ദിലീപ് ജയിലില്‍; ദിലീപിന്റെ ഭൂമിയില്‍ നിന്ന് മരം മുറിച്ച് കടത്താന്‍ ശ്രമം; പിന്നില്‍?
ഇടുക്കി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് മരം മുറിച്ച് കടത്താന്‍ ശ്രമം. വെള്ളിയാമ്പറ്റത്തെ ഭൂമിയില്‍ നിന്നാണ് മരംമുറിച്ച് കടത്താനുള്ള ശ്രമം ഉണ്ടായത്. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഈ നീക്കം പരാജയപ്പെടുകയായിരുന്നു.
കൈയ്യേറ്റ ഭൂമിയാണെന്ന് ആരോപണമുള്ള ഭൂമിയില്‍ നിന്നാണ് മരംമുറിച്ച് കടത്താന്‍ ശ്രമം നടന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മരംമുറിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

മേല്‍നോട്ടക്കാരന്റെ നേതൃത്വത്തിലാണ് മരംമുറിച്ച് കടത്താന്‍ ശ്രമം നടന്നത്. കൈയ്യേറ്റ ഭൂമിയാണെന്ന് ആരോപണമുള്ളതിനാല്‍ ഏറ്റെടുക്കാന്‍ സാധ്യതയുള്ള ഭൂമിയാണിതെന്നാണ് വിവരം. ഭൂമിയെ കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് മരം മുറിച്ച് കടത്താനുള്ള നീക്കം ഉണ്ടായത്.












Click it and Unblock the Notifications