ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരത്ത് രണ്ട് ദിവസം ഗതാഗത നിയന്ത്രണം: ഇവിടങ്ങളില്‍ പാർക്കിങ് പാടില്ല
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗര ത്തിൽ ഗതാഗത ക്രമീകരണവുമായി പൊലീസ്. വ്യാഴാഴ്ച നടക്കുന്ന പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് നാളെ ഉച്ചക്ക് ഒരു മണി മുതല്‍ മറ്റന്നാള്‍ വൈകീട്ട് 8 വരെയാണ് ഗതാഗത ക്രമീകരണം. നിയന്ത്രണങ്ങളുടെ ഭാഗമായി ഈ സമയത്തിനിടെ തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിൽ കണ്ടയിനർ വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ മുതലായവ പ്രവേശിക്കുന്നതിനോ, റോഡുകളിലോ, സമീപത്തോ പാർക്ക് ചെയ്യുന്നിനോ അനുവദിക്കുന്നതല്ലെന്നും തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു. വലിയ തിരക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ യാതൊരു വിധത്തിലുള്ള വാഹന പാർക്കിങും അനുവദിക്കുന്നതല്ല.
താഴെ കൊടുക്കുന്ന റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാന്‍ പാടില്ല. അതോടൊപ്പം തന്നെ പ്രദേശങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജംഗഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. പൊങ്കാലയിടാൻ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എംസി എംജി റോഡുകളിലോ ഒരു കാരണവശാലും പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല. ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന വിധത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ മുന്നറിയിപ്പ് കൂടാതെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്.

നോ പാർക്കിങ് സോണ്‍ (ബുധന്‍-വ്യാഴം)
- കിള്ളിപ്പാലം -പാടശ്ശേരി - ചിറപ്പാലം ബണ്ട് റോഡ്
- അട്ടക്കുളങ്ങര- മണക്കാട്- മാർക്കറ്റ് റോഡ്
- അട്ടക്കുളങ്ങര - കമലേശ്വരം റോഡ്
- കമലേശ്വരം - വലിയപള്ളി റോഡ്
- കൊഞ്ചിറവിള - ആറ്റുകാൽ റോഡ്
- ചിറമുക്ക് -ഐരാണിമുട്ടം റോഡ്
- കിള്ളിപ്പാലം -അട്ടക്കളങ്ങര റോഡ്
- അട്ടക്കുളങ്ങര- ഈഞ്ചക്കൽ റോഡ്
- വെട്ടിമുറിച്ച കോട്ട - പടിഞ്ഞാറേകോട്ട റോഡ്
- മിത്രാനന്ദപുരം - ശ്രീകണ്ഠേശ്വരം
- പഴവങ്ങാടി - സെൻട്രൽ തിയേറ്റർ റോഡ്
- പഴവങ്ങാടി - എസ്. പി ഫോർട്ട് ഹോസ്പിറ്റൽ റോഡ്
- മേലേ പഴവങ്ങാടി - പവർഹൗസ് റോഡ്
- തകരപ്പറമ്പ് റോഡ്
- ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്
- കൈതമുക്ക് വഞ്ചിയൂർ റോഡ്
- വഞ്ചിയൂർ - പാറ്റൂർ റോഡ്
- വഞ്ചിയൂർ - നാലുമുക്ക് റോഡ്
- ഉപ്പിടാംമൂട് - ചെട്ടിക്കുളങ്ങര- ഓവർ ബ്രിഡ്‌ജ് റോഡ്
- കുന്നുംപുറം - ഉപ്പിടാംമൂട് റോഡ്
- ഐരാണിമുട്ടം- കാലടി- മരുതൂർക്കടവ് റോഡ്
- ചിറമുക്ക് ചെക്കിട്ടവിളാകം - കൊഞ്ചിറവിള ബണ്ട് റോഡ്
ഫുട്പാത്തില്‍ പൊങ്കാല പാടില്ല
തിരുവനന്തപുരം സിറ്റിയിലെ ഫുട്പാത്തുകൾ വിലയേറിയ ടൈലുകൾ ഉപയോഗിച്ച് പാകിയിട്ടുള്ളതിനാൽ ഫുട്പാത്തുകളിൽ അടുപ്പുകൾ കൂട്ടുവാന്‍ പാടുള്ളതല്ല. തീപിടുത്തം ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകൾക്കു സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല. വഴിവക്കിലും പുട്‌പാത്തിലും വാഹന, കാൽനടയാത്രയ്ക്ക് തടസ്സുമുണ്ടാക്കുന്ന അനധികൃത കച്ചവടങ്ങൾ അനുവദിക്കുന്നതല്ല. റോഡുകളിൽ ആംബുലൻസ്, ഫയർ ഫോഴ്സ്. പോലീസ്. മറ്റ് അവശ്യ സർവീസുകൾ തുടങ്ങിയ വാഹനങ്ങൾ കടന്നു പോകുന്ന തിനുള്ള ആവശ്യമായ വഴിസൗകര്യം നൽകി മാത്രമേ പൊങ്കാല അടുപ്പുകൾ വയ്ക്കാൻ പാടുള്ളൂ.
