സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ആട്ടിറച്ചിയും മീന്‍ വറുത്തതും
ആറ്റിങ്ങല്‍: സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനൊപ്പം ആട്ടിറച്ചിയും വറുത്ത മീനും! അവനഞ്ചേരി പറവൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണത്തിന് ആട്ടിറച്ചിയും വറുത്ത മീനും നല്‍കുന്നത്.
ആഴ്ചയില്‍ രണ്ടു ദിവസം വറുത്ത മീനും മാസത്തില്‍ ഒരു ദിവസം ആട്ടിറച്ചിയും നല്‍കാനാണ് തീരുമാനം. ഉച്ചഭക്ഷണത്തിനുപയോഗിക്കുന്ന പച്ചക്കറിയില്‍ ഭൂരിഭാഗവും സ്‌കൂള്‍ വളപ്പില്‍ തന്നെ കൃഷി ചെയ്തതുമാണ്.

ആട്ടിറച്ചിയും വറുത്ത മീനും ഉള്‍പ്പടെയുള്ള പുതി ഭക്ഷണ ക്രമത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പറും ആറ്റിങ്ങല്‍ നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ അവനാഞ്ചെരി രാജു നിര്‍വഹിച്ചു.
സ്‌കൂളുകളില്‍ പോഷകാഹാര പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പാലും മുട്ടയും നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. കുറച്ചു കാലം അത് പിന്തുടര്‍ന്നെങ്കിലും മിക്ക സ്‌കൂളുകളിലും പിന്നീടിത് പ്രശ്‌നങ്ങളിലാണ് ചെന്നെത്തിയത്. ഉച്ചഭക്ഷണത്തിന് കണ്ണി മാറ്റി ചോറും സാമ്പാറും നല്‍കാനും പിന്നീട് നര്‍ദ്ദേശമുണ്ടായിരുന്നു.












Click it and Unblock the Notifications