അഡ്വക്കേറ്റ് ബി സത്യൻ എംഎൽഎയുടെ മകൻ അന്തരിച്ചു
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. എസ് യുടി ആശുപത്രിയിലായിരുന്നു ചികിത്സയിലായിരുന്നത്.
തിരുവനന്തപുരം: ആറ്റിങ്ങൽ എംഎൽഎ അഡ്വക്കേറ്റ് ബി സത്യന്റെ മകൻ ബോബി നിര്യാതനായി. 17 വയസായിരുന്നു. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. എസ് യുടി ആശുപത്രിയിലായിരുന്നു ചികിത്സയിലായിരുന്നത്. സംസ്കാരം വൈകിട്ട് നടക്കും.

വൈകിട്ട് മൂന്നിന് തിരുവനന്തപുരം നാലാഞ്ചിറയിലെ അനുപമ നഗർ വീട്ടു വളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ.
ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ലീനയാണ് മാതാവ്. വിദ്യാർഥിനിയായ ബ്ലസി സഹോദരിയാണ്. സിപിഎം എംഎൽഎയാണ് സത്യൻ. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 40383 വോട്ട് നേടിയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications