കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജേട്ടന്റെ വിരട്ടൽ ഏറ്റു, എസ്എഫ്ഐ വഴങ്ങി... യൂണിവേഴ്സിറ്റി കോളേജിലും പൊങ്കാല അടുപ്പുകൾ ഉയർന്നു...

ഇത്തവണ യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ ആറ്റുകാൽ പൊങ്കാല നിരോധിച്ചതിനെതിരെ ബിജെപി എംഎൽഎ ഒ രാജഗോപാൽ പ്രതിഷേധമറിയിച്ചിരുന്നു.

Google Oneindia Malayalam News

തിരുവനന്തപുരം: അനന്തപുരിയെ ഭക്തിസാന്ദ്രമാക്കിയ ആറ്റുകാൽ പൊങ്കാലയ്ക്ക് ഒടുവിൽ യൂണിവേഴ്സിറ്റി കോളേജിലും അടുപ്പുയർന്നു. പൊങ്കാലയ്ക്ക് ക്യാമ്പസ് വിട്ടുനൽകില്ലെന്ന തീരുമാനം പിൻവലിച്ചതോടെയാണ് നിരവധി ഭക്തർ യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ പൊങ്കാല അടുപ്പുയർത്തി നിവേദ്യമുണ്ടാക്കിയത്.

ഇത്തവണ യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ ആറ്റുകാൽ പൊങ്കാല നിരോധിച്ചതിനെതിരെ ബിജെപി എംഎൽഎ ഒ രാജഗോപാൽ പ്രതിഷേധമറിയിച്ചിരുന്നു. പ്രിൻസിപ്പൽ ഏർപ്പെടുത്തിയ നിരോധനത്തിന് പിന്നിൽ എസ്എഫ്ഐയുടെ സമ്മർദ്ദമാണെന്നായിരുന്നു രാജഗോപാലിന്റെ ആരോപണം.

അനന്തപുരി ഭക്തിസാന്ദ്രം! ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ലക്ഷക്കണക്കിന് ഭക്തർ...അനന്തപുരി ഭക്തിസാന്ദ്രം! ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ലക്ഷക്കണക്കിന് ഭക്തർ...

മധു സ്ഥിരം കള്ളനെന്ന് പ്രചരണം! കടകൾ കുത്തിതുറന്ന് ഭക്ഷണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ....മധു സ്ഥിരം കള്ളനെന്ന് പ്രചരണം! കടകൾ കുത്തിതുറന്ന് ഭക്ഷണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ....

മലയാറ്റൂരിൽ വൈദികനെ കുത്തിക്കൊന്ന കപ്യാർ പിടിയിൽ! കാട്ടിനുള്ളിലെ പന്നി ഫാമിൽ അവശനായി ജോണി...മലയാറ്റൂരിൽ വൈദികനെ കുത്തിക്കൊന്ന കപ്യാർ പിടിയിൽ! കാട്ടിനുള്ളിലെ പന്നി ഫാമിൽ അവശനായി ജോണി...

പൊങ്കാല...

പൊങ്കാല...

രാജഗോപാൽ എംഎൽഎയുടെ ആരോപണം വലിയ ചർച്ചയായതോടെയാണ് പൊങ്കാല അനുവദിക്കില്ലെന്ന നിലപാടിൽ നിന്നും എസ്എഫ്ഐ പിറകോട്ട് പോയത്. മാർച്ച് രണ്ടാം തീയതി രാവിലെ തന്നെ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ പൊങ്കാല അടുപ്പുകൾ ഒരുക്കാൻ എസ്എഫ്ഐ തന്നെയാണ് സൗകര്യമൊരുക്കി നൽകിയത്.

ചിത്രങ്ങൾ...

ചിത്രങ്ങൾ...

യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസിൽ പൊങ്കാല അടുപ്പൊരുക്കുന്നതിന് എസ്എഫ്ഐ എതിർത്തുവെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണമുണ്ടായിരുന്നു. ക്യാമ്പസിനുള്ളിലെ പൊങ്കാല ചിത്രങ്ങൾ പങ്കുവെച്ചാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഈ പ്രചരണത്തെ നേരിട്ടത്.

എന്നു ജനങ്ങൾക്കൊപ്പം...

എന്നു ജനങ്ങൾക്കൊപ്പം...

എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജ് എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ക്യാമ്പസിനുള്ളിൽ നിന്നുള്ള പൊങ്കാല ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വിപ്ലവം ജ്വലിക്കുന്ന സമരപാതയിൽ പൊങ്കാലയടുപ്പുകൾക്ക് തീ പകർന്നപ്പോൾ, യൂണിവേഴ്സിറ്റി കോളേജ് എന്നും ജനങ്ങൾക്കൊപ്പം തുടങ്ങിയ തലക്കെട്ടുകളാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്.

എസ്എഫ്ഐയ്ക്ക് പൊങ്കാല...

എസ്എഫ്ഐയ്ക്ക് പൊങ്കാല...

എന്തായാലും പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിട്ടുണ്ട്. എന്തൊരു പുരോഗമനം, ഇതാണ് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം, വിപ്ലവം പൊങ്കാലയിലൂടെ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എംഎൽഎ...

എംഎൽഎ...

യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസിനുള്ളിൽ ഇത്തവണ പൊങ്കാല അർപ്പിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതിനെതിരെ ഒ രാജഗോപാൽ എംഎൽഎ രംഗത്തെത്തിയിരുന്നു. എംഎൽഎയുടെ വാക്കുകൾ മാധ്യമങ്ങളിൽ വാർത്തയായതോടെ സംഭവം വലിയ ചർച്ചാവിഷയമായി.

 ഹിന്ദുവിരുദ്ധ നയം...

ഹിന്ദുവിരുദ്ധ നയം...

കോളേജിൽ പൊങ്കാല നിരോധിച്ച നടപടി ഇടത് സർക്കാരിന്റെ ഹിന്ദുവിരുദ്ധ നയങ്ങളുടെ ഉദാഹരണമാണെന്നായിരുന്നു രാജഗോപാൽ എംഎൽഎയുടെ ആരോപണം. വർഷങ്ങളായി ഭക്തർക്ക് കിട്ടിയിരുന്ന സൗകര്യം എസ്എഫ്ഐയുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇല്ലാതാക്കിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ആയുധങ്ങൾ ശേഖരിക്കാം...

ആയുധങ്ങൾ ശേഖരിക്കാം...

സരസ്വതി ക്ഷേത്രത്തിൽ ആയുധം ശേഖരിക്കാം, എന്നാൽ പൊങ്കാല കലങ്ങൾ പാടില്ലെന്നാണ് എസ്എഫ്ഐ നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്ഐ നിലപാട് പ്രതിഷേധാർഹമാണെന്നും, ഇതിനെതിരെ പ്രതിഷേധിക്കണമെന്നും എംഎൽഎ ആഹ്വാനം ചെയ്തു.

English summary
attukal pongala 2018; sfi university college facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X