പൊങ്കലയർപ്പിച്ചു മടങ്ങുന്ന ഭക്തജനങ്ങൾക്ക് ലഘുപാനീയങ്ങൾ വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും റോഡിൽ നിന്നും മാർഗ്ഗതടസ്സം വരാത്ത രീതിയിൽ വാഹനങ്ങൾ വശങ്ങളിലേക്ക് ഒതുക്കി നിർത്തേണ്ടതും ഒരു സ്ഥലത്ത് തന്നെ കൂടുതൽ വാഹനങ്ങൾ ഇതിലേക്ക് നിർത്തുവാനും പാടുള്ളതല്ല.
പാര്‍ക്കിംഗ് സ്ഥലങ്ങള്‍
പൊങ്കാല അർപ്പിക്കുന്നതിനായി ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങൾ ചുവടെ ചേര്‍ത്തിരിക്കുന്ന പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. പാർക്ക് ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങളിലും ഡ്രൈവർ/സഹായി ഉണ്ടായിരി ക്കേണ്ടതും, അല്ലാത്ത പക്ഷം വാഹനത്തിൻറെ വിൻഡ് സ്ക്രീനിൽ ഡ്രൈവർ/ സഹായി യുടെ മൊബൈല്‍ ഫോൺ നമ്പർ വ്യക്തമായി പ്രദർശിപ്പിക്കേണ്ടതുമാണ്
- കരമന കൽപാളയം മുതൽ നിറമൺകര പട്രോൾ പമ്പ് ഭാഗം വരെ റോഡിൻറെ ഇടതുവശം
- ഐരാണിമുട്ടം ഹോമിയോ കോളേജ്
- ഐരാണിമുട്ടം റിസർച്ച് സെന്റർ
- ഗവ. കാലടി സ്കൂൾ ഗ്രൗണ്ട്
- മാഞ്ഞാലിക്കുളം ഗ്രൗണ്ട്
- വലിയപള്ളി പാർക്കിംഗ്
- ചിറപ്പാലം ഗ്രൗണ്ട്
- നിറമൺകര എൻ. എസ്. എസ് കോളേജ് ഗ്രൗണ്ട്
- പാപ്പനംകോട് എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ട്
- കൈമനം ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സ് കോമ്പൗണ്ട്
- ദർശന ആഡിറ്റോറിയം, പാപ്പനംകോട്
- ശ്രീരാഗം ആഡിറ്റോറിയം ഗ്രൗണ്ട്, പാപ്പനംകോട്
- നേമം വിക്ടറി സ്കൂൾ ഗ്രൗണ്ട്.
- പുന്നമൂട് ഗവ. ഹൈസ്കൂൾ ഗ്രൗണ്ട്
- പാപ്പനംകോട് എസ്റ്റേറ്റ്
- തിരുവല്ലം ബി. എൻ.വി സ്കൂൾ ഗ്രൗണ്ട്
- തിരുവല്ലം ബൈപ്പാസ് റോഡ് പാർക്കിംഗ് ഗ്രൗണ്ട് -1
- തിരുവല്ലം ബൈപ്പാസ് റോഡ് പാർക്കിംഗ് ഗ്രൗണ്ട് -2
- എസ്.എഫ്.എസ് സ്കൂൾ, കല്ലുവെട്ടാൻകഴി
- മായംകുന്ന്, കോവളം ബിച്ച്
- വി.പി.എസ് മലങ്കര എച്ച്.എസ്.എസ്, വെങ്ങാനൂർ ക്രിക്കറ്റ് ഗ്രൗണ്ട്
- കോട്ടപ്പുറം സെന്റ് മേരീസ് സ്കൂൾ
- തൈയ്ക്കാട് സംഗീത കോളേജ്
- പൂജപ്പുര ഗ്രൗണ്ട്,
- പൂജപ്പുര എൽ. ബി. എസ് എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ട്,
- വഴുതക്കാട് PTC ഗ്രൗണ്ട്
- ടാഗോർ തിയറ്റർ കോമ്പൗണ്ട്
- കവടിയാർ സാൽവേഷൻ ആർമി സ്കൂൾ
- കേരളാ യൂണിവേഴ്സിറ്റി ഓഫീസ്
- വഴുതക്കാട് വിമൻസ് കോളേജ്
- സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട്
- ജിമ്മി ജോർജ് സ്റ്റേഡിയം കോമ്പൗണ്ട് വെള്ളയമ്പലം
- മ്യൂസിയം വാട്ടർ അതോറിറ്റി കോമ്പൗണ്ട്
- വേൾഡ് മാർക്കറ്റ്, ആനയറ
ഗതാഗത ക്രമീകരണം (വ്യാഴം പുലർച്ചെ 2 വരെ)
1. ആറ്റിങ്ങൽ ഭാഗത്തു നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകേണ്ട ചരക്കു വാഹനങ്ങൾ ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾ കഴക്കുട്ടത്തു നിന്നും ബൈപ്പാസ് റോഡ് വഴിയും ശ്രീകാര്യം -കേശവദാസപുരം - പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും പോകേണ്ടതാണ്.
