• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

അട്ടപ്പാടി മാവോവാദി ഏറ്റുമുട്ടല്‍: മലയാളികളടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്

  • By Siniya

അഗളി : അട്ടപ്പാടി വനമേഖലയില്‍ പോലിസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മലയാളികളടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. മലയാളികളായ രണ്ടുപേര്‍ ആക്രമണത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേസ് തീവ്രവാദ സ്വഭാവമുള്ളതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറും. വനമേഖലയില്‍ പരിശോധന നടത്തുകയായിരുന്ന പോലിസ് സംഘത്തിന് നേരെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട മലയാളികള്‍ ഒരാള്‍ വയനാട് സ്വദേശി സോമനാണ്. മറ്റൊരാള്‍ അഗളി സ്വദേശിയാണ്. ഇയാളുടെ പേരു വിവരങ്ങള്‍ പോലിസ് പുറത്തു വിട്ടിട്ടില്ല. ഇയാള്‍ക്കെതിരെ നിരവഘി പരിശോധന പോലിസ് നടത്തി. ഇവരോടപ്പം കന്യാകുമാരിയെന്ന വനിതയും സംഘത്തിലുണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

അഗളി ഡി വൈ എസ് പി ഷാനവാസ്, സി ഐ കെ എം ദേവസ്യ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

കടുകുമണ്ണ മേഖലയില്‍ നിന്നും പോലിസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മരങ്ങള്‍ക്കിടയില്‍ മറഞ്ഞു നിന്ന് പോലിസും തിരികെ വെടി വച്ചു. അഞ്ചുമിനിറ്റ് തുടര്‍ച്ചയായി വെടിവയ്പ്പ് നടന്നതായി പറയുന്നു. ഇതിനിടയില്‍ കാട്ടിനകത്തുണ്ടായിരുന്നവര്‍ ചിതറിയോടി. ഇതില്‍ ഒരു സ്ത്രീയെ കണ്ടതായി പോലിസ് പറഞ്ഞു.

വെടിവയ്പ്പില്‍ രണ്ട് മാവോവാദികള്‍ പരിക്കേറ്റതായി സൂചനയുണ്ട്. വനത്തല്‍ നടത്തിയ പരിശോധനയില്‍ ലഘുലേഖകളും തുണി, സോപ്പ്, പാത്രങ്ങള്‍,പ്ലാസ്റ്റിക ഷീറ്റ് എന്നിവ കണ്ടെടുത്തു.

English summary
Attappadi shoot out police registerd case against to five include malayalis, yesterday police against to shoot Maoist. including two Malayalis the part of this incidents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more