കോഴിക്കോട് ട്രെയിനിൽ തീ വെയ്ക്കാൻ ശ്രമം; മഹാരാഷ്ട്ര സ്വദേശി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ട്രെയിനിൽ തീവെയ്ക്കാൻ ശ്രമിച്ചയാള്‍ പോലീസ് കസ്റ്റഡിയിൽ. മഹാരാഷ്ട്ര സ്വദേശിയായ 20കാരനാണ് പോലീസ് പിടിയിലായത്. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ കംപാര്‍ട്ട്‌മെന്റിൽ തീയിടാനായിരുന്നു ഇയാളുടെ ശ്രമം.
കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിലായിരുന്നു സംഭവം. കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് അത് കത്തിക്കാനാണ് ഇയാൾ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. യുവാവിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയമുണ്ട്.

കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിന് തീവെച്ച സംഭവത്തിന് തൊട്ട് പിന്നാലെയാണ് മറ്റൊരു തീവെപ്പ് സംഭവവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കണ്ണൂരിലെ ട്രെയിൻ കത്തിക്കൽ കേസിൽ പശ്ചിമബംഗാൾ സ്വദേശിയായ പ്രസോൻജീത് സിക്ദർ എന്നയാളെ കഴിഞ്ഞ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഭിക്ഷക്കാരനായ ഇയാൾ പണം കിട്ടാത്ത നിരാശയിലാണ് ട്രെയിനിന് തീവെച്ചതെന്നായിരുന്നു പോലീസ് പറഞ്ഞത്.












Click it and Unblock the Notifications