India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീഴടങ്ങിയ ഐസിസ് ഭീകരരിൽ ആറ്റുകാൽ സ്വദേശി നിമിഷയും കുടുംബവും; അഫ്ഗാനിസ്ഥാനിലേക്ക് കടന്നത് ഇങ്ങനെ...

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാൻ സൈന്യത്തിന് മുന്നിൽ തൊള്ളായിരത്തോളം ഐസിസ് ഭീകരർ കീഴടങ്ങി എന്ന വാർത്ത് പുറത്ത് വന്നത്. കീഴടങ്ങിയവരിൽ പത്ത് പേരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇന്ത്യക്കാരാണെന്നും, ഇതിൽ ഭൂരിപക്ഷവും മലയാളികളാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കൃത്യമായ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടൂ എന്നായിരുന്നായിരുന്നു അധികാരികൾ വ്യക്തമാക്കിയിരുന്നത്.

2016ൽ കേരളത്തിൽ നിന്ന് ഐഎസിൽ ചേരാനായി 12ഓളം പേര്‍ പുറപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് നങ്കര്‍ഹറിൽ കീഴടങ്ങിയവരിൽ മലയാളികളുമുണ്ടെന്ന വിവരം പുറത്ത് വരുന്നത്. നങ്കര്‍ഹര്‍ മേഖല കേന്ദ്രീകരിച്ച് ഇന്ത്യയിൽ നിന്നുള്ള നിരവധി ഐഎസ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. അഫ്ഗാൻ സേനയുടെ ആക്രമണത്തിൽ ഇവരിൽ പലരും കൊല്ലപ്പെട്ടിട്ടുണ്ട്.

ആറ്റുകാൽ സ്വദേശിനി നിമിഷ

ആറ്റുകാൽ സ്വദേശിനി നിമിഷ

എന്നാൽ കീഴടങ്ങിയവരിൽ തിരുവനന്തപുരം സ്വദേശിനിയും കുടുംബവും ഉണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി നിമിഷയും കുടുംബവുമാണ് ഉള്‍പ്പെട്ടതെന്നാണ് സൂചന. വിദേശ വാര്‍ത്താ ചാനലുകള്‍ കൈമാറിയ ചിത്രത്തിലൂടെയാണ് മകളെ തിരിച്ചറിഞ്ഞതെന്ന് അമ്മ ബിന്ദു അറിയിച്ചു. 2016-ലാണ് നിമിഷയെ നാട്ടില്‍ നിന്നും കാണാതായത്. കാസര്‍ക്കോട്ടു നിന്നും ഐഎസില്‍ ചേരാന്‍ പോയ സംഘത്തില്‍ ഇവരും പോയത്.

ഒപ്പം മൂന്ന് വയസുകാരി മകളും

ഒപ്പം മൂന്ന് വയസുകാരി മകളും

നിമിഷയ്ക്കൊപ്പം ഭർത്താവ് ഈസ, മകൾ മൂന്ന് വയസ്സുകാരി ഉമ്മുകുൽസു എന്നിവരും ഉണ്ടെന്നാണ് വിവരം. മൂന്ന് ദിവസം മുമ്പ് ഓസ്ട്രേലിയൻ വാർത്താ ചാനൽ പ്രതിനിധികൾ നിമിഷയുടെ അമ്മ ബിന്ദുവിനെ സന്ദർശിച്ചിരുന്നു. വാർത്താ ഏജൻസി വഴി അവർക്ക് കൈമാറി കിട്ടിയ ചിത്രങ്ങൾ‌ കാണിച്ചു. ഇതിൽ നിന്നാണ് മരുമകനെയും ചെറു മകളെയും തിരിച്ചറിഞ്ഞത്. കഴിഞ്ഞ നവംബറിലാണ് വീട്ടുകാരുമായി നിമിഷ അവസാനമയി സംസാരിച്ചത്. ഭർത്താവ് ഊസയും സംസാരിച്ചിരുന്നു. മകളുടെ ഫോട്ടോയും കാണിച്ചിരുന്നു.

ഡെന്റൽ കോളേജ് വിദ്യാർത്ഥിനി

ഡെന്റൽ കോളേജ് വിദ്യാർത്ഥിനി

കാസർകോട് പൊയിനാച്ചി സെഞ്ച്വരി ഡെന്റർ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു നിമിഷ. അവിടെ വെച്ച് ക്രിസ്ത്യാനിയായ പാലക്കാട് സ്വദേശി ബെക്സണെ പരിചയ്പെടുകയും വിവാഹം കഴിക്കുകയും ഇരുവരും ഇസ്ലാം മതം സ്വീകരിക്കുകയുമായിരുന്നു. തുടർന്ന് ശ്രീലങ്ക വഴി ഇവർ അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. ഇവരെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് നിമിഷയുടെ കുടുംബം.

അഫ്ഗാനിസ്ഥാൻ യുദ്ധം കടുപ്പിച്ചു

അഫ്ഗാനിസ്ഥാൻ യുദ്ധം കടുപ്പിച്ചു

കഴിഞ്ഞ ദിവസങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കുന്ന 900ത്തോളം ഐസിസി ഭീകരരാണ് അഫ്ഗാൻ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയിരുന്നത്. അമേരിക്കയുടെ സഹായത്തോടെ അഫ്ഗാനിസ്ഥാൻ ഐസിസിനെതിരായ യുദ്ധം കടുപ്പിച്ചതോടെയാണ് വിവധ രാജ്യങ്ങളിൽ നിന്നുള്ള ഐസിസ് തീവ്രവാദികൾ കീഴടങ്ങിയത്. അതേസമയം സംഘത്തിൽ മലയാളികൾ ഉണ്ടെന്ന് കഴിഞ്ഞ ദിവസം സൂചന ലഭിച്ചെങകിലും, എത്രവ പേർ ഉണ്ടെന്ന കാര്യത്തിൽ ഇതുവരെ വിവരം ലഭിച്ചിട്ടില്ല. കീഴടങ്ങിയവരെയെല്ലാം കാബൂളിലേക്ക് മാറ്റിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

English summary
Attukal resident and her family are among those who surrendered in Afganistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X