കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്ത കേറിയിറങ്ങിയത് കൊണ്ട് അഡ്മിഷന്‍ തന്നു '' !! ലക്ഷ്മി നായരുടെ ശബ്ദരേഖ പുറത്ത്..ഞെട്ടും..!!

വിദ്യാർത്ഥികളെ ലക്ഷ്മി നായർ അധിക്ഷേപിച്ചിരുന്നതിന് തെളിവുണ്ട്..!

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ കൂടുതല്‍ കുരുക്കിലേക്ക്. വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന ആരോപണം നിഷേധിച്ച ലക്ഷ്മി നായര്‍ക്കെതിരെ തെളിവുകള്‍ പുറത്ത്.

ഹാജര്‍ കുറഞ്ഞതിന്റെ പേരില്‍ ലോ അക്കാദമിയിലെ ഒരു വിദ്യാര്‍ത്ഥിയെ ലക്ഷ്മി നായര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.

തെളിവ് പുറത്ത്

ഹാജര്‍ കുറഞ്ഞതിന് ഫൈന്‍ അടയ്ക്കാം എന്ന പറയുന്ന വിദ്യാര്‍ത്ഥിനിയോട് നിന്നെ ഇയര്‍ ഔട്ടാക്കാന്‍ തീരുമാനിച്ചിരുന്നതായി പ്രിന്‍സിപ്പല്‍ പറയുന്നത് കേള്‍ക്കാം.

ഇതെന്ത് പ്രിൻസിപ്പൽ !

എന്തു ചെയ്യണമെന്ന് തന്നെ പഠിപ്പിക്കേണ്ടെന്നും ശബ്ദരേഖയില്‍ ലക്ഷ്മി നായര്‍ പറയുന്നത് കേള്‍ക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഹാജര്‍ കുറഞ്ഞ കുട്ടിയെ ആണ് പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചത്. ആരോഗ്യമില്ലെങ്കില്‍ പിന്നെന്തിന് ലോ അക്കാദമിയില്‍ ചേര്‍ന്നുവെന്നും ലക്ഷ്മി നായര്‍ ചോദിക്കുന്നുണ്ട്.

പുച്ഛം..പരമ പുച്ഛം

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള കുട്ടിയായിരുന്നെങ്കില്‍ വല്ല ഡിഗ്രിക്കും ചേര്‍ന്നാല്‍ മതിയാരുന്നില്ലേ എന്നും ലക്ഷ്മി നായര്‍ ചോദിക്കുന്നു. ഇത് മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍ അഡ്മിഷന്‍ പോലും തരില്ലായിരുന്നുവെന്നും ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിനിയോട് പറയുന്നു.

നല്ല സംസ്ക്കാരം..!

വിദ്യാര്‍ത്ഥിനിയുടെ അച്ഛനെയും ലക്ഷ്മി നായര്‍ അധിക്ഷേപിച്ച് സംസാരിക്കുന്നുണ്ട്. നിന്റെ തന്ത ക്ലാസ്സ്മേറ്റാണെന്നും പറഞ്ഞ് കേറി ഇറങ്ങിയത് കൊണ്ടാണ് അഡ്മിഷന്‍ തന്നത് എന്നും ലക്ഷ്മി നായര്‍ ശബ്ദരേഖയില്‍ പറയുന്നുണ്ട.

ജീവിതകാലം മുഴുവന്‍ തനിക്കിത് കുരിശാണെന്നും പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയോട് പറയുന്നു. തെളിവെടുപ്പിനെത്തിയ ഉപസമിതിക്ക മുന്നില്‍ ഈ വിദ്യാര്‍ത്ഥിനിയും അമ്മയും നേരത്തെ ഈ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ താന്‍ അത്തരത്തില്‍ സംസാരിച്ചിട്ടില്ല് എന്നായിരുന്നു ലക്ഷ്മി നായരുടെ പ്രതികരണം.

English summary
An audio clip Of Lakshmi Nair abusing a Student is out. Lakshmi Nair is abusing a student on low attendance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X