ആറ്റിങ്ങൽ പരസ്യവിചാരണ: കാക്കിയെ സംരക്ഷിക്കാൻ കാക്കിക്കുള്ള വ്യഗ്രതയാണ് പൊലീസ് റിപ്പോർട്ട്; ഹൈക്കോടതി
തിരുവനന്തപുരം: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിതാവ് ജയചന്ദ്രനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിത പരസ്യവിചാരണ ചെയ്ത സംഭവത്തിൽ ആരോപണവിധേയയായ ഉദ്യോഗസ്ഥ ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി. നടപടികളിൽ കുട്ടിയോടും കോടതിയോടും നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

കുട്ടി അനുഭവിച്ച മാനസിക സംഘർഷങ്ങൾക്ക് പകരമായി എന്ത് ചെയ്യാനാകുമെന്നുള്ള കാര്യത്തിൽ സർക്കാരിനോട് എതിർ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് ഈ മാസം 15ന് പരിഗണിക്കും. അതിനിടെ, കേസുമായി മുന്നോട്ടുപോകുമെന്നും പൊലീസുകാരിയുടെ ക്ഷമാപണം സ്വീകരിക്കില്ലെന്നും പിതാവ് ജയചന്ദ്രൻ പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കണമെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷോട്ട് ഹെയര്‍ ലുക്കില്‍ ഗ്രേസ് ആന്റണി; പുതിയ മേക്കോവര്‍ പൊളിച്ചെന്ന് ആരാധകര്‍

കേസ് പരിഗണിക്കുമ്പോൾ അപമാനത്തിനിരയായ കുട്ടിയെ കൗണ്‍സിലിങ് ചെയ്ത ഡോക്ടറോട് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ കോടതി ഇന്ന് നിർദ്ദേശിച്ചു. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയോട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ കൊണ്ട് കുട്ടിയെ കൗണ്‍സിലിങ് നടത്തി കോടതിയിൽ റിപ്പോർട്ട് നൽകാനും ഉത്തരവിട്ടിട്ടുണ്ട്. പെൺകുട്ടിയോടും കുടുംബത്തിനോടും മാപ്പ് ചോദിക്കുകയാണെന്ന സത്യവാങ്മൂലം മാപ്പപേക്ഷയുമായി പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കോടതിയിൽ സമർപ്പിക്കുകയായിരുന്നു. മൂന്ന് കുട്ടികളുണ്ടെന്നും കുടുംബത്തിൻ്റെ സംരക്ഷണ ചുമതല തനിക്കാണെന്നും ഉദ്യോഗസ്ഥ കോടതിയിൽ ബോധിപ്പിച്ചു. മാപ്പപേക്ഷ സ്വാഗതാർഹമാണെന്ന് പറഞ്ഞ കോടതി ഇത് സ്വീകരിക്കണോ വേണ്ടയോയെന്ന് കുട്ടിയുടെ പിതാവിനും കുട്ടിക്കും തീരുമാനിക്കാമെന്നും പറഞ്ഞു.

അതിനിടെ, കേസുമായി മുന്നോട്ടുപോകുമെന്നും പൊലീസുകാരിയുടെ ക്ഷമാപണം സ്വീകരിക്കില്ലെന്നും പിതാവ് ജയചന്ദ്രൻ പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കണമെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനോട് കോടതിയിൽ എതിർ സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നുള്ളതും നിർണായകമാണ്. ഹർജി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയെ ശക്തമായി വിമർശിച്ചു. കാക്കിയെ സംരക്ഷിക്കാൻ കാക്കിക്കുള്ള വ്യഗ്രതയാണ് ഉദ്യോഗസ്ഥയെ വെള്ളപൂശിയുള്ള റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. പല കേസുകളിലും ഇത് ആവർത്തിക്കുകയാണ്.

കുട്ടിക്കായി എന്തു ചെയ്യാനാകുമെന്ന് ചോദിച്ച കോടതി നടപടിയുണ്ടായില്ലെങ്കിൽ ഇടപെടുമെന്ന മുന്നറിയിപ്പും നൽകി. നേരത്തെയും കേസ് പരിഗണിച്ചപ്പോൾ പൊലീസിനും ഉദ്യോഗസ്ഥക്കുമെതിരെ കോടതി അതിരൂക്ഷമായ വിമർശനങ്ങളാണ് നടത്തിയിരുന്നത്. സംഭവത്തിൽ നേരത്തെ ബാല നീതി വകുപ്പ് പ്രകാരം ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു. ഓഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് കാര്‍ഗോ കൊണ്ടുപോകുന്നതു കാണാന്‍ ആറ്റിങ്ങല്‍ തോന്നയ്ക്കല്‍ സ്വദേശിയായ പെണ്‍കുട്ടി പിതാവിനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴാണ് സംഭവം. മൊബൈല്‍ കാണാനില്ലെന്ന് പറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിച്ചെന്നാണ് കേസ്.

ഫോണ്‍ പിന്നീട് പിങ്ക് പൊലീസിന്റെ വാഹനത്തില്‍ നിന്നു തന്നെ ലഭിച്ചു. എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. പിങ്ക് പൊലീസിൻ്റെ ചുമതലയുണ്ടായിരുന്ന സി.പി രജിതയാണ് ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറിയത്. പൊതുജനമധ്യത്തില്‍ ജയചന്ദ്രനേയും മകളേയും അപമാനിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതേത്തുടര്‍ന്ന് രജിതയെ തിരുവനന്തപുരം റൂറല്‍ എസ്.പി ഓഫീസിലേക്ക് സ്ഥലം മാറ്റി. സ്ഥലം മാറ്റിയെങ്കിലും ഉദ്യോഗസ്ഥക്കെതിരെയുള്ള പ്രതിഷേധത്തിന് അയവു വന്നില്ല.

ഓഗസ്റ്റ് 31ന് ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു. എന്നാല്‍, ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു ഐ.ജിയുടെയും റിപ്പോര്‍ട്ട്. രജിതയെ പൂർണമായും സംരക്ഷിച്ചുകൊണ്ടായിരുന്നു പൊലീസ് റിപ്പോർട്ട് എന്നുള്ളതും ശ്രദ്ധേയമായിരുന്നു. പൊലീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഒക്ടോബർ അഞ്ചിന് ജയചന്ദ്രനും മകളും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി സമർപ്പിച്ചു. മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകിയെങ്കിലും ഫലം നിരാശ മാത്രമായിരുന്നു. സർക്കാരിൽ നിന്നും അനുകൂലതീരുമാനം ഉണ്ടാകാതായതോടെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications