ആറ്റിങ്ങൽ നഗരസഭ വികസനോത്സവ പദ്ധതി പൂർത്തീകരണ ഉദ്ഘാടനം നാളെ
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ വികസനോത്സവ പദ്ധതി പൂർത്തീകരണ ഉദ്ഘാടനം 16 ന് വൈകിട്ട് 5 ന് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ നിർവഹിക്കും. ആറ്റിങ്ങൽ നഗരസഭാ അങ്കണത്തിൽ നടക്കുന്ന യോഗത്തിൽ അടുത്ത 2018-19 വർഷത്തെ പദ്ധതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പി.എം.എ.വൈ , ലൈഫ് പദ്ധതിപ്രകാരമുള്ള ഭവനങ്ങളുടെ താക്കോൽ വിതരണവും വിവിധ വ്യക്തികളെ ആദരിക്കലും അച്യുതാനന്ദൻ നിർവഹിക്കും.
ജനകീയാസൂത്രണത്തിലൂടെയും നഗരസഭയുടെയും എം.പി, എം.എൽ.എ എന്നിവരുടെയും ഫണ്ട് ഉപയോഗിച്ചാണ് വികസന ക്ഷേമ പദ്ധതികൾ പൂർത്തിയാക്കിയതെന്ന് നഗരസഭാ ചെയാർമാൻ എം. പ്രദീപ് പത്ര സമ്മേളനത്തിൽ പറഞ്ഞു.

ഈ സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയുടെ പദ്ധതികൾക്കാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്. എഴുപത് പദ്ധതികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 108 റോഡുകളുടെ പുനർനിർമ്മാണവും ഉൾപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
യോഗത്തിൽ അഡ‌്വ. ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നാഗരത്തിൽ വിവിധ സ്ഥലങ്ങലിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളുടെ ഉദ്ഘാടനം ഡോ.എ. സമ്പത്ത്.എം.പി നിർവഹിക്കും. നഗരസഭാ ചെയർമാൻ എം.പ്രദീപ്, വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ,സെക്രട്ടറി ആർ.പ്രദീപ് കുമാർ, ആർ.രാമു, തോട്ടയ്ക്കാട് ശശി, ടി.പി.അംബിരാജ, സി.എസ്. ജയചന്ദ്രൻ, അഡ്വ. എസ്.ലെനിൻ, ജി.സുഗുണൻ, അഡ്വ. എസ്.ഫിറോസ് ലാൽ, അഡ്വ. വി.എസ്.സന്തോഷ്, ഹാഷിം, ആർ.രാജു, എ.റുഖൈനത്ത്, എസ്.ജമീല, അവനവഞ്ചേരി രാജു, സി.പ്രദീപ്, എം.അനിൽകുമാർ, അഡ്വ. സി.ജെ. രാജേഷ് കുമാർ, എം.മുരളി എന്നിവർ സംസാരിക്കും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications