കോഴിക്കോട് പഞ്ചായത്തംഗത്തെ പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമം; സംഭവം വേളം പഞ്ചായത്ത് ഓഫീസിൽ!
കോഴിക്കോട്: പഞ്ചായത്ത് അംഗത്തിന് ഭീഷണി. കുറ്റ്യാടി വേളം പഞ്ചായത്ത് ഓഫീസിലാണ് സംഭവം. ലൈഫ് ഭവന പദ്ധതിയിൽ വീട് നിഷേധിച്ചു എന്നാരോപിച്ച് വാർഡ് മെമ്പറുടെ മേല്‍ പെട്രൊളൊഴിച്ച് ഗുണഭോക്താവ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഗ്രാമപഞ്ചായത്തംഗം ലീലയെ ചേർത്തുനിർത്തി ബാലൻ എന്നയാളാണ് തീ കൊളുത്തുമെന്ന് ഭീഷണി മുഴക്കിയത്. കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗമാണ് ലീല.
ഭീഷണിപ്പെടുത്തിയ ബാലൻ സിപിഎം അനുഭാവിയാണെന്നാണ് റിപ്പോർട്ട്. പഞ്ചായത്ത് ഓഫീസിലെത്തിയ ബാലന് കൈവശമുണ്ടായിരുന്ന രണ്ടു കുപ്പി പെട്രോള്‍ തന്റെയും ലീലയുടേയും ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.

ബാലനെ നാട്ടുകാർ പോലീസിനു കൈമാറി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പഞ്ചായത്ത് മെമ്പർ ലീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി ബാലന്റെ ഭാര്യക്ക് നേരത്തെ വീട് നല്‍കിയിട്ടുണ്ട് എന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. എന്നാല്‍, താന്‍ വേറെ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പട്ടികയില്‍ പേരുണ്ടെന്നുമാണ് ബാലന് പറയുന്നത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications