Get Updates
Get notified of breaking news, exclusive insights, and must-see stories!

പിങ്ക് പൊലീസ് പരസ്യ വിചാരണ; നഷ്ട പരിഹാരം പൊലീസുകാരിയിൽ നിന്ന് വാങ്ങണം; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: എട്ട് വയസുകാരിയെ ആറ്റിങ്ങലിൽ പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് വ്യക്തമാക്കി സർക്കാർ. എന്നാൽ, ഈ തുക പൊലീസുകാരിയിൽ നിന്ന് ഈടാക്കാൻ അനുവദിക്കണമെന്ന് സർക്കാർ ആവിശ്യപ്പെട്ടു. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചയാണിത്. ഇത്തരം വിഷയത്തിൽ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് കഴിയില്ല. കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവിശ്യവും സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചു.

pink

പൊലീസ് പരസ്യ വിചാരണ ചെയ്ത കേസിൽ പെൺകുട്ടിയ്ക്ക് ഒന്നര ലക്ഷം രൂപ നൽകണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവ് ഇട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് റദ്ദാക്കണം എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. 2021 ഡിസംബറിൽ ആയിരുന്നു നഷ്ടപരിഹാരം സംബന്ധിച്ച് കോടതി ഉത്തരവ് പുറത്ത് വന്നിരുന്നത്. എന്നാൽ, ഉത്തരവ് ഉണ്ടായതിന് പിന്നാലെ സർക്കാർ അപ്പീലിന് പോയിരുന്നു. കേസിൽ പെൺകുട്ടിയ്ക്ക് ആദ്യം നഷ്ടം പരിഹാരം നൽകണം എന്നായിരുന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. മധ്യ വേനൽ അവധിയ്ക്ക് ശേഷം ഹർജികൾ വിശദമായി പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, മൊബൈൽ ഫോൺ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് പിങ്ക് പൊലീസ് പരസ്യ വിചാരണയ്ക്ക് അച്ഛനെയും മകളെയും ഇരയാക്കിയത്. ഐ.എസ്.ആർഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ ഇരുവരും ആറ്റിങ്ങലിൽ എത്തിയത്. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളെയുമാണ് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ചത്.

താൻ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നും ചെയ്യാത്ത തെറ്റിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും കാണിച്ചതായും പെൺകുട്ടി വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ അച്ഛന്‍റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും പെൺകുട്ടി പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ഈ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ കർശന നടപടി എടുക്കാൻ നിർദ്ദേശം നൽകണം എന്ന് ആവിശ്യപ്പെട്ട് പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

കുറ്റക്കാരിയായ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസും സർക്കാരും സംരക്ഷിക്കുകയാണ്. ആറ്റിങ്ങൽ ഡി വൈ എസ് പി യ്ക്ക് അടക്കം പരാതി നൽകിയിട്ടും നടപടിയും ഉണ്ടായില്ല. ആരോപണ വിധേയ ആയ രജിതയുടെ താൽപ്പര്യം പ്രകാരം സ്ഥലം മാറ്റം നൽകുകയാണ് ചെയ്തതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

കുറ്റം ആരോപിക്കപ്പെട്ട മൊബൈൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാന്‍റ്ബാഗിൽ തന്നെ ഉണ്ടായിരുന്നതായി പിന്നീട് കണ്ടെത്തിയിരുന്നു. എന്നാൽ ഫോൺ കിട്ടി എങ്കിലും പൊലീസിന്റെ പീ‍ഡനം കാരണം മാനസിക പ്രശ്നങ്ങൾ ഉണ്ടായതായി പെൺകുട്ടിയും അച്ഛനും വ്യക്തമാക്കിയിരുന്നു. ചെയ്യാത്ത തെറ്റിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട തങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം എന്ന ആവിശ്യവും പെൺകുട്ടി ഹൈക്കോടതിയ്ക്ക് നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പൊലീസ് ഉദ്യോഗസ്ഥ രജിതയ്‌ക്ക് എതിരെ കടുത്ത നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് സർക്കാരിന് എതിരെ ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണ്. ഇതിൽ സ്ഥലം മാറ്റം ശിക്ഷ അല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ, പരസ്യ വിചാരണ സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐ ജി പറഞ്ഞിരുന്നു. മൊബൈൽ കാണാതായപ്പോൾ പൊലീസുകാരി ജാഗ്രത പുലർത്തിയില്ല. അച്ഛനോടും മകളോടും ഇടപടുന്നതിലും ഉദ്യോഗസ്ഥയ്ക്ക് വീഴ്ച കാണിച്ചു. മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ല. എന്നാൽ, തെറ്റ് പറ്റിയത് അറിഞ്ഞിട്ടും ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ കുറ്റത്തിന് രജിതയെ ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തിരുന്നു. കൂടുതൽ നടപടിക്കുള്ള തെറ്റ് രജിത ചെയ്തിട്ടില്ലെന്നായിരുന്നു ഐജി ഹർഷത അത്തല്ലൂരിയുടെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+