2. പേരൂർക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഊളൻപാറ ശാസ്തമംഗലം ഇടപ്പഴിഞ്ഞി പൂജപ്പുര വഴിയും പോരകണ്ടതാണ്.
3. വെഞ്ഞാറമൂട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കേശവദാസപുരം- പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും പോകേണ്ടതാണ്.
4. നെയ്യാറ്റിൻകര ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബാലരാമപുരം - വിഴിഞ്ഞം -NH ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്.
ഭക്തരുടെ വാഹനങ്ങള്‍
എംസി റോഡു വഴിയും എന്‍എച്ച് റോഡ് വഴിയും കേശവദാസപുരം ഭാഗത്തു കൂടി കിഴക്കേകോട്ട ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും അട്ടക്കളങ്ങര ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം കിള്ളിപ്പാലം വഴിയോ, ഈഞ്ചക്കൽ വഴിയോ പാർക്കിംഗ്സ്ഥലങ്ങളിലേക്ക്പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ: പൂജപ്പുര ഗ്രൌണ്ട്, പിടിസി ഗ്രൌണ്ട്, ആനയറ വേൾഡ് മാർക്കറ്റ്.(ചെറിയ വാഹനങ്ങൾ) :പൂജപ്പുര എൽ.ബി.എസ് ഗ്രൌണ്ട്, സംഗീത കോളേജ്,മാഞ്ഞാലിക്കളം ഗ്രണ്ട്, കേരള യൂണിവേഴ്സിറ്റി ഓഫീസ്).
നെടുമങ്ങാട് ഭാഗത്തു നിന്നും പേരൂർക്കട, വട്ടിയൂർക്കാവ് വഴി വരുന്ന വാഹനങ്ങള്‍ വെള്ളയമ്പലം-വഴുതക്കാട്- മേട്ടുക്കട തമ്പാനൂര്‍ വഴി കിള്ളിപ്പാലം ഭാഗത്തോ, അട്ടക്കുളങ്ങര ഭാഗത്തോ യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ):പൂജപ്പുര ഗ്രൌണ്ട്, സാൽ വേഷൻ ആർമി സ്കൂൾ ഗ്രൌണ്ട് ,(ചെറിയ വാഹനങ്ങൾ):വിമൻസ് കോളേജ് ,ടാഗോർ തിയേറ്റർ, വാട്ടർ അതോറിറ്റി കോമ്പൌണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം പാർക്കിംഗ് ഏരിയ)
കാട്ടാക്കട ഭാഗത്തു നിന്നും പൂജപ്പുര വഴി വരുന്ന വാഹനങ്ങൾ ജഗതി -വിമൻസ് കോളേജ് ജംഗ്ഷൻ വഴിയോ, മേട്ടുക്കട തമ്പാനൂർ വഴി കിള്ളിപ്പാലം ഭാഗത്തോ, അട്ടക്കുളങ്ങര ഭാഗത്തോ യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളി ലേക്ക് പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ):പൂജപ്പുര ഗ്രൗണ്ട്. സാൽ വേഷൻ ആർമി സ്കൂൾ ഗ്രൌണ്ട് (ചെറിയ വാഹനങ്ങൾ):വിമൻസ് കോളേജ് ,ടാഗോർ തിയേറ്റർ . വാട്ടർ അതോറിറ്റി കോമ്പൌണ്ട്. ജിമ്മി ജോർജ് സ്റ്റേഡിയം പാർക്കിംഗ് ഏരിയ)
