കാപ്പ് കെട്ടി കുടിയിരുത്തി, ആറ്റുകാലില്‍ ഇനി ഉത്സവ ദിനങ്ങള്‍, മാറ്റ് കൂട്ടാന്‍ മഞ്ജു വാര്യര്‍, കാണൂ
തിരുവനന്തപുരം: കുംഭമാസം പിറന്നാല്‍ ആറ്റുകാല്‍ പൊങ്കാല എത്തുന്നത് കാത്തിരിയ്ക്കുന്ന വലിയൊരു വിഭാഗം സ്ത്രീകളുണ്ട് കേരളത്തില്‍, പ്രത്യേകിച്ച് തലസ്ഥാന നഗരിയില്‍. ഇത്തവണയും പൊങ്കലയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. അമ്പലവും പരിസവരും ശുചിയാക്കി ദീപാലങ്കാരം നടത്തി. പത്ത് ദിവസത്തെ ഉത്സവത്തിന് മുന്നോടിയായി ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്ന ചടങ്ങ് ബുധനാഴ്ച രാവിലെ നടന്നു.
കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഉത്സവത്തിന് തുടക്കമാകുന്നത്. പൊങ്കാല ഉത്സവത്തിന്റെ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് ചലച്ചിത്ര താരം മഞ്ജു വാര്യരാണ്. കുംഭമാസത്തിവെ പൂരം നാളും പൗര്‍ണമിയും ഒന്നിയ്ക്കുന്ന മാര്‍ച്ച് അഞ്ചിനാണ് പൊങ്കാല. പൊങ്കാല ഉത്സവത്തിനൊരുങ്ങിയ ആറ്റുകാല്‍ ക്ഷേത്രം ഒന്ന് കണ്ടാലോ?

തിരി തെളിഞ്ഞു
ഇനിയുള്ള പത്ത് നാളുകള്‍ അനന്തപുരിക്കാര്‍ക്ക് ഉത്സത്തിന്റെ ദിനങ്ങളാണ്

കാപ്പ് കെട്ടി
കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തി

ഭക്ത സാഗരം
പൊങ്കാലയ്ക്ക് ദിവസങ്ങള്‍ മുന്‍പേ അനന്തപുരയിലേക്ക് സ്ത്രീകളുടെ കുത്തൊഴുക്ക് തുടങ്ങും

തിരക്ക്
ആറ്റുകാല്‍ ക്ഷേത്രത്തിലെ ഭക്ത ജനത്തിരക്ക് കാണൂ

ഒരുങ്ങിക്കഴിഞ്ഞു
ക്ഷേത്രം ദീപാലങ്കാരത്തില്‍

മാര്‍ച്ച് അഞ്ചിന്
മാര്‍ച്ച് അഞ്ചിനാണ് ആറ്റുകാല്‍ പൊങ്കാല


Click it and Unblock the Notifications