തിരുവനന്തപുരം ആറ്റിങ്ങൽ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു
തിരുവനന്തപുരം, നിയന്ത്രണം വിട്ട ലോറി റോഡരികിൽ നിറുത്തിയിട്ടിരുന്ന കാറിലിടിച്ചശേഷം സമീപത്തെ ചായക്കടയിലേക്ക് പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കടയ്ക്കു മുന്നിൽ ചായ കുടിച്ചുകൊണ്ടുനിന്നിരുന്ന ആറ്റിങ്ങൽ വഞ്ചിയൂർ പുല്ലുതോട്ടം കൃഷ്ണവിലാസത്തിൽ ഉദയകുമാറാണ് (41) ഇന്നലെ വൈകിട്ടോടെ മരിച്ചത്.
കഴിഞ്ഞ 25ന് പുലർച്ചെ അഞ്ച് മണിയോടെ ദേശീയപാതയിൽ ആറ്റിങ്ങൽ ടി.ബി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. പാലക്കാട്ടുനിന്ന് ചരക്കുകയറ്റി തിരുവനന്തപുരത്തേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ആറ്റിങ്ങൽ ടി.ബി ജംഗ്ഷൻ തുണ്ടിൽ വീട്ടിൽ രാജു (61) അന്ന് പതിനൊന്ന് മണിയോടെ മരിച്ചിരുന്നു.

പരിക്കേറ്റ നാലുപേരെയും ഉടന്‍തന്നെ പോലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് വലിയകുന്ന് താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
ചായകുടിച്ചുകൊണ്ടിരുന്നവരാണ് അപകടത്തിൽപെട്ടത്. ഒരു കാർ നിറുത്തിയിട്ടശേഷം അതിലുണ്ടായിരുന്നവരും ചായ കുടിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് നിയന്ത്രണം വിട്ട ലോറി കാറിന്റെ പിന്നിലിടിച്ച് കടയിലേക്ക് പാഞ്ഞ് കയറിയത്. കാർ ഡ്രൈവർ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി സോനു (38) ഉൾപ്പെടെ പരിക്കേറ്റ മൂന്നുപേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.












Click it and Unblock the Notifications