കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലച്ചിത്ര അവാര്‍ഡ് തടസപ്പെടുത്താന്‍ ശ്രമമുണ്ടായി, എന്നാല്‍ അവരുടെ ഒരു വാദവും അംഗീകരിച്ചില്ല: കമല്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെതിരെ സ്വതന്ത്ര ചലിച്ചിത്ര അവര്‍ത്തകരുടെ കൂട്ടായ്മ കോടതിയെ സമീപിച്ച സംഭവത്തില്‍ പ്രതികരണവുമായി അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവും ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനവും തടസപ്പെടുത്താനാണ് അവര്‍ കോടതിയെ സമീപിച്ചതെന്നും കമല്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി ഔദ്യോഗിക പ്രസിദ്ധീകരണമായ ചലച്ചിത്ര സമീക്ഷയിലെ അഭിമുഖത്തിലാണ് അക്കാദമി ചെയര്‍മാന്‍ വിവാദങ്ങള്‍ക്ക് മറുപടി നല്‍കുന്നത്.

ചലച്ചിത്ര അവാര്‍ഡ്

ചലച്ചിത്ര അവാര്‍ഡ്

ഐഎഫ്എഫ്‌കെ സെലക്ഷനെ ചൊല്ലിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ ജൂറി നിര്‍ണയത്തിലും ആരോപണമുയര്‍ത്തി സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കമലിന്‍റെ പ്രതികരണം. സ്വന്തം സിനിമകളോ സുഹൃത്തുക്കളുടെ സിനിമകളോ അംഗീകരിക്കപ്പെട്ടാല്‍ അവര്‍ക്ക് ജൂറി മികച്ചത്. അക്കാദമി കച്ചവട സിനിമയുടെ ഭാഗത്ത്. അവരുടെ സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കില്‍ ജൂറിയല്ല അക്കാദമിയാണ് സിനിമകളുടെ തെരഞ്ഞെടുപ്പിന് കാരണമെന്നു പറയുകയും ചെയ്യുമെന്നും കമല്‍ പറയുന്നു.

അന്താരാഷ്ട്ര ചലിച്ചിത്ര മേള

അന്താരാഷ്ട്ര ചലിച്ചിത്ര മേള


കഴിഞ്ഞ അന്താരാഷ്ട്ര ചലിച്ചിത്ര മേളയിലേക്ക് ടിവി ചന്ദ്രനും സുദേവനും ചേര്‍ന്നാണ് സിനിമകള്‍ തിരഞ്ഞെടുത്തത്. ഇരുവരും സമാന്തര സിനിമകളുടെ വക്താക്കളാണ്. അതിന്‍റെ പേരില്‍ ചലച്ചിത്ര അക്കാദമിയെ എന്തിന് ആക്രമിക്കണമെന്നും അദ്ദേഹം ചോദിച്ചു. കൃത്യമായ നിയമങ്ങളുടേയും നിര്‍ദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് ചലച്ചിത്ര മേളയിലെ മലയാള സിനിമകളുടെ സെലക്ഷന്‍ നടക്കുന്നത്.

 ബാഹ്യ ഇടപെടലുകള്‍

ബാഹ്യ ഇടപെടലുകള്‍

അതില്‍ പരാതിക്കാര്‍ ആരോപിക്കുന്നത് പോലെ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാവുന്നില്ല. ആര്‍ ചെയര്‍മാനായിരിക്കുന്നു എന്നതൊന്നും അക്കാര്യത്തില്‍ പ്രശ്നമല്ല. ഒരു വ്യക്തിയുടെ ഇഷ്ടത്തിനനുസരിച്ച് ചലിക്കുന്നതല്ല അക്കാദമി. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇവിടെ ചട്ടവും വ്യവസ്ഥയുമുണ്ട്. ഇതൊക്കെ ഒരു ഭരണസമിതി നോക്കി നടത്തുണ്ടെന്നും കമല്‍ പറഞ്ഞു.

കോടതിയെ സമീപിച്ചത്

കോടതിയെ സമീപിച്ചത്

സതീഷ് ബാബുസേനന്‍, ഷിനോസ് എ.റഹ്മാന്‍, സന്തോഷ് കെ എന്നിവരായിരുന്നു ചലച്ചിത്ര അക്കാദമിക്കെതിരേയും സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയിത്തിനെതിരേയും കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാര നിര്‍ണയവും അക്കാദമിയുടെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്താനുള്ള ശ്രമമായിരുന്നു അത് എന്ന് പറയാതിരിക്കാന്‍ കഴിയില്ലെന്നും കമല്‍ പറയുന്നു.

അവരുടെ വാദം

അവരുടെ വാദം

എന്റെ മകന്‍ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 9 എന്ന സിനിമ എന്‍ട്രിയായി സ്വീകരിക്കാന്‍ പാടില്ല എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ എന്‍റെ മകന്‍ തീര്‍ത്തും സ്വതന്ത്രനായ ഒരു വ്യക്തിയാണ്. അങ്ങനെയുള്ള ഒരാളുടെ സിനിമ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് സമര്‍പ്പിക്കാന്‍ പാടില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും. അല്ലെങ്കില്‍ തന്നെ സംസ്ഥാന അവാര്‍ഡിനായി സിനിമ സര്‍പ്പിക്കുന്നത് നിര്‍മ്മാതാവാണ്.

