Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി പാർവ്വതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമം, അഭിഭാഷകനെതിരെ കേസെടുത്തു

കൊച്ചി: നടി പാർവ്വതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. അഭിഭാഷകനും സംവിധായകനുമായി എറണാകുളം സ്വദേശി കിഷോറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തന്നെയും കുടുംബത്തെയും അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പാർവ്വതി പോലീസിൽ പരാതി നൽകുകയായിരുന്നു.

നടിയുടെ അച്ഛനും സഹോദരനും ഫേസ്ബുക്ക് മെസഞ്ചർ വഴി നടിയെക്കുറിച്ചുള്ള അപവാദ കഥകൾ ഇയാൾ കൈമാറിയെന്ന് പരായിൽ പറയുന്നു. ഫേസ്ബുക്ക് വഴി അപവാദങ്ങൾ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്. പേര് കിഷോർ എന്നാണെന്നും താൻ അഭിഭാഷകനാണെന്നും ഇയാൾ സ്വയം പരിചയപ്പെടുത്തുകയായിരുന്നു. തുടർന്ന് ഫോൺ വിളികളും, മെസേജുകളുമായി നിരന്തരം ബുദ്ധിമുട്ടിച്ച സാഹചര്യത്തിലാണ് നടി പരാതി നൽകിയത്.

parvathy

ഫേസ്ബുക്ക് മെസഞ്ചർ മുഖേന പാർവതിയുടെ സഹോദരനെയാണ് ഇയാൾ ആദ്യം ബന്ധപ്പെടുന്നത്. പാർവ്വതിയെക്കുറിച്ച് ഒരു പ്രധാന കാര്യം പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു സംഭാഷണം തുടങ്ങിയത്. പാർവതിയുടെ സഹോദരനോട് പാർവ്വതിയെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിയാൻ ഇയാൾ ശ്രമിച്ചു. ഈ സമയം പാർവ്വതി യുഎസിലായിരുന്നു. എന്നാൽ പാർവ്വതി യുഎസിലേക്ക് പോയിട്ടില്ലെന്നും കൊച്ചിയിൽ തന്നെയുണ്ടെന്നും ചില പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുകയാണെന്നും ഇയാൾ പറഞ്ഞു. പാർവതിയെ രക്ഷിക്കാൻ തനിക്ക് താൽപ്പര്യം ഉണ്ടെന്ന് പറഞ്ഞു. എന്നാൽ സഹോദരൻ ഇയാളെ അവഗണിച്ചു.

തുടർന്ന് ഇതേ കാര്യങ്ങൾ പറഞ്ഞ് പാർവ്വതിയുടെ അച്ഛനെ ബന്ധപ്പെട്ടു. നിരന്തരമായി ശല്യം തുടർന്നതോടെ മെസേജുകളുടെ സ്ക്രീൻ ഷോട്ട് അടക്കമുള്ള തെളിവുകളുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഐപിസി 345 ഡി വകുപ്പ് പ്രകാരമാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയില്്‍ 345 ഡി വകുപ്പും കേരളാ പോലീസ് 1200ഉം അനുസരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+