Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യയേയും ദിലീപിനേയും വേട്ടയാടുന്ന ചില 'പ്രേതങ്ങള്‍'... നിഷാലിന്റെ അമ്മയുടേതെന്ന പേരില്‍ ഓഡിയോ

നാല് വര്‍ഷങ്ങള്‍ക്ക് മുന്പ് പുറത്ത് വന്ന ഓഡിയോ ക്ലിപ്പ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്

കൊച്ചി: കാവ്യ മാധവനും ദിലീപും വിവാഹത്തിന് ശേഷം ദുബായിലേക്ക് പോയിരിക്കുകയാണ്. അവിടെയാണ് ഹണിമൂണ്‍. ദിലീപിന്റെ മകള്‍ മീനാക്ഷിയും ഇവര്‍ക്കൊപ്പം ഉണ്ട്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് പഴയ ചില കാര്യങ്ങളാണ്. കാവ്യ മാധവന്‍ ആദ്യം വിവാഹം ചെയ്ത നിഷാല്‍ ചന്ദ്രയുടെ അമ്മയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന ഓഡി ക്ലിപ്പിങ് ആണ് അത്.

Kavya

എന്നാല്‍ ഇത് നിഷാലിന്റെ അമ്മയുടേത് തന്നെ ആണോ എന്ന് വ്യക്തമല്ല. ഒരു മാധ്യമ പ്രവര്‍ത്തകനോട് സംസാരിക്കുന്ന സംഭാഷണം എന്ന രീതിയിലാണ് ഇത് പുറത്തിറങ്ങിയത്. ഇയാള്‍ കാവ്യ മാധവനുമായി അഭിമുഖം നടത്തിയിട്ടുണ്ടെന്നും പറയുന്നുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് ദിലീപിനും കാവ്യക്കും എതിരെ ഇതില്‍ ഉന്നയിക്കുന്നത്.

365 ഡെയ്‌സ് മീഡിയാസ് ചാനല്‍ എന്ന യൂട്യൂബ് ചാനലില്‍ ആണ് ഈ ഓഡിയോ പ്രത്യക്ഷപ്പെട്ടത്. 2012 സെപ്തംബര്‍ 15 ന് ആണ് ഇത് അപ് ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ വീണ്ടും ചര്‍ച്ചയായതോടെ ഈ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം അപ്രത്യക്ഷമായി. ആരാണ് ഇതിന് പിന്നില്‍ എന്നതിലും വ്യക്തയില്ല.

നിഷാലിനെതിരെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുത്തിയതിന് പിന്നില്‍ കാവ്യ മാധവന്റെ അമ്മയാണെന്നാണ് ഓഡിയോ ക്ലിപ്പിലെ സംഭാഷണത്തില്‍ പറയുന്നത്. ദിലീപിനെതിരേയും ഗുരുതരമായ ആരോപണങ്ങളുണ്ട്. വാര്‍ത്ത കൊടുത്ത മാധ്യമ പ്രവര്‍ത്തകരെ കണ്ടെത്തിയപ്പോള്‍ അവരാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത് എന്നാണ് ഓഡിയോയില്‍ ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+