Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതിവളപ്പില്‍ നിനോയും അനുശാന്തിയും കണ്ടുമുട്ടി

തിരുവനന്തപുരം: പിഞ്ച് കുഞ്ഞിനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നിനോ മാത്യുവിനെയും അനുശാന്തിയെയും ആറ്റിങ്ങല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. റാമാന്‍ഡ് കാലാവധി അവസാനിച്ചതിനാലാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. കോടതി വളപ്പില്‍ ഇരുവരും പരസ്പരം കണ്ടു. എന്നാല്‍ ഒന്നും സംസാരിച്ചില്ല. പ്രതികളുടെ റിമാന്‍ഡ് രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി.

അനുശാന്തിയ്ക്ക് വേണ്ടി കോടിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. എന്നാല്‍ നിനോ മാത്യുവിന് ജാമ്യാപേക്ഷ സമര്‍പ്പിയ്ക്കാന്‍ ആരും എത്തിയിരുന്നില്ല. ജനരോഷം കണക്കിലെടുത്ത് വന്‍സുരക്ഷാ വലയത്തിലാണ് ഇരുവരെയും കോടതിയില്‍ എത്തിച്ചത്.

Nino Mathew, Anusanthi

നിനോ മാത്യുവിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും അനുശാന്തിയെ അട്ടക്കുളങ്ങര വനിത ജയിലിലുമാണ് പാര്‍പ്പിച്ചിരിയ്ക്കുന്നത്. പ്രതികളെക്കാണാന്‍ കോടതി വളപ്പില്‍ ഒട്ടേറെപ്പേര്‍ തടിച്ച കൂടി. പരസ്പ്പരം കണ്ടെങ്കിലും അനുശാന്തിയും നിനോ മാത്യുവും ഒന്നും സംസാരിച്ചില്ല. കോടതി ചേര്‍ന്നയുടന്‍ കേസ് പരിഗണിയ്ക്കുകയും തീര്‍പ്പാക്കുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+