കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹായാഗശാലയായി അനന്തപുരി; ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം, പുണ്യം തേടി ഭക്തലക്ഷങ്ങൾ

Google Oneindia Malayalam News

Newest First Oldest First
12:53 PM, 20 Feb

ചൂരൽ ഇളക്കുന്നതോടെ കുത്തിയോട്ട വ്രതം അവസാനിക്കും. അന്നു രാത്രി 9.15ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം രാത്രി 12.15ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഇൗ വർഷത്തെ ഉത്സവത്തിന് സമാപനമാകും.
12:53 PM, 20 Feb

ദേവിയുടെ പുറത്തെഴുന്നള്ളത്തിന് മുന്നോടിയായുള്ള കുത്തിയോട്ട വ്രതക്കാർക്കുള്ള ചൂരൽക്കുത്ത് വൈകിട്ട് 7ന് തുടങ്ങും. തുടർന്ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. ഇത്തവണ 815 ബാലന്മാരാണ് കുത്തിയോട്ട വ്രതമെടുത്തിരിക്കുന്നത്.
12:52 PM, 20 Feb

ആട്ടോ - ടാക്സി ഡ്രൈവർമാർ, ജനമൈത്രി പൊലീസ്, വിവിധ സന്നദ്ധ സംഘടനകൾ , രാഷ്ട്രീയ പാർട്ടികൾ, ട്രേഡ് യൂണിയനുകൾ, സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഭക്തർക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്.
12:51 PM, 20 Feb

അനന്തപുരി അക്ഷരാർത്ഥത്തിൽ ഒരു യാഗശാലയായി മാറിയിരിക്കുകയാണ്.വ്രതംനോറ്റ് അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുമ്പോൾ നിറയുന്നത് മനസും ശരീരവുമാണ്.വരാനിരിക്കുന്ന അഭിവൃദ്ധിയുടെ സൂചനയായി പൊങ്കാലക്കലങ്ങളിൽ ദ്രവ്യങ്ങൾ തിളച്ചുതൂകി .
12:51 PM, 20 Feb

വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ സമിതി സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ പൊങ്കാല സമർപ്പിക്കുന്നു
12:50 PM, 20 Feb

സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പൊങ്കാല സമർപ്പിക്കുന്നത്. കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ യുവതികളാണ് പൊങ്കാലയിട്ടത്. ഇവർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് - കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തുണ്ട്.
11:49 AM, 20 Feb

ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി ജീവനക്കാർ സെക്രട്ടേറിയേറ്റ് പടിക്കൽ പ്രതിഷേധ സൂചകമായി പൊങ്കാല സമർപ്പിക്കുന്നു
11:48 AM, 20 Feb

പൊങ്കാല സമർപ്പണത്തിനായി ആറ്റുകാൽ ക്ഷേത്ര പരിസരത്ത് എത്തിച്ചേർന്ന സ്ത്രീകൾ
11:47 AM, 20 Feb

ശ്രീകോവിലിലെ നിലവിളക്കിന് മുമ്പിൽ നിന്നും പണ്ടാര അടുപ്പിലേക്ക് തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. പൊങ്കാല അടുപ്പുകളിലേക്ക് ഒരേസമയം തീ പകർന്നു.

തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല. വൃതശുദ്ധിയോടെ നോമ്പ് നോറ്റ് ദേവിക്ക് പൊങ്കാല സമർപ്പിക്കാൻ ലക്ഷക്കണക്കിന് സ്ത്രീകളാണ് തലസ്ഥാന നഗരിയിൽ എത്തിയത്. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ചേരുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാല.

രാവിലെ 10.15ന് ശ്രീകോവിലിലെ നിലവിളക്കിൽ നിന്നും പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. പണ്ടാര അടുപ്പിൽ നിന്നുള്ള തീ ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്ക് ഒരേ സമയം പകർന്നെത്തി. ആറ്റുകാൽ ക്ഷേത്രത്തിന്റെ കിലോമീറ്ററുകളോളം ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു കഴിഞ്ഞു. പൊങ്കാലയ്ക്ക് രണ്ട് ദിവസം മുമ്പ് തന്നെ അടുപ്പ് കൂട്ടി ക്ഷേത്ര പരിസരത്ത് തന്നെ പലരും ഇടം പിടിച്ചിരുന്നു.

ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. ആയിരങ്ങളാണ് ദർശന പുണ്യം തേടി ആറ്റുകാൽ ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ബാരിക്കേഡുകൾ വെച്ചു കയറുകൊണ്ട് പ്രവേശന കവാടം കെട്ടിത്തിരിച്ചും തിരക്ക് നിയന്ത്രിക്കുകയാണ്. പൊങ്കാല പ്രമാണിച്ച് തലസ്ഥാന നഗരം പൂർണമായും സുരക്ഷാ വലയത്തിലാണ്.

വനിതാ പോലീസുകാരുൾപ്പെടെ 3700ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് പ്രദേശീക അവധിയാണ്. ഗിന്നസ് ബുക്ക്ഓഫ് റെക്കോഡ് പ്രകാരം മതാനുഷ്ഠാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങാണ് ആറ്റുകാൽ പൊങ്കാല.

ഗ്രീൻ പ്രോട്ടോകോൾ പാലിക്കാണ് ഇത്തവണയും പൊങ്കാല ചടങ്ങ്. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. കോർപ്പറേഷൻ നിയോഗിച്ച 500 അംഗ സ്ക്വാഡ് നിരീക്ഷണം നടത്തുന്നുണ്ട്. പൊങ്കാലയിൽ പങ്കെടുക്കുന്നവർക്കായി ജല അതോരിറ്റിയുടെ നേതൃത്വത്തിൽ ശുദ്ധജലം എത്തിക്കും.

രാത്രി ഏഴിന് കുത്തിയോട്ട വ്രതക്കാർക്കുള്ള ചൂരൽക്കുത്ത് ആരംഭിക്കും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളക്കും. നാളെയാണ് ഉത്സവം സമാപിക്കുന്നത്.

main

എന്താണ് ആറ്റുകാൽ ക്ഷേത്രത്തിന്റെ പ്രത്യേകത? ആറ്റുകാൽ ക്ഷേത്ര ഉല്‍പ്പത്തിയെപ്പറ്റിയുളള ഐതീഹ്യം ഇതാ.എന്താണ് ആറ്റുകാൽ ക്ഷേത്രത്തിന്റെ പ്രത്യേകത? ആറ്റുകാൽ ക്ഷേത്ര ഉല്‍പ്പത്തിയെപ്പറ്റിയുളള ഐതീഹ്യം ഇതാ.

English summary
attukal pongala today. 3700 Cops Deployed, Special Bus Services in Place for Attukal Pongala Festival in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X