കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുക്കങ്ങളായി; തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

Google Oneindia Malayalam News

തിരുവനന്തപുരം: ഫെബ്രുവരി 23 ന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുക്കങ്ങളായി. പൊങ്കാലയോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിമുതല്‍ ചൊവ്വാഴ്ച എട്ട് മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പൊങ്കാല സ്‌പെഷല്‍ ആയി പ്രധാന നഗരങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും.

ഭക്തജനങ്ങള്‍ വരുന്ന സ്വകാര്യ വാഹനങ്ങള്‍ അറ്റുകാല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ, എംസിഎന്‍എച്ച്, എംജി റോഡുകളിലോ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പൊങ്കാല കഴിഞ്ഞ് ഭക്ത ജനങ്ങള്‍ തിരിച്ചു പോകുന്ന ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിമുതല്‍ തിരുവനന്തപുരം നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകും.

 Attukal Pongala

നഗരാതിര്‍ത്തിക്കുള്ളില്‍ വലിയ വാഹനങ്ങള്‍, തടി ലോറികള്‍, കണ്ടെയിനര്‍ ലോറികള്‍ എന്നിവ നഗരത്തില്‍ പ്രവര്‍ശിക്കുന്നതിനും നിരത്തുകളില്‍ പാര്‍ക്ക് ചെയ്യുന്നതിനും അനുവദിക്കില്ല. ആറ്റിങ്ങല്‍ ഭാഗത്തു നിന്ന് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കഴക്കൂട്ടത്തു നിന്നും കാര്യവട്ടം ശ്രീകാര്യം വഴിയോ മുക്കോലക്കല്‍ കുളത്തൂര്‍ ശ്രീകാര്യം വഴിയോ വന്ന് കേശവദാസപുരം പട്ടം പിഎംജി മ്യൂസിയം വെള്ളയമ്പലം വഴുതക്കാട് പുജപ്പുര കരമന വഴിയും. പേരൂര്‍കട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഊളമ്പാറ പൈപ്പിന്‍മൂട് ശാസ്തമംഗലം ഇടപ്പഴഞ്ഞി പൂജപ്പുര കരമന വഴിയാുമാണ് പോകേണ്ടത്.

നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം ഭാഗത്തു നിന്നും തിരിഞ്ഞ് ഉച്ചക്കട മുക്കോല വിഴിഞ്ഞം വഴി ബൈപ്പാസ് വഴിയോ ബീച്ച് റോഡ് വഴിയോ പോകാവുന്നതാണ്. ബാലരാമപുരം ജങ്ഷനില്‍ നിന്നും പള്ളിച്ചല്‍ ഭാഗത്തേക്കും പാളയം ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്കും പൂജപ്പുര നിന്നും ജഗതി-ബേക്കറി ജങ്ഷന്‍ ഭാഗത്തേക്കും കരമന ഭാഗത്തു നിന്നും കിള്ളിപ്പാലം ഭാഗത്തേക്കും മണക്കാട് ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്കും പൊങ്കാല കഴിഞ്ഞ് ഭക്ത ജനങ്ങള്‍ തിരിച്ചു പോകുന്ന സമയത്ത് ടൂ വീലര്‍ വാഹനങ്ങളെ എതിരെ വരാന്‍ അനുവദിക്കുകയില്ല.

മൂവായിരത്തി അഞ്ഞൂറിലധികം പോലീസുദ്യോഗസ്ഥരെ നഗരത്തില്‍ പൊങ്കാല ഡ്യൂട്ടിക്കായി നിയോഗിച്ചു. കൂടാതെ ദുരന്ത നിവാരണ സേന, ദ്രൂതകര്‍മ്മ സേന, കമാന്‍ഡോ വിഭാഗം, 30 ഷാഡോ പോലീസുകാരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

English summary
Attukal Pongala; Traffric regulation in Thiruvananthapuram on Monday and Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X