ലൈസന്‍സ് എടുക്കാത്തവരുടെ ശ്രദ്ധയ്ക്ക്, 50കി.മീ വേഗതയില്‍ വണ്ടി ഓടിച്ചാല്‍ മാത്രമേ ലൈസന്‍സ് ലഭിക്കൂ
തിരുവനന്തപുരം: ലൈസന്‍സ് എടുക്കാത്തവര്‍ക്കും ഇനി എടുക്കാന്‍ പോകുന്നവര്‍ക്കും പണി കിട്ടി. ഇനി ലൈസന്‍സ് കിട്ടണമെങ്കില്‍ കുറച്ചു പാടുപ്പെടും. കര്‍ശന നിര്‍ദ്ദേശങ്ങളുമായാണ് അധികൃതര്‍ എത്തിയിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്തമെന്നാണ് നിര്‍ദ്ദേശം.
കൂടാതെ, ഇനി മണിക്കൂറില്‍ 50കി.മീ വേഗതയില്‍ വാഹനമോടിച്ച് പരിചയമുള്ളവര്‍ക്കു മാത്രമേ ലൈസന്‍സ് നല്‍കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. പെണ്‍കുട്ടികള്‍ക്ക് 21 വയസും ആണ്‍കുട്ടികള്‍ക്ക് 20 വയസും ആയാല്‍ മാത്രമേ ലൈസന്‍സ് നല്‍കാവൂ എന്നാണ് പറയുന്നത്. റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ലൈസന്‍സ് നല്‍കുന്നത് 18 വയസു മുതലാണ്. വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്‍സ് ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നിലവില്‍ ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ വരെ ബൈക്ക് ഓടിക്കുന്നുണ്ട്. നിലവില്‍ 16 വയസുള്ളവര്‍ക്ക് 50 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍ ഓടിക്കാനുള്ള ലൈസന്‍സ് നല്‍കുന്നുണ്ട്.












Click it and Unblock the Notifications