Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരത്ത് വ്യാഴാഴ്ച അവധി, ഗതാഗത ക്രമീകരണവും നിയന്ത്രണങ്ങളും അറിയാം

പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല വ്യാഴാഴ്ച നടക്കും. രാവിലെ 10.30 ഓടെ അടുപ്പ് വെട്ട് ചടങ്ങിന് ശേഷം പണ്ഡാര അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.15നാണ് നിവേദ്യ ചടങ്ങ്. ആയിങ്ങളാണ് അനന്തപുരിയിലേക്ക് പൊങ്കാല സമർപ്പണത്തിനായി എത്തുക. വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. പൊങ്കാലയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിശ്വാസികൾക്ക് പൊങ്കാല സമർപ്പണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അവധി പ്രഖ്യാപിച്ചു

30 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു. ഇന്ന് (മാർച്ച്‌ 13) തിരുവനന്തപുരം ജില്ലയ്ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലേതു പോലെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും ആറ്റുകാൽ പൊങ്കാല ദിവസം വൈകുന്നേരം 6 മണി വരെ മദ്യനിരോധനം ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.

attukal-174

മെഡിക്കൽ ടീം സജ്ജം

ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദുരന്തനിവാരണ വിഭാഗം ഡിഎം പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ദുരന്തനിവാരണ വിഭാഗ കൺട്രോൾ റൂം ക്ഷേത്ര പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്. ഗ്രീൻ ഫോട്ടോകൾ പാലിക്കുന്നതിനുള്ള നടപടികൾ, സ്മാർട്ട് ട്രിവാൻഡ്രം ആപ്പ് മുഖേന രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ, മെഡിക്കൽ ടീം, ആംബുലൻസ് എന്നിവ സജ്ജീകരിക്കാനുള്ള നടപടികൾ, കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ, പൊങ്കാലയ്ക്ക് ശേഷം മാലിന്യം നീക്കാനുള്ള നടപടികൾ, റോഡ് കൃത്രിമ മഴയിലൂടെ വൃത്തിയാക്കാനുള്ള നടപടികൾ തുടങ്ങിയവ തിരുവനന്തപുരം നഗരസഭ സ്വീകരിച്ചിട്ടുണ്ട്.

അധിക കെഎസ്ആർടിസി ബസുകൾ

പൊങ്കാല ദിവസം 700 ഓളം കെഎസ്ആർടിസി ബസുകൾ സ്പെഷൽ സർവീസ് നടത്തും. ക്ഷേത്ര പരിസരത്ത് 24 മണിക്കൂറും കെഎസ്ഇബിയുടെ കൺട്രോൾ റൂം പ്രവർത്തിക്കും. ആറ്റുകാൽ പരിസരത്ത് 15 സ്ഥലങ്ങളിലായി ഡ്യൂട്ടിക്ക് ജീവനക്കാരെ കെഎസ്ഇബി വിന്യസിച്ചു.

കുടിവെളള വിതരണം

ലീഗൽ മെട്രോളജി വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് പ്രവർത്തനങ്ങൾ തുടങ്ങി. എക്സൈസ് വകുപ്പ് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിപ്പിക്കും. വനിതാ ജീവനക്കാരുടെ സേവന സാന്നിധ്യവും ഉണ്ടാകും. പൊങ്കാലയോട് അനുബന്ധിച്ച് കുടിവെള്ള വിതരണം സുഗമമായി നടത്തുന്നതിന് വാട്ടർ അതോറിറ്റി ഉത്സവ മേഖലയെ മൂന്ന് സോണുകളായി തിരിച്ചു പ്രവർത്തനങ്ങൾ നടത്തുകയാണ്.

കൺട്രോൾ സ്റ്റേഷൻ

ആറ്റുകാൽ ക്ഷേത്ര പരിസരവും നഗരപ്രദേശങ്ങളും ആറ്റുകാൽ സെക്ടർ, ഈസ്റ്റ് ഫോർട്ട്, കിള്ളിപ്പാലം, തമ്പാനൂർ, സിറ്റി ഔട്ടർ എന്നിങ്ങനെ 5 സെക്ടറുകൾ ആയി തിരിച്ച് ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ കണ്ട്രോൾ സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്.

ഗതാഗത ക്രമീകരണം

ഇന്ന് ഉച്ചമുതൽ തന്നെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ കഴക്കൂട്ടത്ത് നിന്ന് ബൈപാസ് റോഡ് വഴിയും ശ്രീകാര്യം -കേശവദാസപുരം - പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയുനാണ് പോകേണ്ടത്.

പേരൂർക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഊളൻപാറ ശാസ്തമംഗലം ഇടപ്പഴഞ്ഞി പൂജപ്പുര വഴിയും വെഞ്ഞാറമൂട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കേശവദാസപുരം- പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും നെയ്യാറ്റിൻകര ഭാഗത്തു നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബാലരാമപുരം - വിഴിഞ്ഞം -എൻഎച്ച് ബൈപാസ് വഴിയും പോകണം.

ആറ്റുകാൽ പൊങ്കാല ആശംസകൾ

ആറ്റുകാൽ ദേവി നിങ്ങളെ അനുഗ്രഹിക്കട്ടെ

ഐശ്വര്യപൂർണമായ ആറ്റുകാൽ പൊങ്കാല ആശംസകൾ

ഈ പൊങ്കലിന് ആറ്റുകാൽ ദേവിയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ

ഈ ആറ്റുകാൽ പൊങ്കാല ദിനം സ്ത്രീത്വത്തിന്റെ ചൈതന്യം ആഘോഷിക്കൂ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+