കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"കേരളം തുലഞ്ഞു പോട്ടെ" എന്നാണ് കോൺഗ്രസ്സിന്റെയും ബി ജെ പിയുടെയും മനോഭാവം: എഎ റഹീം

Google Oneindia Malayalam News

തിരുവനന്തപുരം: "കേരളം തുലഞ്ഞു പോട്ടെ" എന്നാണ് കോൺഗ്രസ്സിന്റെയും ബി ജെ പിയുടെയും ഭാവമെന്ന് ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എഎ റഹീം. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിനുള്ളിലും, ഇന്ന് സഭയ്ക്ക് പുറത്തും കണ്ടത് ആവർത്തിക്കാൻ പാടില്ലാത്ത രാഷ്ട്രീയ നാടകമാണ്.കേരളത്തിന് വേണ്ടി ഒരക്ഷരം ഉരിയാടാൻ കോൺഗ്രസിനും ബിജെപിക്കും കഴിയുന്നില്ല.സംസ്ഥാന വികസനത്തിനെതിരെ അവരുടെ ശബ്ദം ഉയരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിനെതിരായി പാർലമെന്റിന് മുന്നില്‍ കേരളത്തില്‍ നിന്നുള്ള യു ഡി എഫ് എംപിമാർ നടത്തിയ പ്രതിഷേധം അക്രമാസക്തമായ പശ്ചാത്തലത്തില്‍ പ്രസ്താവനയിലൂടെ പ്രതികരിക്കുകയായിരുന്നു ഡി വൈ എഫ് ഐ നേതാവ്. അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

aa-rahim-

നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കാനുള്ള ബാധ്യത കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാർക്കുമുണ്ട്. കോൺഗ്രസ്സ് പ്രതിനിധികൾ അത് നിർവഹിക്കുന്നില്ല എന്ന് മാത്രമല്ല, ഡൽഹിയിലും കേരളത്തിനെതിരായ സമരത്തിലാണവർ. "കേരളം തുലഞ്ഞു പോട്ടെ" എന്നാണ് കോൺഗ്രസ്സിന്റെയും ബി ജെ പിയുടെയും ഭാവം. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിനുള്ളിലും, ഇന്ന് സഭയ്ക്ക് പുറത്തും കണ്ടത് ആവർത്തിക്കാൻ പാടില്ലാത്ത രാഷ്ട്രീയ നാടകമാണ്.കേരളത്തിന് വേണ്ടി ഒരക്ഷരം ഉരിയാടാൻ കോൺഗ്രസിനും ബി ജെ പിക്കും കഴിയുന്നില്ല.സംസ്ഥാന വികസനത്തിനെതിരെ അവരുടെ ശബ്ദം ഉയരുന്നു.

എംപിമാർക്കെതിരായ മർദ്ദനം: പൊലീസിനോട് വിശദീകണം തേടി ലോക്സഭാ സ്പീക്കർഎംപിമാർക്കെതിരായ മർദ്ദനം: പൊലീസിനോട് വിശദീകണം തേടി ലോക്സഭാ സ്പീക്കർ

കേന്ദ്ര മന്ത്രി വി മുരളീധരൻ ഡൽഹിയിലെ കേരളാ വിരുദ്ധ അംബാസഡറെ പോലെയാണ് പ്രവർത്തിക്കുന്നത്. കെ പി സി സി അധ്യക്ഷന്‍ ശ്രീ കെ സുധാകരൻ ഡൽഹിക്ക് പോകുന്നത് തന്നെ കോൺഗ്രസ്സ് ഗ്രൂപ്പ് പ്രശ്നം പരിഹരിക്കാനും, പാർലമെന്റിൽ കേരളത്തിനെതിരെ സംസാരിക്കാനുമാണ്. ഇത് ആദ്യത്തേത് അല്ല.ദേശീയ പാതാ വികസനം,കീഴാറ്റൂർ ബൈപ്പാസ് തുടങ്ങി വിവിധ വികസന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാൻ കോൺഗ്രസ്സ് ബിജെപി ഐക്യം ഡൽഹിയിൽ പ്രവർത്തിച്ചിട്ടുണ്ട്.ഗെയിൽ പദ്ധതി മുടക്കാൻ കോൺഗ്രസ്സ് പരമാവധി ശ്രമിച്ചു.

കേരള വികസനത്തിനായി താൻ ഇക്കാലയളവിൽ നടത്തിയ ഇടപെടലുകളോ,പ്രവർത്തനനങ്ങളോ വിശദീകരിക്കാൻ കേന്ദ്രമന്ത്രി വി മുരളീധരന് കഴിയുമോ? കേരളത്തിന്റെ വികസനത്തിനും ആവശ്യങ്ങൾക്കുമായി എപ്പോഴെങ്കിലും പാർലമെന്ററിൽ ഏതെങ്കിലും യുഡിഎഫ് എംപിമാർ മിണ്ടിയിട്ടുണ്ടോ? ജനം ഇതെല്ലാം കാണുന്നുണ്ട്. കോൺഗ്രസ്സ് ബി ജെ പി അവിശുദ്ധ രാഷ്ട്രീയ സഖ്യത്തെ കേരളം ഒറ്റക്കെട്ടായി നേരിടണം. - ഡി വൈ എഫ് ഐ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു

Recommended Video

cmsvideo
കേരള എംപിമാരെ മര്‍ദ്ദിച്ച് ദില്ലി പോലീസ്, ദൃശ്യങ്ങള്‍ കാണാം

English summary
attitude of the Congress and the BJP is "Let Kerala be lost": AA Rahim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X