നെയ്യാറ്റിൻകര ഭാഗത്തു നിന്നും പള്ളിച്ചൽ പാപ്പനംകോട് വഴി വരുന്ന വാഹനങ്ങൾ കിള്ളിപ്പാലം ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം കരമന വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ): നീറമൺകര NSS കോളേജ്, പാപ്പനം കോട് എസ്റ്റേറ്റ് ഐരാണിമുട്ടം ഹോമിയോ കോളേജ് റിസർച്ച് സെൻ്റെർ,നീറമൺകര മുതൽ പള്ളിച്ചൽ വരെയുള്ള റോഡിൻ്റെ ഇടതുവശത്ത് ' (ചെറിയ വാഹനങ്ങൾ):പാപ്പനംകോട് SCT എഞ്ചിനീയറിംഗ് കോളേജ്. ചിറപ്പാലം ഗ്രൌണ്ട് ,കാലടി സ്കൂൾ ഗ്രൌണ്ട്)
കഴക്കൂട്ടം കോവളം ബൈപ്പാസ് വഴി വരുന്ന എല്ലാ വാഹനങ്ങളും അട്ടക്കളങ്ങര യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ):തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-1, തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-1,ആനയറ വേൾഡ് മാർക്കറ്റ് ,ചാക്ക മുതൽ കഴക്കൂട്ടം വരെയുള്ള ബൈപ്പാസ് റോഡിൻ്റെ വശങ്ങളിൽ ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധത്തിൽ (ചെറി യ വാഹനങ്ങൾ):തിരുവല്ലം BNV സ്കൂൾ. ഐരാണിമുട്ടം ഹോമിയോ കോളേജ് . ആനയറ വേൾഡ് മാർക്കറ്റ്)
വ്യാഴാഴ്ച പുലർച്ചെ 2 മണിക്ക് ശേഷം
MC റോഡു വഴിയും NH റോഡ് വഴിയും കേശവദാസപുരം ഭാഗത്തു കൂടി കിഴക്കേകോട്ട ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും ഓവർ ബ്രിഡ്ജ് ഭാഗത്ത് ആൾക്കാരെ ഇറക്കിയ ശേഷം തമ്പാനൂർ-പനവിള -ബേക്കറി ജംഗ്ഷൻ വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ):പൂജപ്പുര ഗ്രൌണ്ട്, PTC ഗ്രൌണ്ട്,സാൽവേഷൻ ആർമി സ്കൂൾ (ചെറിയ വാഹനങ്ങൾ):കേരള യൂണിവേഴ്സിറ്റി ഓഫീസ്,വാട്ടർ അതോറിറ്റി കോമ്പൌണ്ട്.സെന്റ് ജോസഫ് സ്കൂൾ.
നെടുമങ്ങാട് ഭാഗത്തു നിന്നും പേരൂർക്കട, വട്ടിയൂർക്കാവ് വഴി വരുന്ന വാഹനങ്ങൾ വെള്ളയമ്പലം-വഴുതക്കാട് വഴി മേട്ടുക്കടയിൽ ആൾക്കാരെ ഇറക്കിയ ശേഷം മോഡൽ സ്കൂൾ ജംഗ്ഷൻ-പനവിള -ബേക്കറി ജംഗ്ഷൻ വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(ചെറിയ വാഹനങ്ങൾ) തമ്പാനൂർ പൊന്നറ പാർ ക്കിന് സമീപം ആൾക്കാരെ ഇറക്കിയ ശേഷം തമ്പാനൂർ-പനവിള -ബേക്കറി ജംഗ്ഷൻ വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ) സാൽവേഷൻ ആർമി സ്കൂൾ ചെറിയ വാഹനങ്ങൾ: ടാഗോർ തിയേറ്റർ, സംഗീത കോളേജ്, തൈക്കാട്, സെൻ്റ് ജോസഫ് സ്കൂൾ, കേരളാ യൂണിവേഴ്സിറ്റി ഓഫീസ് ,വാട്ടർ അതോറിറ്റി കോമ്പൌണ്ട്.
