കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിഷൂ, മടങ്ങി വരൂ'... ബഡായി ബംഗ്ലാവില്‍ പിഷാരടിയില്ല, 'പുലിമുരുകന്റെ' തള്ള്...ഇത്രയ്ക്ക് പുലിയോ പിഷു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയ പരിപാടികളില്‍ ഒന്നാണ് ബഡായി ബംഗ്ലാവ്. തുടക്ക മുതലേ മുകേഷും രമേഷ് പിഷാരടിയും ധര്‍മജനും ഒക്കെയാണ് ബഡായി ബംഗ്ലാവിന്റെ ഹൈലൈറ്റ്.

കാവ്യ മാധവനും നിക്കില്‍ ഗില്‍റാണിയും മഡോണ സെബാസ്റ്റ്യനും ഒക്കെ വലിയ 'റിസ്‌ക്' ആണ്‌

എന്നാല്‍ കഴിഞ്ഞ ദിവസത്തെ ബഡായി ബംഗ്ലാവില്‍ രമേശ് പിഷാരടി ഉണ്ടായിരുന്നില്ല. എന്നാല്‍ അതിഥിയായി എത്തിയത് പുലിമുരുകന്‍ ലാലേട്ടനും. മോഹന്‍ലാല്‍ അതിഥിയായി എത്തിയാല്‍ പിന്നെ എന്ത് മുകേഷ്, എന്ത് രമേഷ് പിഷാരടി എന്ന് ആരും ചിന്തിക്കരുത്.

കാരണം എന്താണെന്നാല്‍, കഴിഞ്ഞ ദിവസത്തെ ബഡായി ബംഗ്ലാവില്‍ കാഴ്ചക്കാര്‍ ഏറ്റവും അധികം 'മിസ്സ്' ചെയ്തത് പിഷാരടിയെ ആയിരുന്നു. എല്ലാ ദു:ഖങ്ങളും ഇറക്കി വയ്ക്കാവുന്ന സോഷ്യല്‍ മീഡിയയില്‍ അതെല്ലാം ട്രോളുകളായി ഒഴുകുകയായിരുന്നു. പുതിയ അവതാരകനും ലാലേട്ടനും വരെയുണ്ട് ട്രോളുകള്‍....

 പിഷാരടി

പിഷാരടി

ചിത്രം കണ്ട് ഞെട്ടണ്ട. ചിത്രത്തില്‍ ഉള്ളത് ധര്‍മജനാണെങ്കിലും ഭാവം പിഷാരടിയുടേതാണ്. തനിക്ക് ഇത്രമാത്രം ആരാധകരുണ്ടോ എന്ന് ഞെട്ടിയിരിക്കുകയാണ് പിഷാരടി!!!

എങ്ങനെ കാണും

എങ്ങനെ കാണും

പിഷാരടിയില്ലാത്ത ബഡായി ബംഗ്ലാവ് എങ്ങനെ കാണും എന്നാണ് കാഴ്ചക്കാര്‍ ചോദിക്കുന്നത്. അതിനി പുലിമുരുകന്‍ നേരിട്ട് പങ്കെടുത്തിട്ടും ഒരു കാര്യവും ഇല്ലല്ലോ...

തള്ളിത്തള്ളി

തള്ളിത്തള്ളി

ബഡായി ബംഗ്ലാവ് അല്ലേ.. അപ്പോള്‍ ഇത്തിരി ബഡായി ഉണ്ടെങ്കിലും കുഴപ്പം ഒന്നും ഇല്ല. പക്ഷേ തള്ളിത്തള്ളി ലാലേട്ടന്‍ ഇത്ര ഉയരത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചില്ല പോലും!!!

മടങ്ങി വരൂ

മടങ്ങി വരൂ

പിഷാരടിയില്ലാത്ത ബഡായി ബംഗ്ലാവ് ഉപ്പില്ലാത്ത ഉപ്പുമാങ്ങ പോലെയാണ്. മകനേ മടങ്ങി വരൂ എന്ന് പറഞ്ഞ് മുകേഷ് പത്രപ്പരസ്യം കൊടുക്കാന്‍ ഒരുങ്ങുകയാണത്രെ!!!

