• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മുഖംമൂടി, വടിവാള്‍, ഇരുമ്പ് കമ്പി; കാറ് തടഞ്ഞ എസ്‌ഐയെ തട്ടിക്കൊണ്ടുപോയി, സംഭവം മലപ്പുറത്ത്...

  • By വരുണ്‍

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലത്ത് കാറില്‍ എത്തിയ അക്രമി സംഘം എസ്‌ഐയെ തട്ടിക്കാണ്ട് പോയി. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള ടൊയോട്ട എത്തിയോസ് കാറിലെത്തിയ സംഘമാണ് തേഞ്ഞിപ്പാലം എസ്‌ഐ എം അഭിലാഷിനെ തട്ടിക്കൊണ്ട് പോയത്.

ദേശീയ പാതയില്‍ വാഹനപരിശോധന നടത്തവെയാണ് എസ്‌ഐയെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമം നടന്നത്. ഇരുമ്പ് കമ്പിയും വടിവാളും മുഖംമൂടിയുമണിഞ്ഞെത്തിയ സംഘമാണ് എസ്‌ഐയെ കാറില്‍ പടിച്ച് വലിച്ച് കൊണ്ടുപോയത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.

ദേശീയപാതയില്‍ വാഹനപരിശോധനനടത്തുന്നതിനിടെ തിരുവനന്തപുരം രജിസ്‌ട്രേഷന്‍ കാര്‍ പരിശോധിച്ചപ്പോള്‍ കാറില്‍ വടിവാളും മുഖംമൂടി എന്നിവ കണ്‌ടെടുത്തു. ഇതെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ എസ്‌ഐയെ കാറിലേക്ക് വലിച്ചിട്ട് കാറുമായി കടക്കുകയായിരുന്നു.

എസ്‌ഐയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റ് പോലീസുകാര്‍ പിന്തുടര്‍ന്നെത്തി കാര്‍ തടഞ്ഞു. ഇതോടെ കാറിലുണ്ടായിരുന്ന നാല് പേര്‍ എസ്‌ഐയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ എസ്‌ഐക്ക് പരിക്കില്ല, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം oim@oneindia.co.in

English summary
Attempt to kidnap SI with weapons foiled at Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more