ആശുപത്രി വികസനത്തിന് രണ്ട് തവണ കത്ത് നല്കി; നടപടിയുണ്ടായില്ല, കോട്ടത്തറ ആശുപത്രിയോട് അവഗണന
പാലക്കാട്: ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും പ്രതിപക്ഷത്തിന് എന്തും പറയാമെന്നും വ്യാഖ്യാനിച്ച് വാദപ്രദിവാദമല്ലെന്ന് മന്ത്രി രാധാകൃഷ്ണന് പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങള്‍ സ്വയം പര്യാപ്തതയിലെത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ എന്തുകൊടുത്തിട്ടും കാര്യമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നിയമസഭയ്ക്ക് മുന്നിലെ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്നും ഇന്ത്യയിലെ 25 കോടിയോളം പേര്‍ക്ക് വിദ്യാഭ്യാസം കിട്ടിയിട്ടിട്ടില്ലെന്നും കേരളം പക്ഷേ വളരെ ദൂരം മുന്നോട്ട് പോയെന്നും ഡിജിറ്റല്‍ വിദ്യാഭ്യാസം ആര്‍ക്ക് ആദ്യം കൊടുക്കണമെന്ന കാഴ്ചപ്പാട് സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

അട്ടപ്പാടി വിഷയത്തില്‍ മുഖ്യമന്ത്രിയുമായി രണ്ട് തവണ സംസാരിച്ചുവെന്നും അവിടേക്ക് വേണ്ട കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരെ കൂടി പങ്കെടുപ്പിച്ച് കൊണ്ട് വികസനം നടപ്പാക്കുമെന്നും വരെ സ്വയം പര്യാപ്തതയിലേക്ക് അവരെ എത്തിക്കുമെന്നും ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത് നല്ല കാര്യമാണെന്നും മന്ത്രി രാധാകൃഷ്ണന് കൂട്ടിചേര്‍ത്തു.

അതേസമയം വിവിധ ആവശ്യങ്ങളുന്നയിച്ച് ആശുപത്രി സൂപ്രണ്ട് പ്രഭുദാസ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ കത്ത് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസാണ് കത്ത് പുറത്ത് വിട്ടിരിക്കുന്നത്. അമ്മാമാരുടെയും കുഞ്ഞുങ്ങളുടെയും വാര്‍ഡ് ആശുപത്രിയിലെ നാലാം നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പ്രസവിച്ച ശേഷം അമ്മയേയും കുഞ്ഞിനേയും പടി കയറ്റി വേണം കൊണ്ടുപോകേണ്ടത്. ലിഫ്റ്റ് ഉണ്ടെങ്കിലും അത് മൂന്നാം നില മാത്രമേയുള്ളു. ഈ ലിഫ്റ്റ് നാലാം നില വരെയെത്തിക്കണമെന്നാണ് പ്രഭുദാസ് പ്രധാനമായും സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നത്. ഇതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രഭുദാസ് പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കനത്ത അവഗണനയാണ് പുറത്ത് വന്നിരിക്കുന്നത്.

പ്രഭുദാസിന നിയമിച്ചത് താനാണെന്നും അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ നന്നായി അറിയാവുന്നയാളാണ് പ്രഭുദാസെന്നും രമേഷ് ചെന്നിത്തല പറഞ്ഞു. ട്രൈബലായ ഡോക്ടറാണ് അദ്ദേഹമെന്നും അദ്ദേഹം വന്നതിന് ശേഷമാണ് കോട്ടത്തറ ആദിവാസി ആശുപത്രിയില്‍ വികസനം ഉണ്ടായതെന്നും. പ്രഭുദാസിനോട് സര്‍ക്കാര്‍ കാണിച്ചത് അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ എന്തിനാണ് പ്രഭുദാസിനെ മാറ്റി നിര്‍ത്തിയതെന്നും, വാസ്തവത്തില്‍ ആരോഗ്യവകുപ്പും പട്ടികജാതി വകുപ്പും പരിപൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രഭുദാസിനെ മാറ്റിയത് ചില സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശിശു മരണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അട്ടപാടിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് ഇന്ന് സന്ദര്‍ശനം നടത്തും. യുഡിഎഫ് തീരുമാനം അനുസരിച്ചാണ് സന്ദര്‍ശനം. ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദര്‍ശനം നടത്തുക. വീട്ടിയൂര് ഊരിലെത്തി ഗീതു, സുനീഷ് ദമ്പതികളെകാണും. പിന്നാലെ പാടവയല്‍ ഊരിലും കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും വിഡി സതീശന് സന്ദര്‍ശനം നടത്തും.തുടര്‍ന്ന് അഗളിയില്‍ യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യും. സതീശനൊപ്പം മണ്ണാര്‍കാട് എംഎല്‍എ എന്‍. ഷംഷുദ്ദീന്‍ ഉള്‍പ്പടെയുള്ള നേതാക്കളും അട്ടപ്പാടിയിലെത്തും. യോഗം ഉണ്ടെന്ന് അറിയിച്ച് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയശേഷം ആരോഗ്യമന്ത്രി അട്ടപ്പാടിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവിന് മുന്‍പ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേത് എന്ന് കഴിഞ്ഞ ദിവസം പ്രഭുദാസ് സംഭവത്തില്‍ ആരോപണം ഉന്നയിച്ചത്.

