തനിക്ക് അടൂർ പ്രകാശ് എന്ന പേരിട്ടത് ഉണ്ണിത്താന്‍: കെഎസ്‌യുക്കാലത്തെ രഹസ്യം വെളിപ്പെടുത്തി എംപി
ആറ്റിങ്ങല്‍: തനിക്ക് അടൂർ പ്രകാശ് എന്ന പേര് വന്നത് എങ്ങനെയെന്ന വെളിപ്പെടുത്തലുമായി ആറ്റിങ്ങലിലെ സിറ്റിങ് എംപിയും യു ഡി എഫ് സ്ഥാനാർത്ഥിയുമായ അടൂർ പ്രകാശ്. ഇത്തവണയും കൂടി ജയിച്ചാല്‍ അടൂർ പ്രകാശ് എന്ന പേര് മാറ്റി ആറ്റിങ്ങല്‍ പ്രകാശാക്കി മാറ്റുമോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'എന്റെ പേരിന് അകത്ത് ഒരു വ്യത്യാസവും വരില്ല. എസ് എന്‍ കോളേജിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായി വരുന്ന സമയത്ത്, അടൂർ പ്രകാശ് എന്ന പേര് എനിക്ക് ഇട്ടത് ഇന്ന് കാസർകോട് മത്സരിക്കുന്ന രാജ് മോഹന്‍ ഉണ്ണിത്താനാണ്' അടൂർ പ്രകാശ് റിപ്പോർട്ടർ ടിവി അവതാരകന്‍ അരുണ് കുമാറിനോടായി പറയുന്നു.

രാജ്മോഹന്‍ ഉണ്ണിത്താന്‍ കേരള കൌമുദിക്കാർക്കാണ് ഈ പേര് കൊടുത്തത്. പിറ്റേദിവസം പത്രത്തില്‍ അടൂർ പ്രകാശ് എന്ന് അച്ചടിച്ച് വരുമ്പോഴാണ് ഞാന്‍ ഈ പേര് ആദ്യമായി കാണുന്നത്. അതുവരെ എന്റെ പേര് ആർ പ്രകാശ് എന്ന് മാത്രമായിരുന്നു. 'എടാ.. എന്നെങ്കിലും ഇത് പ്രയോജനപ്പെടും' എന്നൊരു വാക്ക് കൂടെ അദ്ദേഹം പറഞ്ഞിരുന്നു. ആ നാവ് ഏതായാലും പൊന്നായെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർക്കുന്നു.
ഇത്തവണ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടിന് ശ്രമം നടക്കുന്നുണ്ട്. കള്ളവോട്ട് ചെയ്യാതെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍ ഡി എഫിന് ജയിക്കാന്‍ ആകില്ല. മണ്ഡലത്തില്‍ 1,70,000ല്‍ അധികം വ്യാജ വോട്ടുകള്‍ നിലവില്‍ കണ്ടെത്തിയിട്ടുണ്ട്. എല്‍ ഡി എഫിന് യു ഡി എഫിനെ ചതിയിലൂടെ മാത്രമേ പരാജയപ്പെടുത്താന്‍ സാധിക്കുകയുള്ളു. കള്ളവോട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നു.
ഇത് രണ്ടാം തവണയാണ് അടൂർ പ്രകാശ് ആറ്റിങ്ങലില്‍ യൂ ഡി എഫ് സ്ഥാനാർത്ഥിയാകുന്നത്. 2019 ല്‍ അട്ടിമറി വിജയത്തിലൂടെയായിരുന്നു 23 വർഷത്തിന് ശേഷം അടൂർ പ്രകാശം യു ഡി എഫിന് വേണ്ടി മണ്ഡലം തിരികെ പിടിക്കുന്നത്. അടൂർ പ്രകാശിന് 380995 വോട്ട് ലഭിച്ചപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥിയായ സമ്പത്തിന് 342748 വോട്ടായിരുന്നു ലഭിച്ചത്. 248081 വോട്ട് നേടി ബി ജെ പി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും വലിയ മുന്നേറ്റം നടത്തി.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications