ദിലീപിനെ രക്ഷിക്കാന്‍ നടന്നത് ചില്ലറ കളിയല്ല..! താരലോകത്തെ വമ്പനും പ്രമുഖ മാധ്യമപ്രവര്‍ത്തകനും ?
തൃശൂര്‍: നടിയെ ആക്രമിക്കാന്‍ ഞെട്ടിക്കുന്ന ക്വട്ടേഷന്‍ നല്‍കിയ നടന്‍ ദിലീപിനെതിരെ പല കോണുകളില്‍ നിന്നും സംശയത്തിന്റെ മുനകള്‍ നീണ്ടപ്പോഴും നടന് സംരക്ഷണവുമായി സിനിമാ ലോകത്തിന് അകത്തും പുറത്തും പ്രമുഖരുണ്ടായിരുന്നു. ആഭ്യന്തരമന്ത്രി കൂടി ആയ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ സ്വാധീനം ഉള്ള പ്രമുഖ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ ചരട് വലിക്കുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. മാത്രമല്ല അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകനും ദിലീപിന് വേണ്ടി ഇടപെടല്‍ നടത്തിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാലീ നീക്കങ്ങള്‍ക്കൊന്നും ജനപ്രിയനെ രക്ഷിക്കാന്‍ സാധിച്ചില്ല.

ആ മാരത്തൺ ചോദ്യം ചെയ്യൽ
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ആദ്യതവണ പോലീസ് ചോദ്യം ചെയ്തത് പതിമൂന്ന് മണിക്കൂര്‍ ആയിരുന്നു. അന്ന് നടനെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസ് ഉദ്ദേശിച്ചിരുന്നത് എങ്കിലും പാതിരാത്രിയോടെ വിട്ടയയ്ക്കുക ആയിരുന്നു.

തലസ്ഥാനത്തെ ഫോൺകോൾ
അന്ന് തലസ്ഥാനത്ത് നിന്നും വന്ന ഫോണ്‍കോളാണ് ദിലീപിനെ രക്ഷിച്ചത് എന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് പിന്നില്‍ കളിച്ചത് മലയാളത്തിലെ പ്രമുഖ നടനാണ് എന്നും വാര്‍ത്തയുണ്ടായിരുന്നു.

നടനും മാധ്യമപ്രവർത്തകനും
പ്രമുഖ നടന്‍ മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിനോട് അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകനും ദിലീപിന് വേണ്ടി കരുക്കള്‍ നീക്കിയെന്നും മംഗളം പറയുന്നു. എന്നാല്‍ നടന്റെയും മാധ്യമപ്രവര്‍ത്തകന്റേയും ശ്രമങ്ങള്‍ നടന്നില്ല.

സ്വാധീനിക്കാനും നീക്കം
ഗൂഢാലോചനയില്‍ ദിലീപിന് പങ്കില്ലെന്ന് വരുത്തി തീര്‍ക്കാനും ഇവരുടെ നേതൃത്വത്തില്‍ നീക്കം നടന്നിരുന്നു. എന്നാല്‍ ഇവരുടെ ഇടപെടല്‍ കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വാധീനിക്കാന്‍ സാധിച്ചില്ല.

വീഴാതെ സർക്കാർ
കേസിലെ സത്യം പുറത്ത് വരികയെന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ കൂടി ബാധിക്കുന്ന കാര്യമായതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറസ്റ്റ് തന്നെ എന്ന നിര്‍ണായക തീരുമാനം കൈക്കൊള്ളുകയായിരുന്നു. ശക്തമായ തെളിവുകള്‍ ദിലീപിനെതിരെ ലഭിച്ചതായിരുന്നു കാരണം

സിബിഐ അന്വേഷണം
ആക്രമിക്കപ്പെട്ട നടിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട് എന്ന വിവരവും പെട്ടെന്നൊരു തീരുമാനം എടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. സിബിഐ അന്വേഷണം വന്നാല്‍ സര്‍ക്കാരിന് അത് വലിയ ക്ഷീണമാകും.

നടനെ പൂട്ടി പോലീസ്
ആദ്യഘട്ടത്തില്‍ ദിലീപിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ അടുപ്പക്കാരനായ പ്രമുഖ നടന് സാധിച്ചു എങ്കിലും ഒടുവില്‍ പോലീസ് കൃത്യമായ തെളിവുകളോടെ തന്നെ നടനെ പൂട്ടുകയായിരുന്നു. ഇനി ഈ പ്രമുഖര്‍ എന്ത് നിലപാട് എടുക്കുമെന്ന് കണ്ടറിയണം.












Click it and Unblock the Notifications