കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎഫ്ഐ എന്ന ഉമ്മാക്കി കാണിച്ച് ഫാഷിസത്തിന് ആളെ കൂട്ടാനുള്ള ശ്രമം തുറന്ന് കാട്ടണം: എംഎ ബേബി

Google Oneindia Malayalam News

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിലൂടെ ഇന്ത്യയിൽ ന്യൂനപക്ഷ വർഗീയതയെയോ അതിലെ അക്രമകാരികളെയോ ഇല്ലാതാക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ആർ എസ് എസിൻറെ നേതൃത്വത്തിലുള്ള സർക്കാർ ഒരു മുസ്ലിം സംഘടനയെ നിരോധിക്കുന്നത് വിരോധാഭാസമാണെന്നു മാത്രമല്ല അവരുടെ വർഗീയരാഷ്ട്രീയലക്ഷ്യം സാധിക്കാനുള്ള നടപടിയുമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

പി എഫ് ഐ എന്ന ഉമ്മാക്കി കാണിച്ച് ഇന്ത്യയിലെ ഫാഷിസത്തിന് ആളെ കൂട്ടാൻ നടത്താനുള്ള ശ്രമത്തെ തുറന്നു കാണിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുതെന്നു അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എം എ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിലൂടെ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിലൂടെ ഇന്ത്യയിൽ ന്യൂനപക്ഷ വർഗീയതയെയോ അതിലെ അക്രമകാരികളെയോ ഇല്ലാതാക്കാനാവില്ല. ഭൂരിപക്ഷമതതീവ്രവാദ സംഘടനയായ ആർ എസ് എസിൻറെ നേതൃത്വത്തിലുള്ള സർക്കാർ ഒരു മുസ്ലിം സംഘടനയെ നിരോധിക്കുന്നത് വിരോധാഭാസമാണെന്നു മാത്രമല്ല അവരുടെ വർഗീയരാഷ്ട്രീയലക്ഷ്യം സാധിക്കാനുള്ള നടപടിയുമാണ്.

''മഞ്ജു വാര്യറും പാർവതിയും അതിജീവിതയും നേരിട്ടത് ഇത് തന്നെ: കമന്റ് ബോക്സെങ്കിലും ഓഫാക്കണം''''മഞ്ജു വാര്യറും പാർവതിയും അതിജീവിതയും നേരിട്ടത് ഇത് തന്നെ: കമന്റ് ബോക്സെങ്കിലും ഓഫാക്കണം''

പോപ്പുലർ ഫ്രണ്ട് തീവ്രവാദവീക്ഷണങ്ങൾ പുലർത്തുകയും

പോപ്പുലർ ഫ്രണ്ട് തീവ്രവാദവീക്ഷണങ്ങൾ പുലർത്തുകയും എതിരാളികൾക്കെതിരെ അക്രമാസക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഒരു സംഘടനയാണ്. ഈ തീവ്രവാദ വീക്ഷണങ്ങളെ സി പി ഐ എം ശക്തമായി എതിർക്കുകയും പോപ്പുലർ ഫ്രണ്ടിൻറെ അക്രമപ്രവർത്തനങ്ങളെ എന്നും അപലപിക്കുകയും ചെയ്തിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിൻറെ ആക്രമണങ്ങൾക്ക് ഏറ്റവുമധികം ഇരയായിട്ടുള്ളതും സി പി ഐ എം ആണ്.

പോപ്പുലർ ഫ്രണ്ട് സംഘടനകൾക്ക് മുഖ്യശത്രു എസ് എഫ് ഐ

കേരളത്തിന് വെളിയിൽ പോലും കാമ്പസ് ഫ്രണ്ട് പോലെയുള്ള പോപ്പുലർ ഫ്രണ്ട് സംഘടനകൾക്ക് മുഖ്യശത്രു എസ് എഫ് ഐ ആയിരുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ കമ്യൂണിസ്റ്റ് വിരുദ്ധപ്രത്യയശാസ്ത്രത്തിന് സ്വാധീനം ഉണ്ടാക്കാൻ അവർ ആവുന്നതെല്ലാം ചെയ്തു. എന്നിരുന്നാലും, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന് (യു എ പിഎ) കീഴിലുള്ള നിയമവിരുദ്ധ സംഘടനയായി പി എഫ് ഐയെ വിജ്ഞാപനം ചെയ്യുന്നത് ഈ പ്രശ്നം പരിഹരിക്കാനുള്ള മാർഗമല്ല.

