കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളുടെ മനോനില പോലീസിന്റെ അന്വേഷണത്തിന് തടസ്സം: റൂറൽ എസ്പി

  • By Desk
Google Oneindia Malayalam News

നാദാപുരം:കുറ്റാന്വേഷണ രംഗത്ത് രാജ്യത്തിന് മികച്ച സംഭാവനകൾ നൽകിയ കേരള പോലീസിന് ജനങ്ങളുടെ അടുത്ത് നിന്നും മികച്ച പിന്തുണ ലഭിക്കുന്നില്ലെന്ന് കോഴിക്കോട് റൂറൽ എസ്.പി.എം.കെ.പുഷ്‌കരൻ പറഞ്ഞു.പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌ക്കൂൾ ജെർണലിസം ക്ലബ്ബിന്റെ 'വിദ്യാർത്ഥികൾക്കൊപ്പം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.

എന്തിനും ഏതിനും സി.ബി.ഐ.അന്യേഷണം ആവിശ്യപ്പെടുന്ന വിചിത്രമായ സ്ഥിതിയാണിന്ന് കേരളത്തിലുളളത്.കേരളാ പോലീസ് അന്യേഷിക്കുമ്പോൾ രണ്ട് ദിവസം കൊണ്ട് പ്രതികളെ പിടിക്കണമെന്നാണ് പറയുന്നത്.സി.ബി.ഐ.അന്യേഷിക്കുമ്പോൾ രണ്ട് വർഷം കഴിഞ്ഞിട്ടും പ്രതികളെ പിടിച്ചില്ലെങ്കിൽ ജനത്തിന് ഒരു പരാതിയും ഇല്ലെന്നും സത്യസന്ധമായ പോലീസ് അന്യേഷണത്തിന് ഇത്തരം രീതികൾ സ്യഷ്ടിക്കുന്ന ആഘാതം ചില്ലറയൊന്നുമല്ലെന്നും എസ്.പി.പറഞ്ഞു.

sp

നാദാപുരത്തെ ജനങ്ങൾ ഏറെ സ്‌നേഹമുളളവരും ആത്മാർത്ഥതയുളളവരുമാണ്.നാദാപുരത്തെ അക്രമങ്ങൾ രാഷ്ട്രീയക്കാരുടെ സ്യഷ്ടിയാണ്.എല്ലാം ആത്മാർത്ഥമായി ചെയ്യുന്ന നാദാപുരക്കാരെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ രാഷ്ട്രീയ നേത്യത്വം ശ്രമിച്ചാൽ വൻ മാറ്റങ്ങൾ സ്യഷ്ടിക്കാൻ സാധിക്കുമെന്നും വിദ്യാർത്ഥികളുടെ ചോദ്യത്തിനുളള മറുപടിയായി അദേഹം പറഞ്ഞു.

ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു.മൊയ്തു പറമ്പത്ത്,ഇസ്മായിൽ വാണിമേൽ,രജ്ജിത്ത് മുതുവടത്തൂർ,എം.കെ.അമയ,ഹരിപ്രസാദ്,അരീജ മുൻസ,സോന പ്രേംജിത്ത്,കെ.റിസ്വാൻ,ശ്യാമിലി ശശി,ഫിദാ ഫാത്തിമ,എം.ഷഫീഖ്,വി.റജാ സാലിം,പി.കെ.ശിബിനാസ്,കെ.ജാസിം,എ.വി.ശ്രീലക്ഷ്മി,പി.അജ്ജിമ,ഇ.ഹസ്‌നത്ത്,പി.പി.ഹർഷിദ,ടി.വി.ഷുഹൈബ്,കെ.കെ.ഹാജിദ,എൻ.വി.അജ്മിയ,സി.എം.ഫായിമ എന്നിവർ സംസാരിച്ചു.

കൺപീലിയിൽ വരെ മഞ്ഞ്, സൈബീരിയയിൽ ശൈത്യം അതിരൂക്ഷം, ചിത്രങ്ങൾ വൈറൽകൺപീലിയിൽ വരെ മഞ്ഞ്, സൈബീരിയയിൽ ശൈത്യം അതിരൂക്ഷം, ചിത്രങ്ങൾ വൈറൽ

English summary
Attitude of public affects police officer's investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X