തള്ളല്‍ കണ്ടാല്‍

തള്ളല്‍ കണ്ടാല്‍

ബഡായി ബംഗ്ലാവിന്റെ കഴിഞ്ഞ എപ്പിസോഡ് കണ്ടപ്പോള്‍ ചിലര്‍ക്കൊക്കെ ഒരു സംശയം- സ്‌ക്രിപ്റ്റ് എഴുതിയത് പുലിമുരുകനിലെ മൂപ്പനാണോ എന്ന്... അത്രയ്ക്ക് തള്ളലായിരുന്നത്രെ.

ട്രോളാന്‍ അല്ലേ അറിയൂ

ട്രോളാന്‍ അല്ലേ അറിയൂ

എന്തുകൊണ്ടാണ് രമേഷ് പിഷാരടി ബഡായി ബംഗ്ലാവിന്റെ കഴിഞ്ഞ എപ്പിസോഡില്‍ നിന്ന് മാറി നിന്നത് എന്നറിയാമോ... പിഷുവിന് ട്രോളാന്‍ മാത്രമേ അറിയൂവത്രെ, തള്ളാന്‍ അറിയില്ലെന്ന്... ലാലേട്ടന്‍ ആയിരുന്നല്ലോ ഗസ്റ്റ്!!!

ഞെട്ടിത്തരിച്ചു

ഞെട്ടിത്തരിച്ചു

കഴിഞ്ഞ ദിവസത്തെ ബഡായി ബംഗ്ലാവ് എപ്പിസോഡ് സംപ്രേഷണം ചെയ്തപ്പോഴാണ് പിഷാരടി ആ ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. മോഹന്‍ലാലിനേക്കാള്‍ ആരാധകര്‍ തനിക്കുണ്ടെന്ന ഞെട്ടിക്കുന്ന സത്യം.

 പ്രസക്തിയില്ല

പ്രസക്തിയില്ല

ബഡായി ബംഗ്ലാവിന്റെ കാഴ്ചക്കാരെ സംബന്ധിച്ച് ലാലേട്ടനോ മമ്മൂക്കയോ എന്നതിനൊന്നും ഒരു പ്രസക്തിയും ഇല്ല. പിഷാരടിയുടെ നമ്പറുകള്‍ കാണാനാണ് അവര്‍ ബഡായി ബംഗ്ലാവ് വയ്ക്കുന്നതത്രെ.

ചീഞ്ഞു, വളമായി

ചീഞ്ഞു, വളമായി

പ്രേമം തെലുങ്കില്‍ ഇറങ്ങിയപ്പോഴാണ് നിവിന്‍ പോളിയുടെ വില ഒന്ന് കൂടെ ഉയര്‍ന്നത്. ശ്രീകണ്ഠന്‍ നായര്‍ ഷോയിലൂടെ സന്തോഷ് പണ്ഡിറ്റിന്റെ വില കൂടി. ഇപ്പോഴിതാ ബഡായി ബംഗ്ലാവില്‍ പുതിയ അവതാരകന്‍ വന്നപ്പോള്‍ രമേഷ് പിഷാരടിയുടെ വില കുത്തനെ കൂടി!!!

ഇതും കൂടി

ഇതും കൂടി

എന്തായാലും എല്ലാവരും പിഷാരടിയെ കുറിച്ചാണല്ലോ വാചാലരാകുന്നത്. അപ്പോള്‍ പിന്നെ ഇതും കൂടി കിടക്കട്ടെ... രമേഷ് പിഷാരടി ശരിക്കും ആന്ധ്രക്കാരനാണത്രെ... രമേഷ് പിഷാ- റെഡ്ഡി!!!

ലാലേട്ടനും

ലാലേട്ടനും

ബഡായി ബംഗ്ലാവില്‍ പങ്കെടുക്കാനെത്തിയ മോഹന്‍ലാല്‍ പോലും മിസ്സ് ചെയ്തത് രമേഷ് പിഷാരടിയെ ആയിരുന്നത്രെ... ഇനിയിപ്പോ ഇതും തള്ളലാണോ!!!

 മുകേഷിന്റെ അവസ്ഥ

മുകേഷിന്റെ അവസ്ഥ

മുകേഷ് പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി എന്ന പേരിലായിരുന്നു ബഡായി ബംഗ്ലാവ് ആജ്യം ഹൈലൈറ്റ് ചെയ്യപ്പെട്ടിരുന്നത്. പക്ഷേ ഇപ്പോള്‍ എല്ലാവരും പിഷാരടിയെ പുകഴ്ത്തുന്നത് കണ്ട് മുകേഷ് പോലും ഞെട്ടിയിരിക്കുകയാണത്രെ.

പിഷാരടിയെ പോലെ വേണ്ട

പിഷാരടിയെ പോലെ വേണ്ട

പുതിയ അവതാരകനും ഉണ്ട് പൊങ്കാല. പിഷാരടിയെ പോലെ കോമഡി പറയാന്‍ പറ്റില്ലത്രെ. അത് പറ്റില്ലെങ്കില്‍ വേണ്ട, തള്ളാന്‍ പറ്റുമോ എന്നാണ് ചോദ്യം!

ടിവിയും വലുതായി

ടിവിയും വലുതായി

ബഡായി ബംഗ്ലാവില്‍ സാധാരണ കോമഡിയാണ് പതിവ്. പക്ഷേ കഴിഞ്ഞ എപ്പിസോഡിലെ പുലിമുരുകന്‍ തള്ളല്‍ കാരണം ടിവിയുടെ വലിപ്പം വരെ കൂടിപ്പോയത്രെ.

മൂപ്പന്റെ ആവശ്യമില്ല

മൂപ്പന്റെ ആവശ്യമില്ല

പുലിമുരുകനില്‍ തള്ളലിന്റെ ഉസ്താദ് മൂപ്പനാണ്. മൂപ്പനിപ്പോള്‍ അത് മടുത്തത്രെ. എന്നാല്‍ പേടിക്കേണ്ട കാര്യമില്ല, ഇനിയിപ്പോള്‍ ബഡായി ബംഗ്ലാവിലെ പുതിയ അവതാരകനുണ്ടല്ലോ!!!

 പിഷു ഇല്ലെങ്കില്‍

പിഷു ഇല്ലെങ്കില്‍

പിഷാരടി ഉള്ളതുകൊണ്ട് മാത്രം ബഡായി ബംഗ്ലാവ് കാണുന്നവര്‍ പോലും ഉണ്ടത്രെ. അങ്ങനെയുള്ളവര്‍ ഇതുപോലെ അല്ലാതെ എങ്ങനെ പ്രതികരിക്കും എന്നാണ് കരുതുന്നത്.

ഇത്തവണ ഇല്ലേ

ഇത്തവണ ഇല്ലേ

മണിച്ചിത്രത്താഴില്‍ കഥകളി കാണാന്‍ പോയപ്പോള്‍ ഗംഗ അപ്രത്യക്ഷയായതുപോലെ ആണത്രെ ലാലേട്ടന് ഫീല്‍ ചെയ്തത്. കഴിഞ്ഞ തവണ വന്നപ്പോള്‍ പിഷു ഉണ്ടായിരുന്നു, ഇത്തവണ വന്നപ്പോള്‍ കാണുന്നില്ല!!!

ചിക്കന്‍ ഇല്ലാതെ

ചിക്കന്‍ ഇല്ലാതെ

ചിക്കന്‍ ഇല്ലാതെ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാന്‍ പറ്റുമോ? അതുപോലെയാണ് പിഷാരടിയില്ലാത്ത ബഡായി ബംഗ്ലാവ് എന്നാണ് ഒരാളുടെ ആക്ഷേപം.

രക്ഷയില്ല

രക്ഷയില്ല

സോഷ്യല്‍ മീഡിയയിലെ ട്രോള്‍ മഴ കണ്ടപ്പോഴാണത്രെ ബഡായി ബംഗ്ലാവിന്റെ പ്രൊഡ്യൂസര്‍ക്ക് പോലും പിഷാരടിയുടെ വില മനസ്സിലായത്. ഇനി തിരിച്ചു വിളിക്കാന്‍ ഓടുകയല്ലാതെ രക്ഷയില്ല!!!

മനപ്പൂര്‍വ്വം?

മനപ്പൂര്‍വ്വം?

ആളുകളുടെ സ്‌നേഹം അളക്കാന്‍ ചരമ പരസ്യം കൊടുത്ത ചാര്‍ളിയെ ഓര്‍മയില്ലേ... അതുപോലെ ആളുകളെ സ്‌നേഹം അളക്കാന്‍ പിഷാരടി ഒന്ന് മാറി നിന്നതാണോ!!!

ഇന്നലെ വരെ

ഇന്നലെ വരെ

കഴിഞ്ഞ എപ്പിസോഡ് വരെ ബഡായി ബംഗ്ലാവ് കാണാന്‍ ഇഷ്ടം പോലെ ആരാധകരുണ്ടായിരുന്നു. പിഷാരടി ഇല്ല എങ്കില്‍ അടുത്ത എപ്പിസോഡ് മുതല്‍ ഈ ഫോട്ടോയില്‍ കാണുന്നത് പോലെ ആയിരിക്കും അവസ്ഥ.

