കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടിക്കുന്നില്‍ സുരേഷ് എംപിയെ ആക്രമിച്ച സ്ത്രീയും പുരുഷനും കസ്റ്റഡിയില്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: വസ്തു തര്‍ക്കം പരിഹരിക്കുന്നതില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിക്കു നേരെ ആക്രമണം. ഞായറാഴ്ച വൈകിട്ട് കവടിയാര്‍ കനക നഗറിലായിരുന്നു സംഭവം. ബന്ധുവായ ഷീജയുടെ വീട്ടില്‍ വസ്തു തര്‍ക്കം പരിഹരിക്കുന്നതിനിടയില്‍ അയല്‍വാസി എറിഞ്ഞ കല്ല് എംപിക്ക് കൊള്ളുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

പരിക്ക് സാരമുള്ളതല്ലെങ്കിലും എംപിയെ പിന്നീട് കിംസ് ആശുപത്രിയില്‍ ചികിത്സയ്ക്കുവിധേയനാക്കി. കൊടിക്കുന്നിലിന്റെ ചുണ്ടിനാണ് പരിക്കേറ്റത്. സംഭവത്തില്‍ അശോകന്‍ ഭാര്യ ഗീത എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷീജയും അശോകനുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായാണ് എംപി സ്ഥലത്തെത്തിയത്.

kodikunnil-suresh

കനകനഗര്‍ സി36ല്‍ താമസിക്കുന്ന അശോകനുമായി കൊടിക്കുന്നിലിന്റെ ബന്ധു ഷീജ മാസങ്ങളായി അതിര്‍ത്തി തര്‍ക്കത്തിലാണ്. ഇതുസംബന്ധിച്ച് പോലീസ് സ്‌റ്റേഷനില്‍ ഇരുകൂട്ടരും പരാതി നല്‍കിയിട്ടുമുണ്ട്. ഇതിനിടയിലാണ് പ്രശ്‌ന പരിഹാരത്തിനായി കൊടിക്കുന്നില്‍ സ്ഥലത്തെത്തുന്നത്. അശോകനുമായി അനുരഞ്ജന ചര്‍ച്ചയ്ക്കായാണ് എംപി എത്തിയത് എന്ന് പറയുന്നു.

അതേസമയം ചര്‍ച്ചയ്ക്കിടയില്‍ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിച്ചതിനാലാണ് കല്ലുകൊണ്ട് ആക്രമണമുണ്ടായതെന്നും പറയുന്നു. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കെ എംപി ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.

English summary
Attempt made to manhandle Kodikunnil Suresh mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X