കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറുകാര്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ക്ക് ഹാജരാകാമെന്ന് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ ബാറുടമകള്‍ക്ക് വേണ്ടി ഹാജരാകുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ അഭിഭാഷകര്‍ നിശ്ശബ്ദ പാലിച്ചപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എ ആയ ടിഎന്‍ പ്രതാപനാണ് ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കിയിരുന്നത്.

സംസ്ഥാന സര്‍ക്കാരിനെതിരായ കേസില്‍ എതിര്‍ കക്ഷിയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ അറ്റോര്‍ണി ജനറല്‍ വാദിയ്ക്കുന്നത് ശരിയല്ലെന്നായിരുന്നു പ്രതാപന്റെ വാദം.

Supreme Court

അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് കേസില്‍ ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരാകുന്നത്. ഇത് തടയണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതാപന്റെ ഹര്‍ജി. സുപ്രീം കോടതിയല്ല അറ്റോര്‍ണി ജനറലിലനെ നിയമിച്ചതെന്നും ചട്ടലംഘനമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരാണ് നടപടി എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

താന്‍ ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരാകുന്നതില്‍ ഒരു തെറ്റും ഇല്ലെന്നാണ് അറ്റോര്‍ണി ജനറല്‍ പറയുന്നത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകരും എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നില്ല. ഇക്കാര്യവും കോടതി ചോദിച്ചു.

അറ്റോര്‍ണി ജനറല്‍ ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരാകുന്ന വിഷയത്തില്‍ സംസ്ഥാനത്തിന് പ്രതിഷേധമുണ്ട്. ഇക്കാര്യം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചിരുന്നു. എന്നാല്‍ ഇതില്‍ മറുപടിയൊന്നും ലഭിച്ചിട്ടില്ല.

English summary
Attorney General can appear for Bar Owner: Supreme Court. TN Prathapan's plea rejected.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X