കോടീശ്വരന്‍ അനൂപിനോട് മുകേഷിന് ചോദിക്കാനുള്ളതും അത് തന്നെ: വല്ലാത്ത കഷ്ടം തന്നെയെന്ന് മറുപടികോടീശ്വരന്‍ അനൂപിനോട് മുകേഷിന് ചോദിക്കാനുള്ളതും അത് തന്നെ: വല്ലാത്ത കഷ്ടം തന്നെയെന്ന് മറുപടി

ആർ എസ് എസ്, മാവോയിസ്റ്റ് തുടങ്ങിയ സംഘടനകളുടെ നിരോധനം

ആർ എസ് എസ്, മാവോയിസ്റ്റ് തുടങ്ങിയ സംഘടനകളുടെ നിരോധനം ഫലപ്രദമല്ലെന്ന് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നു. നിയമവിരുദ്ധമോ അക്രമാസക്തമോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴെല്ലാം പി എഫ് ഐക്കെതിരെ നിലവിലുള്ള നിയമങ്ങൾ പ്രകാരം കർശനമായ ഭരണപരമായ നടപടിയുണ്ടാകണം. അതിന്റെ വിഭാഗീയവും ഭിന്നിപ്പിക്കുന്നതുമായ പ്രത്യയശാസ്ത്രം തുറന്നുകാട്ടുകയും ജനങ്ങൾക്കിടയിൽ രാഷ്ട്രീയമായി പോരാടുകയും വേണം.

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടത്തിയ റെയ്ഡും അറസ്റ്റും

പക്ഷേ, പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടത്തിയ റെയ്ഡും അതിൻറെ നേതാക്കളുടെ അറസ്റ്റും ഇപ്പോൾ അതിനെ നിരോധിച്ചതും ഉപയോഗിച്ച് ഇന്ത്യയിൽ വലിയൊരു മുസ്ലിംപേടി (ഇസ്ലാമോഫോബിയ) ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് യൂണിയൻ സർക്കാർ. പി എഫ് ഐയെയും അവരുടെ രാഷ്ട്രീയത്തെയും നഖശിഖാന്തം എതിർക്കുമ്പോഴും പി എഫ് ഐയെ ഉപയോഗിച്ച് ആർ എസ് എസ് നടത്തുന്ന അപകടകരമായ രാഷ്ട്രീയനീക്കത്തെ കാണാതിരിക്കുന്നത് രാഷ്ട്രീയാന്ധതയായിരിക്കും.

പി എഫ് ഐയെ ഉള്ളതിലും വലിയ ഒരു ഭീകരസ്വത്വമാക്കി

പി എഫ് ഐയെ ഉള്ളതിലും വലിയ ഒരു ഭീകരസ്വത്വമാക്കി പെരുപ്പിച്ച് കാണിച്ച് ഇന്ത്യയിലെ ഭൂരിപക്ഷസമുദായം അപകടത്തിലാണ് എന്ന് വരുത്തിത്തീർക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നു വേണം കരുതാൻ. മതതീവ്രവാദികളോട് ഒരു ഒത്തുതീർപ്പുമില്ല, അതേസമയം പി എഫ് ഐ എന്ന ഉമ്മാക്കി കാണിച്ച് ഇന്ത്യയിലെ ഫാഷിസത്തിന് ആളെ കൂട്ടാൻ നടത്താനുള്ള ശ്രമത്തെ തുറന്നു കാണിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുത്.

English summary
attempt to recruit people for fascism under the guise of PFI should be exposed: MA Baby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X