കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി വീണാ ജോർജിന്റെ അശ്ലീല വീഡിയോ നിർമ്മിക്കാന്‍ പ്രേരിപ്പിച്ചു: ക്രൈം നന്ദകുമാർ അറസ്റ്റില്‍

Google Oneindia Malayalam News

കൊച്ചി: ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ അശ്ലീല വീഡിയോ നിർമ്മിക്കാന്‍ പ്രേരിപ്പിച്ചുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

അശ്ലീല വീഡിയോ നിർമ്മിക്കാന്‍ ക്രൈം നന്ദകുമാർ പ്രേരിപ്പിച്ചുവെന്നും ഇത് നിരസിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്നുമാണ് കാക്കാനാട് സ്വദേശിയായ യുവതി പരാതിയില്‍ പറയുന്നത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷം എറണാകുളം എ സി പിയുടെ നേതൃത്വത്തിലുള്ള സംഘം നന്ദ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നിങ്ങളുടെ ഭാഗ്യം തിളങ്ങാൻ പോകുന്നു;വരുമാനം കുതിക്കും! സ്ത്രീകളുമായി തർക്കം പാടില്ല; അത് പ്രശ്നമാകും !നിങ്ങളുടെ ഭാഗ്യം തിളങ്ങാൻ പോകുന്നു;വരുമാനം കുതിക്കും! സ്ത്രീകളുമായി തർക്കം പാടില്ല; അത് പ്രശ്നമാകും !

മന്ത്രി വീണാ ജോർജിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന്

മന്ത്രി വീണാ ജോർജിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന് കഴിഞ്ഞ വർഷവും ക്രൈം നന്ദകുമാറിനെ കാക്കാനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഫോണിലൂടെ മന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെ തുടർന്നുമായിരുന്നു സൈബർ പൊലീസ് നടപടി

ഇതല്‍പ്പം വെറൈറ്റി ലുക്ക്; സാരിയില്‍ തിളങ്ങി അനുശ്രീ, പുതിയ ചിത്രങ്ങള്‍ വൈറല്‍

ആരോപണങ്ങള്‍ക്ക് പിന്നില്‍ മുന്‍ എം എല്‍ എ പിസി ജോർജും ക്രൈം നന്ദകുമാറും

മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയതു ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകൻ ബി.എച്ച്. മൻസൂർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ വർഷത്തെ അറസ്റ്റ്. വീണാ ജോര്‍ജിനെതിരെ പിസി ജോര്‍ജിന്റെ അധിക്ഷേപകരമായ ടെലഫോണ്‍ സംഭാഷണം ഫെയ്‌സ്് ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ നന്ദകുമാര്‍ പ്രചരിപ്പിച്ചിരുന്നു.അതേസമയം, സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അടുത്തിടെ മുഖ്യമന്ത്രിക്കും കുടുബംത്തിനുമെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ മുന്‍ എം എല്‍ എ പിസി ജോർജും ക്രൈം നന്ദകുമാറും ആണെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍ ഗൂഢാലോചന നടത്തിയെന്ന സംഭവത്തിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്ന

എന്നാല്‍ ഗൂഢാലോചന നടത്തിയെന്ന സംഭവത്തിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത നിഷേധിച്ച് കൊണ്ടായിരുന്നു ഏതാനും ദിവസങ്ങൾക്ക് മുൻപ് നന്ദകുമാർ മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് പിന്നിൽ പി.സി. ജോർജും ക്രൈം മാസികയുടെ എഡിറ്ററായ നന്ദകുമാറുമാണെന്ന് സരിത എസ് നായരായിരുന്നു വെളിപ്പെടുത്തിയത്.

സരിത കള്ളം പറയുകയാണെന്നും സ്വപ്നയും ജോർജും താനും

സരിത കള്ളം പറയുകയാണെന്നും സ്വപ്നയും ജോർജും താനും ഒരുമിച്ചു കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നുമായിരുന്നു ക്രൈം നന്ദകുമാറിന്റെ അവകാശവാദം. 'ഞങ്ങളുടെ പ്രസിദ്ധീകരണം സ്വപ്‌നയും ജോർജുമായി ഒരു സംയുക്ത അഭിമുഖം ആസൂത്രണം ചെയ്യുകയായിരുന്നു. എന്നാൽ, അത് നടന്നില്ല' എന്നായിരുന്നു നന്ദകുമാർ നടത്തിയ വിശദീകരണം.

ഗൂഡാലോചന ആരോപണം നന്ദകുമാർ നിഷേധിച്ചെങ്കിലും

ഗൂഡാലോചന ആരോപണം നന്ദകുമാർ നിഷേധിച്ചെങ്കിലും സ്വപ്‍നയെയും ക്രൈം നന്ദകുമാറിനെയും കൊച്ചിയിൽ വച്ച് കണ്ടെന്ന് പിന്നീട് പിസി ജോ‍ർജ് സ്ഥിരീകരിച്ചിരുന്നു. കൊച്ചി പിഡബ്ള്യുഡി റസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. സമീപ ദിവസങ്ങളിലാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും തീയതി കൃത്യമായി ഓർക്കുന്നില്ല. ഇതിന് പിന്നില്‍ യാതൊരു ഗൂഡാലോചനും ഇല്ലെന്നും പിസി ജോർഡ് അവകാശപ്പെട്ടിരുന്നു.

Recommended Video

cmsvideo
P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ

English summary
Attempt to defame Minister Veena George: Crime Nandakumar arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X