Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റിങ്ങല്‍ കൊല: നിനോയ്ക്ക് ടെക്കികളുടെ ആക്രമണം

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിനോ മാത്യുവിനെ തെളിവെടുപ്പിനായി ജോലി ചെയ്തിരുന്ന ടെക്‌നോപാര്‍ക്കില്‍ കൊണ്ടു വന്നപ്പോള്‍ സഹപ്രവര്‍ത്തകരായിരുന്ന ടെക്കികള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. കൂക്കിവിളിച്ചും സഭ്യമല്ലാത്ത ഭാഷയില്‍ തെറിവിളിച്ചുമാണ് ജീവനക്കാര്‍ നിനോയെ മര്‍ദ്ദിച്ചത്. തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കം തല്ലുകിട്ടി.

തിങ്കളാഴ്ച വൈകിട്ടോടെയാണ് നിനോയെ നിള ബില്‍ഡിങിന്റെ ഒന്നാം നിലയിലുള്ള കമ്പനിയില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നത്. പ്രൊജക്ട് മാനേജരായിരുന്നു നിനോ മാത്യു. 20 കീഴ് ജീവനക്കാരുണ്ടായിരുന്ന നിനോയുടെ ടീമിലെ ലീഡറായിരുന്നു കൂട്ടുപ്രതി അനുശാന്തി. രഹസ്യതെളിവെടുപ്പിനാണ് പ്രതാപ് നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശ്രമിച്ചിരുന്നത്. എന്നാല്‍ എങ്ങനയോ കാര്യം മണത്തറിഞ്ഞ ടെക്കികള്‍ കമ്പനി വളഞ്ഞു.

nino-mathew

വനിതകളും യുവാക്കളും ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ആക്രമിച്ച കൂട്ടത്തിലുണ്ടായിരുന്നു. മറ്റ് സ്ഥാപനത്തിലേതുള്‍പ്പടെ ആയിരക്കണക്കിന് ജീവനക്കാര്‍ തടിച്ചുകൂടി. അവനെ ഞങ്ങള്‍ക്ക് വിട്ടു തരൂ, ഞങ്ങള്‍ കൈകാര്യം ചെയ്യാമെന്നു പറഞ്ഞുകൊണ്ടാണ് ആക്രമണം തുടങ്ങിയത്. നിനോയെ കൊണ്ടു പോകാന്‍ അനുവദിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷാവസ്ഥയിക്കിടയില്‍ 20 മിനിട്ട് തെളിവെടുപ്പ് നടത്തി.

ഒടുവില്‍ കഷ്ടിച്ച് ജീപ്പില്‍ കയറ്റിയപ്പോള്‍ അതിനകത്ത് കയറിയും മര്‍ദ്ദിക്കാന്‍ ശ്രമമുണ്ടായി. സംഭവ ദിവസം കഴക്കൂട്ടത്തു നിന്ന് നിനോ മുളകുപൊടിയും ചെരുപ്പും വാങ്ങിയ കടയില്‍ നിന്നും തെളിവെടുപ്പ് നടത്തി. കൃത്യം നടത്താനായി അനുശാന്തിയുടെ വീട്ടിലേക്ക് പോകുമ്പോള്‍ വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലവും ഇയാള്‍ പൊലീസിന് കാണിച്ചു കൊടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+