Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! മേയ് 20,21,22 തീയതികളില്‍ സംസ്ഥാനത്ത് എട്ടോളം ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: മേയ് 20, 21, 22 തീയതികളില്‍ സംസ്ഥാനത്ത് എട്ടോളം ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വെ റദ്ദാക്കി. തൃശൂര്‍ യാര്‍ഡിലും തിരുവനന്തപുരം ഡിവിഷനിലമുള്ള ആലുവ- അങ്കമാലി സെക്ഷനുകള്‍ക്കുമിടയില്‍ എന്‍ജിനിയറിംഗ് ജോലികള്‍ പുരോഗമിക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. എട്ട് ട്രെയിനുകള്‍ ഭാഗികമായും തടസപ്പെട്ടു.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

മേയ്‌ 21 - കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസ്(12202)

മേയ്‌ 22 - ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ്(12201)

മേയ്‌ 20 - മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്(16649)

മേയ്‌ 22- നിലമ്പൂര്‍- കൊച്ചുവേളി രാജറാണി എക്‌സ്പ്രസ്( 16350)

മേയ്‌ 21- കൊച്ചുവേളി- നിലമ്പൂര്‍ രാജറാണി എക്‌സ്പ്രസ്( 16349)

മേയ്‌ 22- മധുരൈ- തിരുവനന്തപുരം അമൃത എക്‌സ്പ്രസ് ( 16344)

മേയ്‌ 21- തിരുവനന്തപുരം- മധുരൈ അമൃത എക്‌സ്പ്രസ് ( 16343)

മേയ്‌ 21 - നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്‌സ്പ്രസ്(16650)

railway

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

ഷൊര്‍ണൂര്‍- തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്(16301) മേയ്‌ 21-ന് ഷൊര്‍ണൂരിനും എറണാകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.

തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്(16302) മേയ്‌ 21-ന് എറണാകുളത്തിനും ഷൊര്‍ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കും..ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16128) മേയ്‌ 23 ന് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.

ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ്(16127) മേയ്‌ 21-ന് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കപ്പെടും.

കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ് ( 16306 ) മേയ്‌ 22-ന് തൃശ്ശൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.

എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(12617) മേയ്‌ 21-ന് എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.

പാലക്കാട്-എറണാകുളം മെമു(06797) മേയ്‌ 21-ന് ചാലക്കുടിക്കും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.

എറണാകുളം-പാലക്കാട് മെമു (06798) മേയ്‌ 21 - ന് എറണാകുളത്തിനും ചാലക്കുടിക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കും.

സമയക്രമം മാറ്റിയ ട്രെയിനുകൾ

മേയ്‌ 21-ന് 06.45 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17229 തിരുവനന്തപുരം സെൻട്രൽ-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് 5 മണിക്കൂർ 15 മിനിറ്റ് വൈകി 12.00 മണിക്ക് പുറപ്പെടും.

മേയ്‌ 22-ന് 7.30-ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16603 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് 2 മണിക്കൂർ 15 മിനിറ്റ് വൈകി 7.45 ന് പുറപ്പെടും.

മേയ്‌ 21 ന് ടാറ്റാനഗറിൽ നിന്ന് 05.15 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 18189 ടാറ്റാനഗർ-എറണാകുളം എക്‌സ്പ്രസ് 3 മണിക്കൂർ 30 മിനിറ്റ് വൈകി 8.45 ന് പുറപ്പെടും

മേയ്‌ 21 ന് 09.15 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16346 തിരുവനന്തപുരം സെൻട്രൽ - ലോകമാന്യ തിലക് എക്‌സ്പ്രസ് 3 മണിക്കൂർ വൈകി 12.15 മണിക്ക് പുറപ്പെടും.

മേയ്‌ 21 ന് കൊച്ചുവേളിയിൽ നിന്ന് 11.10 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20909 കൊച്ചുവേളി - പോർബന്തർ എക്‌സ്‌പ്രസ് ഒരു മണിക്കൂർ 35 മിനിറ്റ് വൈകി 12.45 ന് പുറപ്പെടും

മേയ്‌ 21 ന് 2.50 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ട 16307 ആലപ്പുഴ - കണ്ണൂർ എക്‌സ്പ്രസ് 40 മിനിറ്റ് വൈകി 3.30-ന് പുറപ്പെടും

മേയ്‌ 22 ന് 2.25 ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ് 4 മണിക്കൂർ 15 മിനിറ്റ് വൈകി 6,40 ന് പുറപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+