'സിപിഎമ്മിന്‍റെ കോട്ടകള്‍ തകര്‍ക്കാന്‍ ബിജെപിക്ക് ആകുമെന്ന് ആറ്റിങ്ങല്‍ പറഞ്ഞുതന്നു'; വി മുരളീധരൻ
ആറ്റിങ്ങലിൽ വലിയ മുന്നേറ്റം കാഴ്ചവെച്ചതിന് പിന്നാലെ പ്രതികരിച്ച് ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. സിപിഎമ്മിന്റെ കോട്ടകൾ നമ്മുക്ക് തകർക്കാൻ സാധിക്കുമെന്ന് ആറ്റിങ്ങൾ കാണിച്ചുതന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് സിപിഎമ്മും കോൺഗ്രസും തിരിച്ചറിയണം. ജനത്തെ പഴിചാരരുത്. പണമൊഴുക്കി വോട്ട് വാങ്ങിയെന്ന് ആരോപണം ഉന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കണം. ഹിന്ദുവോട്ടർമാരുടെ ഇടയിൽ ചാഞ്ചല്യമുണ്ടാക്കി എന്നുപറയുന്നവർക്കും കമ്മിഷന് പരാതി നൽകാം', മുരളീധരൻ പറഞ്ഞു. മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

'ഒരായിരം നന്ദി, ആറ്റിങ്ങല്‍. ജയത്തോളം മധുരമുള്ള പരാജയമാണിത്.
പ്രതീക്ഷിച്ചതിലും വലിയ സ്നേഹമാണ് ആറ്റിങ്ങല്‍ നല്‍കിയത്. മണ്ഡലത്തിന്‍റെ ചരിത്രത്തില്‍ ഭാരതീയ ജനതാ പാർട്ടിയുടെയും എൻ ഡി എയുടെയും
ഏറ്റവും മികച്ച മുന്നേറ്റത്തിന് ഒപ്പം നിന്ന വോട്ടര്‍മാര്‍ക്ക് നന്ദി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്ത് കരുത്തായ ഭാരതീയ ജനതാപാര്‍ട്ടിയുടെ പ്രിയ പ്രവര്‍ത്തകര്‍ക്കും നിറയെ സ്നേഹം. ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇന്നത്തെ ഫലത്തില്‍ പ്രതിഫലിച്ചത്.
നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ജനപ്രിയപദ്ധതികൾ ആറ്റിങ്ങലിലെ സാധാരണക്കാരെ മാറ്റി ചിന്തിപ്പിച്ചു എന്ന് വ്യക്തം. സി പി എമ്മിന്‍റെ കോട്ടകള്‍ തകര്‍ക്കാന്‍ നമുക്കാവുമെന്ന് ആറ്റിങ്ങല്‍ പറഞ്ഞു തന്നു. ബി ജെ പി വിചാരിച്ചാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാനാവും എന്ന് വ്യക്തം.
സി പി എം - കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ബി ജെ പിക്കാവുമെന്ന് നമ്മള്‍ തെളിയിച്ചു. അഴിമതിയും അഹന്തയും നിറഞ്ഞ പിണറായി ഭരണത്തിനുള്ള അടികൂടിയാണ് ആറ്റിങ്ങലിലെ പ്രബുദ്ധരായ മനുഷ്യര്‍ നല്‍കിയത്. തുടര്‍ന്നും ആറ്റിങ്ങലിനൊപ്പമുണ്ടാവും, സാധാരണ പൊതുപ്രവര്‍ത്തകനെന്ന നിലയിൽ', അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ആറ്റിങ്ങലിൽ മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ബി ജെ പി കാഴ്ചവെച്ചത്. 2019ല്‍ ശോഭ സുരേന്ദ്രനിലൂടെയാണ് ബി ജെ പി മുന്നേറ്റം ആരംഭിച്ചത്. അന്ന് വോട്ട് വിഹിതം 10.53 ശതമാനത്തില്‍നിന്ന് 24.97ലേക്ക് ഉയർത്താൻ ശോഭയ്ക്ക് സാധിച്ചു. 2.48 ലക്ഷം വോട്ടായിരുന്നു ശോഭ സുരേന്ദ്രന്ലഭിച്ചത്. ഇത്തവണ ത്രികോണപ്പോരിനായിരുന്നു മണ്ഡലത്തിൽ കളമൊരുങ്ങിയത്. കനത്ത പോരാട്ടത്തിലും വോട്ടുവിഹിതം 31.64 ആയി ഉയർത്താൻ മുരളീധരനായി. 3.11 ലക്ഷം വോട്ടാണ് മുരളീധരന് ആറ്റിങ്ങലില്‍ ലഭിച്ചത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 1708 വോട്ടുകള്‍ക്ക് യു ഡി എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് ആണ് മണ്ഡലത്തിൽ വിജയിച്ചത്.












Click it and Unblock the Notifications