കാട്ടാക്കട ഭാഗത്തു നിന്നും പൂജപ്പുര വഴി വരുന്ന വലിയ വാഹനങ്ങൾ ജഗതി -വിമൻ സ് കോളേജ് ജംഗ്ഷൻ വഴി മേട്ടുക്കടയെത്തി യാത്രക്കാരെ ഇറക്കിയശേഷം പാർ ക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതും, (ചെറിയ വാഹനങ്ങൾ)തമ്പാനൂർ പൊന്നറ പാർക്കിന് സമീപം ആൾക്കാരെ ഇറക്കിയ ശേഷം തമ്പാനൂർ-പനവിള -ബേക്കറി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ):പൂജപ്പുര ഗ്രൌണ്ട് ചെറിയ വാഹനങ്ങൾ: വിമൻസ് കോളേജ്, PTC.
നെയ്യാറ്റിൻകര ഭാഗത്തു നിന്നും പള്ളിച്ചൽ പാപ്പനംകോട് വഴി വരുന്ന വാഹനങ്ങൾ കരമന ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ) നിറമൺകര NSS കോളേജ്,പാപ്പനംകോട് എസ്റ്റേറ്റ് (ചെറിയ വാഹനങ്ങൾ) പാപ്പനംകോട് SCT എഞ്ചിനീയറിംഗ് കോളേജ്, ദർശന ആഡിറ്റോറിയം പാപ്പനംകോട് ശ്രീരാഗം ആഡിറ്റോറിയം പാപ്പനംകോട്, വിക്ടറി സ്കൂൾ ഗ്രൌണ്ട് നേമം.
കഴക്കൂട്ടം കോവളം ബൈപ്പാസ് വഴി വരുന്ന എല്ലാ വാഹനങ്ങളും ഈഞ്ചക്കൽ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ) :തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-1, തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-2, ആനയറ വേൾഡ് മാർക്കറ്റ്. (ചെറിയ വാഹനങ്ങൾ) തിരുവല്ലം BNV സ്കൂൾ, ഐരാണിമുട്ടം ഹോമിയോ കോളേജ് . ആനയറ വേൾഡ് മാർക്കറ്റ്, എസ്.എഫ്.എസ് സ്കൂൾ, കല്ലുവെട്ടാൻകഴി, മായം കുന്ന്, കോവളം ബീച്ച്, വി.പി.എസ് മലങ്കര, എച്ച്. എസ്.എസ്. വെങ്ങാനൂർ.
കോവളം,വെള്ളായണി ഭാഗങ്ങളിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ തിരുവല്ലം ജംഗ്ഷനിൽ നിന്നും NH ബൈപ്പാസ് വഴി ഈഞ്ചക്കൽ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. ചെറിയ വാഹനങ്ങൾ അമ്പലത്തറ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം കുമരിചന്ത വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ) തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-1, തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട് 2,ആനയറ വേൾഡ് മാർക്കറ്റ് (ചെറിയ വാഹനങ്ങൾ): തിരുവല്ലം BNV സ്കൂൾ, എസ്.എഫ്.എസ് സ്കൂൾ, കല്ലുവെട്ടാൻകഴി, മായംകുന്ന്, കോവളം ബീച്ച്, വി.പി.എസ് മലങ്കര, എച്ച്. എസ്.എസ്. വെങ്ങാനൂർ. പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളുമായി കൊല്ലം. ആറ്റിങ്ങൽ, ചിറയിൻകീഴ്,വർക്കല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബൈപ്പാസ് റോഡിൽ ചാക്ക ഭാഗത്ത് നിന്ന് തിരിഞ്ഞ് ആൾസെയിൻസ് -വേളി പെരുമാതുറ വഴിയുള്ള തീരദേശറോഡു വഴിയും വെഞ്ഞാറമൂട്, കിളിമാനൂർ.കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഈ ഞ്ചക്കൽ ചാക്ക - കഴക്കൂട്ടം ബൈപ്പാസ് റോഡ് വഴി വെട്ടുറോഡ് ഭാഗത്തെത്തിയും പോകേണ്ടതാണ്.
പൊങ്കാല ദിവസം എയർപോർട്ടിലേക്ക് പോകേണ്ട യാത്രക്കാർ യാത്ര മുൻകൂട്ടി ക്രമീകരിക്കേണ്ടതും, തീരദേശ റോഡു വഴി എയർപോർട്ടിലേക്ക് പോകേണ്ടതുമാണ്. തിരുവനന്തപുരം സിറ്റി പോലീസിൻറെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളിൽ അറിയിക്കേണ്ടതാണ്. ഫോൺ നമ്പരുകൾ :- 0471-2558731, 9497930055, 9497987002, 9497987001 9497990005, 9497990006.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications