• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മേജർ രവി കൊടുംവിഷം!! ആർഎസ്എസ് സീക്രട്ട് ഗ്രൂപ്പിലെ ശബ്ദരേഖ.. കേരളത്തിൽ കലാപത്തിന് കോപ്പ് കൂട്ടുന്നു?

  • By Desk

കൊച്ചി: സംവിധായകന്‍ മേജര്‍ രവിയുടെ സംഘപരിവാര്‍ ചായ്വ് നേരത്തെ തന്നെ പുറത്ത് വന്നിട്ടുള്ളതാണ്. ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ചാ തുപ്പുമെന്ന പ്രസ്താവന വഴി താന്‍ ഏത് ചേരിയിലാണ് എന്ന് മേജര്‍ രവി തെളിയിച്ചു കഴിഞ്ഞു. ഹിന്ദുത്വത്തിന്റെ പേരില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന മേജര്‍ രവിയുടെ പേരിലുള്ള ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദേശാഭിമാനിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

രണ്ടര വർഷത്തെ പ്രണയം, വിവാഹത്തിന് ഒരേ ഒരു തടസ്സം.. കാസർകോട്ടെ കമിതാക്കൾ ഒന്നിക്കാൻ കണ്ടെത്തിയ വഴി!

ക്ഷേത്രം ഏറ്റെടുത്തതിന് എതിരെ

ക്ഷേത്രം ഏറ്റെടുത്തതിന് എതിരെ

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഹൈക്കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. മതവിശ്വാസത്തിലേക്കുള്ള കടന്ന് കയറ്റം എന്ന തരത്തില്‍ ഇതിനെതിരെ സംഘപരിവാര്‍ വലിയ പ്രചരണവും നടത്തുന്നുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരെ വിശ്വാസികള്‍ രംഗത്ത് വരണമെന്ന് കുമ്മനം രാജശേഖരന്‍ അടക്കം ആവശ്യപ്പെട്ടു കഴിഞ്ഞു.

സീക്രട്ട് ഗ്രൂപ്പിലെ ഓഡിയോ ക്ലിപ്പ്

സീക്രട്ട് ഗ്രൂപ്പിലെ ഓഡിയോ ക്ലിപ്പ്

അതിനിടെയാണ് ആര്‍എസ്എസ് അനുകൂല സീക്രട്ട് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട സംവിധായകന്‍ മേജര്‍ രവിയുടെ ഓഡിയോ ക്ലിപ്പ് പുറത്തായിരിക്കുന്നത്. പാര്‍ത്ഥ സാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് മേജര്‍ രവി ഓഡിയോയില്‍ സംസാരിക്കുന്നതെന്ന് ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നു.

ഹിന്ദു ഉണരാന്‍ തയ്യാറായില്ലെങ്കില്‍

ഹിന്ദു ഉണരാന്‍ തയ്യാറായില്ലെങ്കില്‍

ശബ്ദസന്ദേശത്തില്‍ പറയുന്നത് ഇതാണ്. `` നമസ്‌തേ. ഞാന്‍ മേജര്‍ രവിയാണ്. ഞാനിപ്പോള്‍ കുമ്മനം രാജേട്ടനുമായി സംസാരിച്ചു. ഇനിയും ഹിന്ദു ഉണരാന്‍ തയ്യാറായില്ലെങ്കില്‍.. ഞാനെന്തുകൊണ്ടാണ് ഈ പിറകില്‍ നില്‍ക്കുന്നത് എന്ന് പറഞ്ഞാല്‍, ഞാന്‍ ഇനീഷ്യേറ്റീവ് എടുത്തിരുന്ന ഒരു സമയം ഉണ്ടായിരുന്നു.ഒരു വര്‍ഷത്തിന് മുന്‍പേ..'

ഒരു ഹിന്ദുവിന്റേയും രക്തം തിളക്കുന്നത് ഞാന്‍ കണ്ടില്ല

ഒരു ഹിന്ദുവിന്റേയും രക്തം തിളക്കുന്നത് ഞാന്‍ കണ്ടില്ല

''ദുര്‍ഗാദേവിയെ വേശ്യയെന്ന് വിളിച്ച് ഒരു ടിവി ചാനലുകാരി അപമാനിച്ചപ്പോള്‍ അവളുടെ മുഖത്ത് കാറിത്തുപ്പുമെന്ന് പറഞ്ഞതിന് പുറത്ത് പല ജാതിക്കാരും മതക്കാരും പാര്‍ട്ടിക്കാരും കൂടി എന്റെ മേക്കിട്ട് കയറി പൊങ്കാലയിട്ടിരുന്നു. ആ സമയത്തൊന്നും ഒരു ഹിന്ദുവിന്റേയും രക്തം തിളക്കുന്നത് ഞാന്‍ കണ്ടില്ല..'

ശക്തരായി മുന്നോട്ട് പോവുക

ശക്തരായി മുന്നോട്ട് പോവുക

'' അതെന്നെ ബാധിക്കുന്നതല്ലല്ലോ എന്നൊരു ആറ്റിറ്റിയൂഡായിരുന്നു. ഇന്നവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും. ഇതില്‍ നിന്നും ഒരു മോചനം വേണമെങ്കില്‍ ശക്തരായി മുന്നോട്ട് പോവുക. അത് ഓരോരുത്തരോടും പറയുക..''

ഒറ്റപ്പെട്ട ആളായി മാറാന്‍ ആഗ്രഹിക്കുന്നില്ല

ഒറ്റപ്പെട്ട ആളായി മാറാന്‍ ആഗ്രഹിക്കുന്നില്ല

ഇനി എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്ത് മാത്രമേ മേജര്‍ രവിയും പുറത്തിറങ്ങുകയുള്ളൂ. കാരണം താന്‍ ഒരു ഒറ്റപ്പെട്ട ആളായി മാറാന്‍ ആഗ്രഹിക്കുന്നില്ല. ഈ ഗ്രൂപ്പിനകത്തും അധികം ഡിസ്‌ക്കഷന് വരാത്തതിന് കാരണവും അതാണ്. മനസ്സ് വേദനിച്ചിട്ടുള്ളത് കൊണ്ടാണ്.

എന്റെ ഉള്ളിലെ രക്തം തിളയ്ക്കുന്നുണ്ട്

എന്റെ ഉള്ളിലെ രക്തം തിളയ്ക്കുന്നുണ്ട്

'' ഒറ്റയ്‌ക്കൊരു പട്ടാളക്കാരന്റെ വീറും വാശിയും കൊണ്ടാണ് അന്നത് ചെയ്തത്. അത് ചെയ്തതിന് ഒരു സപ്പോര്‍ട്ടും തനിക്ക് എവിടെ നിന്നും കിട്ടിയില്ല. പക്ഷേ ഇപ്പോ എന്റെ ഉള്ളിലെ രക്തം തിളയ്ക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ന് കാലത്ത് തന്നെ ഞാന്‍ രാജേട്ടനെ വിളിച്ചതും സംസാരിച്ചതും..''

എല്ലാവരും ഒരുമിച്ച് നിന്ന് ശക്തി കാട്ടണം

എല്ലാവരും ഒരുമിച്ച് നിന്ന് ശക്തി കാട്ടണം

'' ഇനിയും ഇളകിയില്ലെങ്കില്‍ അവര്‍ അമ്പലം വിട്ട് നിങ്ങളുടെ വീട്ടില്‍ കയറും. അപ്പോ ചോദിക്കരുത് ഓ എന്റെ വീട്ടില്‍ കയറിയെന്ന്. ആ എന്റെ എന്ന വിചാരം മാറ്റി നമ്മുടെ എന്ന വിചാരം നമ്മളോരോരുത്തരും മുന്നോട്ട് കൊണ്ടുവരണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. എല്ലാവരും ഒരുമിച്ച് നിന്ന് ശക്തി കാട്ടണം. അതാണ് വേണ്ടത്. അല്ലെങ്കില്‍ ഹിന്ദു ഇല്ലാതാകുമെന്നും മേജര്‍ രവിയുടെ ശബ്ദ സന്ദേശം പറയുന്നു.

ശബ്ദരേഖ

പുറത്ത് വന്ന ശബ്ദരേഖ

English summary
Audio Clip of film director leaked from RSS secret group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more