മിന്നും തിളക്കമില്ലെന്നും പ്രകാശ് പ്രകാശം തന്നെ: ആറ്റിങ്ങലില്‍ യുഡിഎഫ് വിജയം
തിരുവനന്തപുരം: ഫോട്ടോ ഫിനിഷിലേക്ക് കടന്ന മത്സരത്തിനൊടുവില്‍ ആറ്റിങ്ങലില്‍ വിജയം പിടിച്ചെടുത്ത് യു ഡി എഫ്. ലീഡ് നില മാറി മറിയുന്ന മണ്ഡലത്തില്‍ ആർക്കും വ്യക്തമായ മേല്‍ക്കൈ നേടാന്‍ വോട്ടെണ്ണലില്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഏറ്റവും അവസാനത്തെ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 685 വോട്ടിന് എല്‍ ഡി എഫ് സ്ഥാനാർത്ഥി വി ജോയിയെ മറികടന്ന് യു ഡി എഫ് സ്ഥാനാർത്ഥി വിജയിച്ച് കയറുകയായിരുന്നു,
എക്സിറ്റ് പോളുകള്‍ ശരിവെക്കുന്ന രീതിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആറ്റിങ്ങലില്‍ നടക്കുന്നത്. മൂന്ന് സ്ഥാനാർത്ഥികള്‍ക്കും മൂന്ന് ലക്ഷത്തിലേറെ വോട്ട് നേടാന്‍ സാധിച്ചു. യു ഡി എഫിന് 328051 വോട്ട് ലഭിച്ചപ്പോള്‍ എല്‍ ഡി എഫ് 327366, എന്‍ ഡി എ സ്ഥാനാർത്ഥി 311779 വോട്ടുകളും നേടി. അതേസമയം വിജയം ഉറപ്പിച്ച് യു ഡി എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം ആരംഭിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ റീ കൌണ്ടിങ് ആവശ്യപ്പെട്ട് എല്‍ ഡി എഫ് വരണാധികാരിയെ സമീപിച്ചിട്ടുണ്ട്. ഇത് പ്രകാരമുള്ള പോസ്റ്റല്‍ വോട്ടുകളുടെ റീകൌണ്ടിങ് ആറ്റിങ്ങലില്‍ തുടരുകയാണ്. എങ്കിലും ഫലത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് യു ഡി എഫ് അവകാശപ്പെടുന്നത്.

2019 ല്‍ എല്‍ ഡി എഫിലെ എ സമ്പത്തിനെ 38247 വോട്ടിനായിരുന്നു അടൂർ പ്രകാശ് പരാജയപ്പെടുത്തിയത്. യു ഡി എഫിന് 380,995 വോട്ട് കിട്ടിയപ്പോള്‍ സമ്പത്തിന് 3,42,748 വോട്ടും ലഭിച്ചു. 2,48,081 വോട്ടുമായി ബി ജെ പി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചു. ആറ്റിങ്ങലിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ബി ജെ പിക്ക് ഇത്രയും അധികം വോട്ടുകള്‍ മണ്ഡലത്തില്‍ ലഭിക്കുന്നത്. ആ വോട്ട് നില ഇപ്പോള്‍ മൂന്ന് ലക്ഷത്തിന് മുകളിലേക്ക് ഉയർത്തിരിക്കുകയാണ് വി മുരളീധരന്‍,
2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിന് കീഴിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും എല്‍ ഡി എഫ് സ്ഥാനാർത്ഥികളായിരുന്നു വിജയിച്ചത്. വർക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നിവയാണ് ചിറയിന്‍ കീഴ്ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്ന നിയമസഭ മണ്ഡലങ്ങള്‍. എന്നാല്‍ ഇത്തവണ പ്രതീക്ഷിച്ച ഇടങ്ങലില്‍ മുന്നേറ്റം നടത്താന്‍ യു ഡി എഫിനും എല്‍ ഡി എഫിനും സാധിച്ചതുമില്ല.












Click it and Unblock the Notifications