എവിടെയും പറയുന്നില്ല

എവിടെയും പറയുന്നില്ല

ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെയോ മറ്റ് ഭാരവാഹികളുടെയോ ബന്ധുക്കളുടെ സിനിമ സമര്‍പ്പിക്കാന്‍ പാടില്ലെന്ന് അവാര്‍ഡ് നിയമാവലിയില്‍ എവിടെയും പറയുന്നുമില്ല. സ്വന്തം ചിത്രങ്ങള്‍ അവാര്‍ഡിന് സമര്‍പ്പിക്കാന്‍ പോലും നിയമാവലിയില്‍ വിലക്കില്ല. അവ വൃക്തിഗത അവാര്‍ഡിന് പരിഗണിക്കില്ല എന്ന നിമയാവലിയില്‍ ഉള്ളവുവെന്നും കമല്‍ പറയുന്നു.

കലാപ്രവര്‍ത്തനമാണ്

കലാപ്രവര്‍ത്തനമാണ്

സിനിമ കുറേ കലാകാരന്മാരുടെ സംഘടിതമായ യത്‌നവും കൂട്ടായ കലാപ്രവര്‍ത്തനവുമാണ്. അതില്‍ തങ്ങളുടേതായ കഴിവു തെളിയിക്കുന്ന ഓരോ വ്യക്തിക്കും സര്‍ക്കാറിന്റെ അംഗീകാരത്തിന് അര്‍ഹതയുണ്ട്. ആ അവകാശം നിഷേധിക്കാനാവില്ല എന്ന ഉറച്ച് ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാവണം അത്തരം വിലക്കുകള്‍ നിയമാവലിയില്‍ ഇല്ലാതെ പോയതെന്നും കമല്‍ വ്യക്തമാക്കുന്നു.

ഹൈക്കോടതിയില്‍

ഹൈക്കോടതിയില്‍

അക്കാദമിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളുകയുണ്ടായി. അക്കാദമിയുടെ സത്യസന്ധതയ്ക്കും സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടുള്ള സുതാര്യമായ നടപടിക്രമങ്ങള്‍ക്കുമുള്ള അംഗീകാരമാണ് ഹൈക്കോടതിയുടെ വിധി. സ്വജനപക്ഷ പാതം എന്ന ആരോപണം അടിസ്ഥാന രഹിതമാണ് എന്ന് കോടതി വിധിയിലൂടെ ശരിവെക്കപ്പെട്ടു.

അടൂര്‍ ഗോപാലകൃഷ്ണന്‍

അടൂര്‍ ഗോപാലകൃഷ്ണന്‍

എന്റെ മകന്റെ സിനിമ അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടതിനാല്‍ ഞാന്‍ ചെയര്‍മാന്‍ സ്ഥാനം രാജി വെക്കണമെന്നായിരുന്നു അവരുടെ ഒരു ആവശ്യം. അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍.കരുണ്‍ എന്നിവരുള്‍പ്പെട്ട സമിതി രൂപീകരിച്ച് പുതിയ ജൂറി അംഗങ്ങളെ തെരഞ്ഞെടുക്കണമെന്നുമുള്ള ആവശ്യവും കോടതി തള്ളി. അക്കാദമി ചെയര്‍മാന്‍ ഉള്‍പ്പടേയുള്ളവരുടെ ബന്ധുക്കളുടെ സിനിമകള്‍ അവാര്‍ഡിന് പരിഗണിക്കരുതെന്നടക്കമുള്ള അവരുടെ ഒരാവശ്യവും കോടതി അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2019 ലെ ജൂറി

2019 ലെ ജൂറി

ചലച്ചിത്ര രംഗത്തെ പ്രഗല്‍ഭര്‍ അടങ്ങുന്ന ജൂറിയാണ് 2019ലെ അവാര്‍ഡ് നിര്‍ണയത്തിനായി നിയമിക്കപ്പെട്ടിരിക്കുന്നത്. ഈ ജൂറി അംഗങ്ങളില്‍ സ്വജനപക്ഷപാതപരമായ സമീപനം ഉണ്ടെന്നു സ്ഥാപിക്കുന്നതില്‍ പരാതിക്കാര്‍ പരാജയപ്പെട്ടുവെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. 2018 ല്‍ ഞാന്‍ സംവിധാനം ചെയ്ത 'ആമി', അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍ എഡിറ്റ് ചെയ്ത 'കാര്‍ബണ്‍' എന്നീ സിനിമകള്‍ക്ക് ചില വിഭാഗങ്ങളില്‍ അംഗീകാരം ലഭിക്കുകയുണ്ടായി. അന്ന് ഞങ്ങളെ രണ്ടുപേരെയും വ്യക്തിഗത അവാര്‍ഡുകള്‍ക്ക് ജൂറി പരിഗണിച്ചിട്ടില്ല

തീരുമാനം

തീരുമാനം

ആ വര്‍ഷം ധാര്‍മ്മികതയുടെ പേരില്‍ ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍നിന്നും മാറി നില്‍ക്കണമെന്ന് നിര്‍വാഹക സമിതിയില്‍ തീരുമാനിച്ചിരുന്നു. ജൂറിയാണ് അര്‍ഹിക്കുന്ന വ്യക്തികള്‍ക്ക് അംഗീകാരം നല്‍കുന്നത്. അതില്‍ സ്വജനപക്ഷപാതം ആരോപിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് പറയാതിരിക്കാനാവില്ലെന്നും അഭിമുഖത്തില്‍ കമല്‍ പറഞ്ഞു.

English summary
Attempts were made to block the film award says director Kamal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X