ഇഷ്ട നമ്പറിന് ചെലവഴിച്ചത് 10 ലക്ഷം!! നമ്പര്‍ കേട്ടില്ലേ? 'നീയും' എന്ന് !! സംഭവം കേരളത്തില്‍
നമ്പറിനായി കാസര്‍ഗോഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലേലമാണിത്
കാസര്‍കോഡ്: ഇഷ്ടനമ്പറിനായി സെലിബ്രിറ്റികള്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ പ്രിയപ്പെട്ട നമ്പറിനായി കാസര്‍കോഡുകാരി വാരിയെറിഞ്ഞത് 10.5 ലക്ഷമാണ്. നീയും എന്നര്‍ഥം വരുന്ന യു 2 എന്ന പ്രിയ നമ്പറിനു വേണ്ടിയാണ് തായലങ്ങാടി റെയിവേ സ്റ്റേഷന് റോഡില്‍ എംഎ സാഹിറിന്റെ ഭാര്യ ബുസൈന ഫര്‍ഹത്ത് ഇത്രയുമധികം തുക ചെലവഴിച്ചത്. കെ എല്‍ 14 യു 2 എന്ന നമ്പറാണ് ലേലത്തില്‍ ഇവര്‍ കൈക്കലാക്കിയത്. ജില്ലയില്‍ ഇതാദ്യമായാണ് ഇത്രയും വലിയ തുക ഒരു നമ്പറിനു വേണ്ടി ലേലത്തില്‍ ലഭിക്കുന്നത്.

40 ലക്ഷത്തില്‍ അധികം രൂപയ്ക്ക് സ്വന്തമാക്കിയ ബെന്‍സ് കാറിനു വേണ്ടിയാണ് ബുസൈന ഇഷ്ട നമ്പറും കൈക്കലാക്കിയത്. നമ്പറിനായുള്ള ലേലത്തില്‍ ഇവരുള്‍പ്പെടെ മൂന്നു പേരുണ്ടായിരുന്നു. 10,000 രൂപയാണ് ലേലത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ അടച്ചത്. ഇവരിരൊരാള്‍ യു 2 നമ്പറിനായി ബുസൈനയ്ക്കൊപ്പം ഇഞ്ചോടിഞ്ച് പോരാടി. ഒടുവില്‍ 10.1 ലക്ഷത്തിലെത്തിയപ്പോള്‍ സംഗതി പന്തിയല്ലെന്നു കണ്ട് എതിരാളി പിന്മാറുകയായിരുന്നു.

യു 7 എന്ന നമ്പറിനു വേണ്ടിയും ലേലത്തില്‍ മല്‍സരം നടന്നു. ഒടുവില്‍ അഞ്ചു ലക്ഷം രൂപയ്ക്ക് കാസര്‍കോഡ് തെക്കില്‍ പഴയ വളപ്പില്‍ സാവാദ് ഈ നമ്പര്‍ കരസ്ഥമാക്കി. യു സീരീസ് നമ്പറിനായി കാസര്‍ഗോഡ് ആര്‍ടി ഓഫീസില്‍ രജിസ്ട്രേഷന് ആരംഭിച്ചത് ജനുവരി 30നാണ്. ഒരാഴ്ച മാത്രം 150 പേര് അപേക്ഷ നല്‍കിക്കഴിഞ്ഞു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications