കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റിങ്ങല്‍ കൊല: നിനോ മാത്യു സിസിടിവിയില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ മുഖ്യ പ്രതി നിനോ മാത്യു മുളകുപൊടിയും ചെരിപ്പും മറ്റും വാങ്ങുന്ന ദൃശ്യങ്ങള്‍ കടകളിലെ സിസിടിവിയില്‍ പതിഞ്ഞു. പോലീസെത്തി ഇക്കാര്യം സ്ഥിരീകരിച്ചു.

ആറ്റിങ്ങല്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നിനോ മാത്യുവിനെ ഏപ്രില്‍ 24 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടുണ്ട്. പ്രതിയെ പോലീസ് കടകളില്‍ തെളിവെടുപ്പിന് കൊണ്ടുപോയി.

Attingal Twin Murder

കഴക്കൂട്ടത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് നിനോ മാത്യു മുളക് പൊടി വാങ്ങിയത്. മുളകുപൊടി എടുത്തതിന് ശേഷം അല്‍പ നേരം ആലോചനയില്‍ മുഴുകി നിന്നതായി ദൃശ്യങ്ങള്‍ തെളിയിക്കുന്നു. പിന്നീട് മറ്റെന്തോ സാധനവും എടുക്കുന്നുണ്ട്.

കൊലപാതകം നടത്തുന്ന ദിവസം ഇടാനായി പുതിയ ചെരിപ്പും നിനോ മാത്യു വാങ്ങിയിരുന്നു. കഴക്കൂട്ടത്തെ തന്നെ ബാറ്റ ഷോറൂമില്‍ നിന്നാണ് ചെരിപ്പ് വാങ്ങിയത്. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലും നിനോ മാത്യു ഉണ്ട്.

കഴക്കൂട്ടം പോലീസ് സ്‌റ്റേഷനടുത്ത് തന്റെ കാര്‍ നിര്‍ത്തിയിട്ട ശേഷം ബസ്സിലാണ് നിനോ മാത്യു ആലംകോട്ടേക്ക് പോയത്. കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലും പോലീസിന് കാണിച്ചു കൊടുത്തു.

ടെക്‌നോ പാര്‍ക്ക് ജീവനക്കാരായ അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള വഴി വിട്ട ബന്ധമാണ് അനുശാന്തിയുടെ ഭര്‍തൃമാതാവിന്റേയും പിഞ്ചുകുഞ്ഞിന്റേയും മരണത്തിന് ഇടയാക്കിയത്.

English summary
Attingal twin murder: Nino mathew caught in CCTV Camera of Super Market.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X