Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മേയ് 19 മുതല്‍ പുതിയ മാറ്റം, അറിയേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തില്‍ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ സ്‌റ്റേഷനുകളിലെ സമയക്രമത്തിലാണ് മാറ്റം വരുത്തിയത്. ഈ നാല് സ്‌റ്റേഷനുകളിലും എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

അതേസമയം, തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് നിന്നും വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്ര ആരംഭിക്കുന്ന സമയത്തിലോ മാറ്റമില്ലെന്നും റെയില്‍വെ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് 5.20ന് ആണ് പുറപ്പെടുക. കൊല്ലത്തെത്തുമ്പോള്‍ സമയം 6.08 ആകും. 6.10ന് ട്രെയിന്‍ കൊല്ലത്ത് നിന്ന് പുറപ്പെടും. കോട്ടയത്ത് ട്രെയിന്‍ എത്തുന്നത് 7.24ന് ആയിരിക്കും. 7.27ന് യാത്ര തിരിക്കുകയും ചെയ്യും.

vande bharath

തൃശൂരില്‍ 9.30ന് എത്തുന്ന ട്രെയിന്‍ 9.32ന് പുറപ്പെടും. എറണാകുളത്ത് നിന്ന് 8.25ന് എത്തുന്ന ട്രെയിന്‍ 8.28ന് പുറപ്പെടും. മടക്ക യാത്രയില്‍ വൈകീട്ട് 18.10ന് ആണ് തൃശൂരില്‍ എത്തുക. 18.12ന് പുറപ്പെടുകയും ചെയ്യും. എറണാകുളത്ത് 19.17ന് എത്തി 19.20ന് പുറപ്പെടും. തുടര്‍ന്ന് 21.30ന് കൊല്ലത്തെത്തി 21.32ന് അവിടെ നിന്നും യാത്ര തിരിക്കുന്ന രീതിയിലാണ് പുതിയ സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മേയ് 19 മുതലാണ് പുതിയ സമയക്രമം നിലവില്‍ വരുന്നത്.

അതേസമയം, കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഇപ്പോള്‍ ഹിറ്റാണ്. ദിവസങ്ങള്‍ കൊണ്ട് റെക്കോര്‍ഡ് വരുമാനമാണ് വന്ദേഭാരത് സ്വന്തമാക്കിയത്. സര്‍വീസ് തുടങ്ങി ആറ് ദിവസം കൊണ്ട് തന്നെ ടിക്കറ്റ് ഇനത്തില്‍ 2.7 കോടി രൂപ ലഭിച്ചിരുന്നു. ഏപ്രില്‍ 28 മുതല്‍ മേയ് 3 വരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരിക്കുന്നത്. 1.17 കോടി. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേക്കുള്ള ട്രിപ്പിന് 1.10 കോടിയാണ് ലഭിച്ചത്. ട്രെയിനില്‍ 1024 ചെയര്‍കാര്‍ സീറ്റുകളും 104 എക്സിക്യുട്ടീവ് ക്ലാസ് സീറ്റുകളുമാണുള്ളത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 1590 രൂപയും എക്സിക്യുട്ടീവ് ക്ലാസില്‍ 2880 രൂപയുമാണ് നിരക്ക്.

ഇതിനിടെ, സര്‍വീസ് നടത്തി ദിവസങ്ങള്‍ക്ക് ശേഷം ട്രെയിനിന് തിരൂരില്‍ വച്ച് കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ ജനല്‍ചില്ലയില്‍ ചെറിയ വിള്ളലുണ്ടായിട്ടുണ്ട്. കാസര്‍കോട് നിന്ന് സി 4 കോച്ചിലാണ് കല്ലേറുണ്ടായത്. ട്രെയിന്‍ ഷോര്‍ണൂരില്‍ എത്തിയപ്പോള്‍ റെയില്‍വെ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചിരുന്നു. ഈ ഭാഗത്ത് ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ചതിന് ശേഷമാണ് യാത്ര തിരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+