തനിക്ക് പറയാനുള്ളത് കേള്‍ക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കമെന്നും തന്നെ മാറ്റിനിര്‍ത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും ഇതിന് പിന്നില്‍ ചില ആരോഗ്യ പ്രവര്‍ത്തകരാണെന്നും പ്രഭുദാസ് പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ 32 ലക്ഷം മുടക്കി ഫര്‍ണീച്ചറടക്കം വാങ്ങിയെങ്കിലും ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയാണ് അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രിയില്‍. ആശുപത്രിക്ക് ബാധ്യതയായി ആംബുലന്‍സുകള്‍ കട്ടപ്പുറത്തുമാണുള്ളത്. ഓടുന്നവയില്‍ മതിയായ ജീവന് രക്ഷാ സംവിധാനവുമില്ല. അട്ടപ്പാടിയിലെ ആദിവാസി ഗര്‍ഭിണികളില്‍ 191 പേര് ഹൈറിസ്ക് ക്യാറ്റഗറിയിലെന്ന ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

ആദിവാസികള്‍ക്ക് അട്ടപ്പാടിയില്‍ തന്നെ ചികിത്സ ലഭ്യമാക്കുമെന്നും കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ നവജാത ശിശു ഐസിയു ഉടന്‍ തുടങ്ങുമെന്നും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ പറഞ്ഞിരുന്നു. ആശുപത്രിയെ കുറിച്ച് ലഭിച്ച പരാതികളില്‍ നടപടി എടുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തിരുന്നു. കോട്ടത്തറ ആശുപത്രിയില്‍ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും വാര്‍ഡിനായി 32 ലക്ഷം രൂപക്ക് വാങ്ങിയ ഉപകരണം പ്രവര്‍ത്തന സജ്ജമാകുന്നതിന് മുമ്പ് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് തിടുക്കപ്പെട്ട് ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങുകയാണുണ്ടായത്.
Recommended Video

അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അട്ടപ്പാടിയിലെ ഗര്‍ഭിണികളില്‍ 58 ശതമാനവും ഹൈറിസ്ക് വിഭാഗത്തിലെന്നാണ് കണക്കുകള്‍ സൂചിപ്പിച്ചിരുന്നത്. ഇവരില്‍ ആദിവാസി ഗര്‍ഭിണികളില്‍ നാലിലൊന്നും തൂക്കക്കുറവുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടപ്പാടിയില്‍ നവജാത ശിശു മരണം തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയിരുന്നത്. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, അരിവാള്‍ രോഗം, ഗര്‍ഭം അലസാന്‍ സാധ്യതയുള്ളവര്‍ ഗര്‍ഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവര്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഗര്‍ഭിണികളെ ഹൈ റിസ്ക് പട്ടികയില്‍ ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തിയിരുന്നത്. ഇത്തരത്തില്‍ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 പേരാണ് ഹൈറിസ്കില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പ്രകാരം മനസിലാക്കുന്നത്. അതില്‍ തന്നെ ഭൂരിഭാഗം പരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്.
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ

Click it and Unblock the Notifications