കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാപത്തിന് ശ്രമം; സിഎഎ വിരുദ്ധ സമരം; സിദ്ധീഖ് കാപ്പനെതിരെ യുപി പൊലീസ് നിരത്തുന്ന വാദങ്ങള്‍

Google Oneindia Malayalam News

ദില്ലി: ഹത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേരള പത്രപ്രവർത്തക യൂണിയനാണ് സിദ്ധീഖ് കാപ്പന് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ യുപി പൊലീസ് ശക്തമായ എതിര്‍വാദമുഖങ്ങള്‍ ഉന്നയിച്ചേക്കും.

കലാപം ആരംഭിക്കാനുള്ള ഉദ്ദേശ്യം, അറിയപ്പെടുന്നതും, അജ്ഞാതവുമായ ഉറവിടങ്ങളിൽ നിന്നുള്ള ഫണ്ട് ശേഖരണം, മുസ്ലീം സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുമായുള്ള ബന്ധം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി‌എ‌എ) പ്രതിഷേധിച്ച് പ്രകടനങ്ങൾ സംഘടിപ്പിച്ചതിന്റെ ചരിത്രം, തുടങ്ങിയ നിരവധി ആരോപണങ്ങളും വാദങ്ങളുമാണ് സിദ്ധീഖ് കാപ്പനും കുടെ അറസ്റ്റ് ചെയ്ത് മൂന്ന് പേര്‍ക്കുമെതിരെ യുപി പൊലീസ് നിരത്തുന്നത്.

 siddiq

പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിദ്യാർത്ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ടിന്‍റെ പ്രവര്‍ത്തകരായ ആലം, ആതിക്-ഉർ-റഹ്മാൻ, മസൂദ് അഹമ്മദ് എന്നിവരോടൊപ്പമാണ് സിദ്ദിഖ് കാപ്പന്‍ ഒക്ടോബർ 5 ന് ഹത്രാസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായത്. യുഎപിഎ ചുമത്തിയ മൂന്ന് പേരേയും ഇപ്പോള്‍ മഥുര ജയിലിലാണ് താമസിപ്പിച്ചിരിക്കുന്നത്. അറസ്റ്റിലായ മുഴുവന്‍ പേരും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാഗമാണെന്നും പൊലീസ് പറയുന്നു.

Recommended Video

cmsvideo
International press institute criticize Narendra Modi | Oneindia Malayalam

കൊച്ചിയെ ഞെട്ടിച്ച് വന്‍ സ്വര്‍ണകവര്‍ച്ച; ഭിത്തി തുരന്ന് അകത്തുകയറി, 300 പവനോളം സ്വര്‍ണം കവര്‍ന്നുകൊച്ചിയെ ഞെട്ടിച്ച് വന്‍ സ്വര്‍ണകവര്‍ച്ച; ഭിത്തി തുരന്ന് അകത്തുകയറി, 300 പവനോളം സ്വര്‍ണം കവര്‍ന്നു

English summary
Attempt to riot; Anti-CAA strike; Allegations leveled by UP police against Siddique Kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X