.

ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ ചുമതലയുള്ള ഹൈക്കോടതി ജസ്റ്റിസ് സുരേന്ദ്രമോഹൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് കേസെടുക്കാൻ നിർദേശം നൽകിയത്. അട്ടപ്പാടിയിൽ സംഭവിച്ചത് അതീവഗൗരവമുള്ള വിഷയമാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.

madhu

മധുവിന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതിനു മറുപടി നൽകിയ സ്റ്റേറ്റ് അറ്റോർണി, അട്ടപ്പാടിയിലെ സംഭവത്തിൽ റിപ്പോർട്ട് നൽകാമെന്നും, എന്നാൽ കൊല്ലപ്പെട്ട മധുവിന്റെ മാനസികാവസ്ഥ കൂടി പരിഗണിക്കമെന്നും ഹൈക്കോടതിയെ അറിയിച്ചു.

ഒരാഴ്ച മുൻപാണ് ആദിവാസി യുവാവായ മധുവിനെ ഒരു സംഘമാളുകൾ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഇവർ മധുവിനെ മർദ്ദിച്ചത്. തുടർന്ന് മുക്കാലി വരെ ഉന്തിത്തള്ളി നടത്തിക്കുകയും ചെയ്തു. പിന്നീട് പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മധു മരണപ്പെട്ടത്.

ഷുഹൈബിന് പിന്നാലെ സഫീർ; യുഡിഎഫ് മുതലെടുപ്പിന് തിരിച്ചടി! സഫീറിന്റെ ഉപ്പയുടെ വെളിപ്പെടുത്തൽ...ഷുഹൈബിന് പിന്നാലെ സഫീർ; യുഡിഎഫ് മുതലെടുപ്പിന് തിരിച്ചടി! സഫീറിന്റെ ഉപ്പയുടെ വെളിപ്പെടുത്തൽ...

ജീവിതത്തിൽ ഒരുമിക്കാൻ സമ്മതിച്ചില്ല! വീട് വിട്ടിറങ്ങിയ കമിതാക്കളുടെ മൃതദേഹം കനാലിൽ...ജീവിതത്തിൽ ഒരുമിക്കാൻ സമ്മതിച്ചില്ല! വീട് വിട്ടിറങ്ങിയ കമിതാക്കളുടെ മൃതദേഹം കനാലിൽ...

നാല് വയസുകാരിയെ പീഡിപ്പിച്ച ഏഴാം ക്ലാസുകാരൻ പിടിയിൽ! സ്വകാര്യഭാഗങ്ങളിൽ വേദന സഹിക്കാൻ വയ്യാതെ....നാല് വയസുകാരിയെ പീഡിപ്പിച്ച ഏഴാം ക്ലാസുകാരൻ പിടിയിൽ! സ്വകാര്യഭാഗങ്ങളിൽ വേദന സഹിക്കാൻ വയ്യാതെ....

English summary
attappadi mob lynching; high court appointed amicus curiae.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X