തിരിച്ചുവരവിനായി

തിരിച്ചുവരവിനായി

തിരിച്ചുവരവിനായി പ്രാര്‍ത്ഥിയ്ക്കൂ. നിങ്ങളുടെ ഓരോ ലൈക്കും ഓരോ പ്രാര്‍ത്ഥനയാണ്... എങ്ങനെയുണ്ട്!!!

ഞെട്ടി

ഞെട്ടി

നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഇന്ന് ലോകം മുഴുവനുമുള്ള മലയാളികള്‍ ബഡായി ബംഗ്ലാവ് കാണ്ടത് എന്നെ കാണാന്‍ ആയിരുന്നില്ലെന്ന്‌ ലാലേട്ടന്‍... പിന്നേയോ? അത് പിഷാരടിയെ കാണാന്‍ ആയിരുന്നത്രെ... ഞെട്ടിപ്പോവില്ലേ

ഷൈജുവും രമണനും

ഷൈജുവും രമണനും

ഷൈജുമോന്‍ ഇല്ലാത്ത ഐഎസ്എല്‍ കമന്ററിക്ക് വല്ല രസവും ഉണ്ടോ... അതുപോലെ പിഷാരടി ഇല്ലാത്ത ബഡായി ബംഗ്ലാവി രമണന്‍ ഇല്ലാത്ത പഞ്ചാബി ഹൗസ് പോലെ ആണത്രെ.

മിനി സ്‌ക്രീനില്‍

മിനി സ്‌ക്രീനില്‍

മിനി സ്‌ക്രീനില്‍ ഒക്കെ കേരളത്തില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ഉണ്ടാകുമോ? ഇനിയാരും ഇല്ലെന്ന് പറയില്ല... അതാണ് നമ്മുടെ സ്വന്തം പിഷാരടി!!!

രമണന്‍

രമണന്‍

പഞ്ചാബി ഹൗസില്‍ രമണന്‍ ഇല്ലാതെ ഒന്നും നടക്കില്ലല്ലോ.. അതുപോലെ ബഡായി ബംഗ്ലാവിലെ രമണനാണത്രെ പിഷാരടി!!!

ലാലേട്ടന്‍

ലാലേട്ടന്‍

എന്തായാലും ബഡായി ബംഗ്ലാവിലെത്തിയ ലാലേട്ടന്‍ പോലും പിഷാരടിയെ ഇനി ഇത്തിരി ബഹുമാനത്തോടെയേ നോക്കൂ. അങ്ങനെയല്ലേ ആരാധകര്‍!!!

പ്രേക്ഷകര്‍

പ്രേക്ഷകര്‍

ഇനിയിപ്പോള്‍ അടികിട്ടുക ഏഷ്യാനെറ്റിന് ആയിരിക്കും. ചിരിക്കണം ചിരിക്കണം എന്ന് പറഞ്ഞ് കരയുമ്പോള്‍ ബഡായി ബംഗ്ലാവിലെ പിഷാരടിയെ കാണിച്ചു തരുമായിരുന്നു എന്റെ പൊന്നമ്മച്ചി!!!!

എല്ലാം പോകും

എല്ലാം പോകും

ഇത്രയും കാലം കൊണ്ട് അത്രയധികം പ്രേക്ഷകരെയാണ് ബഡായി ബംഗ്ലാവ് സ്വന്തമാക്കിയത്. ഇനിയിപ്പോള്‍ അസ്ഥികൂടം പോലെ ആകുംമോ?

സന്തോഷം, പക്ഷേ

സന്തോഷം, പക്ഷേ

ബഡായി ബംഗ്ലാവില്‍ മോഹന്‍ലാല്‍ ആണ് ഗസ്റ്റ് എന്നറിഞ്ഞപ്പോള്‍ സന്തോഷിച്ചവരാണ് ഭൂരിഭാഗം പേരും. പക്ഷേ പിഷാരടി ഇല്ലെന്ന് അറിഞ്ഞപ്പോള്‍ എല്ലാ സന്തോഷവും പോയി!!!

English summary
Audience Reaction for expelling Ramesh Pisharody from Badai Bungalow, and also trolls against Pulimurukan and Mohanlal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X