കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്തിസായൂജ്യം പതഞ്ഞുയര്‍ന്നു; ആറ്റുകാലമ്മയ്ക്ക് നൈവേദ്യം, ഭക്തലക്ഷങ്ങള്‍ മടങ്ങി, കുത്തിയോട്ടം

മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ദേവിക്ക് കുത്തിയോട്ട ബാലന്‍മാരാണ് അകമ്പടി പോകുക.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: സങ്കടനിവാരിണിയായ ആറ്റുകാലമ്മയ്ക്ക് നൈവേദ്യസമര്‍പ്പണം നടത്തിയ ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യം. ആറ്റുകാലമ്മയെ ഉപാസിച്ചു ക്ഷേത്രം വലംവച്ച സ്ത്രീകള്‍ നേരത്തെ നഗരവീഥികള്‍ കൈയ്യടക്കിയിരുന്നു. മുക്കോടി മുക്കു ചേര്‍ത്തു വച്ച ചെങ്കല്ലില്‍ കോടിപുണ്യം നിറഞ്ഞുതൂവിയതോടെ പൊങ്കാല നേദിച്ച ഭക്തര്‍ മടങ്ങിത്തുടങ്ങി. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പൊങ്കാല ദേവിക്ക് സമര്‍പ്പിച്ചത്. പകല്‍ചടങ്ങുകള്‍ക്ക് ശേഷമുള്ള ഉല്‍സവ ചടങ്ങുകള്‍ക്ക് ഒരുങ്ങുകയാണ് വിശ്വാസികള്‍...

പണ്ടാര അടുപ്പിലെ നിവേദ്യം

പണ്ടാര അടുപ്പിലെ നിവേദ്യം

മേല്‍ശാന്തി വാമനന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പണ്ടാര അടുപ്പില്‍ തയ്യാറാക്കിയ നിവേദ്യം തീര്‍ഥം തളിച്ച് ദേവിക്ക് വേണ്ടി സ്വീകരിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പൊങ്കാല ഇട്ടവരുടെ നിവേദ്യം സ്വീകരിക്കാനുള്ള സംവിധാനങ്ങളും ഇതോടൊപ്പം ഒരുക്കിയിരുന്നു.

പ്രത്യേക സൗകര്യം

പ്രത്യേക സൗകര്യം

നിവേദ്യം സ്വീകരിക്കുന്ന ചടങ്ങ് പൂര്‍ത്തിയായതോടെ സ്ത്രീകള്‍ മടങ്ങിത്തുടങ്ങി. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആശ്വസത്തില്‍ ഭരണകൂടം

ആശ്വസത്തില്‍ ഭരണകൂടം

ആക്ഷേപങ്ങളൊന്നുമില്ലാതെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ച ആശ്വാസത്തിലാണ് സര്‍ക്കാരും നഗരഭരണകൂടവും. പകല്‍ പത്ത് മണിക്ക് ശേഷം പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു.

കുത്തിയോട്ടം

കുത്തിയോട്ടം

ഇനി ഉല്‍സവ ചടങ്ങുകളാണ്. ഏഴുമണിക്ക് കുത്തിയോട്ട ബാലന്‍മാരുടെ ചൂരല്‍കുത്ത് ആരംഭിക്കും. ശേഷം ദേവിയെ എഴുന്നള്ളിക്കും.

ദേവിയുടെ എഴുന്നള്ളിപ്പ്

ദേവിയുടെ എഴുന്നള്ളിപ്പ്

മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ദേവിക്ക് കുത്തിയോട്ട ബാലന്‍മാരാണ് അകമ്പടി പോകുക. പുലര്‍ച്ചയോടെ ദേവി തിരിച്ച് എഴുന്നള്ളും. ഇതോടെയാണ് ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകുക.

കഴിഞ്ഞ നിമിഷങ്ങള്‍

കഴിഞ്ഞ നിമിഷങ്ങള്‍

കഴിഞ്ഞ ദിവസം തന്നെ നഗരം ഭക്തലക്ഷങ്ങളാല്‍ നിറഞ്ഞുകഴിഞ്ഞിരുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നെത്തിയവര്‍ ബന്ധുവീടുകളില്‍ തങ്ങിയാണ് ചടങ്ങുകള്‍ക്കെത്തിയത്. നേരത്തെ പൊങ്കാലയ്ക്ക് വേണ്ടി സ്ഥലം കണ്ടെത്തി സ്ഥാനം പിടിച്ചവരും നിരവധിയായിരുന്നു.

രാജേട്ടന്റെ വിരട്ടൽ ഏറ്റു, എസ്എഫ്ഐ വഴങ്ങി... യൂണിവേഴ്സിറ്റി കോളേജിലും പൊങ്കാല അടുപ്പുകൾ ഉയർന്നു...രാജേട്ടന്റെ വിരട്ടൽ ഏറ്റു, എസ്എഫ്ഐ വഴങ്ങി... യൂണിവേഴ്സിറ്റി കോളേജിലും പൊങ്കാല അടുപ്പുകൾ ഉയർന്നു...

സൗദിയില്‍ സ്ത്രീ അവകാശപ്പോരാട്ടം തുടരും; ലൈസന്‍സ് കിട്ടിയാല്‍ മാത്രം പോരെന്ന് രാജകുമാരിസൗദിയില്‍ സ്ത്രീ അവകാശപ്പോരാട്ടം തുടരും; ലൈസന്‍സ് കിട്ടിയാല്‍ മാത്രം പോരെന്ന് രാജകുമാരി

ഇന്ത്യയെ തഴുകി സൗദി? അതുവഴി രക്ഷതേടി ഇസ്രായേലും!! രണ്ട് അപേക്ഷകള്‍, വിലകുറഞ്ഞ മാര്‍ഗംഇന്ത്യയെ തഴുകി സൗദി? അതുവഴി രക്ഷതേടി ഇസ്രായേലും!! രണ്ട് അപേക്ഷകള്‍, വിലകുറഞ്ഞ മാര്‍ഗം

English summary
Attukal Pongala Women return after rituals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X