മകളെ വെടിവച്ച ശേഷം ഒളിവിലായിരുന്ന അച്ഛന്‍പിടിയില്‍
കൊച്ചി: കുടുംബ കലഹത്തെത്തുടര്‍ന്ന് മകളെ വെടിവച്ച കേസില്‍ ഒളിവിലായിരുന്ന അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.റോയി ചെറിയാന്‍ (62) എന്നയാളെയാണ് മകള്‍ റോണി ചെറിയാന്‍ (24) നെ വെടിവച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയത്ത. മകളെ വെടിവച്ച ശേഷം ഒളിവിലായിരുന്ന ഇയാളെ ഇടപ്പള്ളിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തു.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കൊല്ലം പൂയപ്പള്ളി പൊലീസാണ് പ്രതിയ്‌ക്കെതിരെ കേസെടുത്തത്. ഇന്ന് (ഏപ്രില്‍ 22 ചൊവ്വ) കൂചുതല്‍ ചോദ്യം ചെയ്ത ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇയാള്‍ ഇടപ്പള്ളി അമൃത ആശുപത്രിയിലെത്തിയിട്ടുണ്ടെന്ന് വിവരം പൊലീസിന് ലഭിച്ചത്. ഇതറിഞ്ഞ പൊലീസ് ആശുപത്രിയിലെത്തി. പ്രതി മുറി പൂട്ടി പുറത്ത് പോയിരിയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ തിരികെ എത്തുന്നത് വരെ പൊലീസ് കാത്തിരുന്നു.
താനുമായി പിണങ്ങിക്കഴിയുന്ന ഭാര്യയെ കാണാന്‍ മകളെ തന്റെ അനവാദം വാങ്ങാതെ പോയതാണ് മകളെ വെടി വയ്ക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചത്. വെടിയ്പ്പില്‍ പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications